ഗര്‍ഭിണിയാകാന്‍പോലും സമയമില്ലെന്ന് വിദ്യ ബാലന്‍

By Lakshmi

നടിമാര്‍ വിവാഹിതരാകുന്നതുവരെ അവരുടെ പ്രണയത്തെക്കുറിച്ചും കാമുകന്മാരെക്കുറിച്ചും അന്വേഷിക്കലാണ് പൊതുവേ പാപ്പരാസികളുടെ പണി. വിവാഹം കഴിയുന്നതോടെ അടുത്ത അന്വേഷമം നടിമാര്‍ ഗര്‍ഭം ധരിച്ചോയെന്നതാകും. അടുത്തികാലത്തായി ബോളിവുഡിലെ പാപ്പരാസികള്‍ അടിക്കടി ഗര്‍ഭിണിയാണോയെന്ന് സംശയമെന്നുള്ള തലക്കെട്ടുകള്‍ക്കടിയില്‍ എഴുതിച്ചേര്‍ക്കുന്നത് കരീന കപൂര്‍, വിദ്യ ബാലന്‍ തുടങ്ങിയവരെക്കുറിച്ചുള്ള കഥകളാണ്. വിദ്യ ബാലന്‍ ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്തകള്‍ അടുത്ത ചില ദിവസങ്ങളായി പ്രചരിക്കുന്നുണ്ട് ബോളിവുഡില്‍.

എന്നാല്‍ ഇത്തരം വാര്‍ത്തകളോട് വിദ്യ പ്രതികരിക്കുന്നത് തനിയ്ക്ക് ഗര്‍ഭിണിയാകാന്‍ പോലും സമയം കിട്ടുന്നില്ലെന്നാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിദ്യ ഇങ്ങനെ പറഞ്ഞത്.

 Vidya Balan

2914ലെ തന്റെ മുഴുവന്‍ ഡേറ്റുകളും കരാറായിക്കഴിഞ്ഞതിനാല്‍ ഭര്‍ത്താവിനൊപ്പം സ്വകാര്യത പങ്കിടാന്‍ പോലും സമയം ലഭിക്കുന്നില്ലെന്നാണ് വിദ്യ പറയുന്നത്. ബിസിനസുകാരനായ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് റോയി കപൂറുമായി താന്‍ കാണുന്നതുതന്നെ വിരളമാണെന്നും തങ്ങള്‍ ഇപ്പോള്‍ വെറും ഫഌറ്റ്‌സ് മേറ്റ്‌സ് എന്ന് പറയാവുന്ന തരത്തിലാണ് ജീവിക്കുന്നതെന്നുമാണ് വിദ്യ പറയുന്നത്.

സിദ്ധാര്‍ത്ഥിനൊപ്പമുള്ള ജീവിതം രസകരമാണ്, പക്ഷേ ഭാര്യയും ഭര്‍ത്താവുമായി ജീവിയ്ക്കുന്നതിന് പകരം ഒരേ ഫഌറ്റില്‍ വരികയും പോവുകയും ചെയ്യുന്നവരായിട്ടാണ് ഞങ്ങളിപ്പോള്‍ ജീവിയ്ക്കുന്നത്-വിദ്യ പറയുന്നു.

ചിത്രങ്ങളിലെ കിടപ്പറ സീനുകള്‍ ചെയ്യുമ്പോള്‍ സിദ്ധാര്‍ത്ഥിനോട് അക്കാര്യം പറയുമോയെന്ന ചോദ്യത്തിന് തങ്ങള്‍ രണ്ടുപേരും പരസ്പരം ബഹുമാനിയ്ക്കുന്ന പ്രൊഫഷണല്‍സ് ആണെന്നും അതുകൊണ്ടുതന്നെ ഇക്കാര്യങ്ങള്‍ പറയാതിരിക്കേണ്ടകാര്യമില്ലെന്നും വിദ്യ പറയുന്നു.

എന്നാല്‍ വിവാഹശേഷം അത്തരം രംഗങ്ങളില്‍ അഭിനയിക്കേണ്ടിവന്നിട്ടില്ലെന്നും വിവാഹത്തിന് മുമ്പ് ഇത്തരം സീനുകള്‍ ഉണ്ടെങ്കില്‍ മാതാപിതാക്കളെ അറിയിക്കാറുണ്ടായിരുന്നുവെന്നും വിദ്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X