ജാവേദ് അക്തറിനെ വിവാഹം ചെയ്യാൻ പോലും ഞാൻ തയ്യാറായിരുന്നു, കാരണം; തുറന്ന് പറഞ്ഞ് വിദ്യ ബാലൻ

തെരഞ്ഞെടുക്കുന്ന സിനിമകളിൽ എന്നും ശ്രദ്ധ കൊടുക്കുന്ന നടിയാണ് വിദ്യ ബാലൻ. സൂപ്പർതാര ചിത്രങ്ങളിൽ നായകന്റെ നിഴലായി ഒരിക്കൽ പോലും വിദ്യയെ പ്രേക്ഷകർ കണ്ടിട്ടില്ല. തെന്നിന്ത്യൻ സിനിമാ രം​ഗത്ത് നിന്നും തുടരെ അവ​ഗണന വന്നപ്പോഴും വിദ്യ ബാലൻ ആത്മവിശ്വാസം കെെവിട്ടില്ല. ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളായി വിദ്യ മാറി. രണ്ട് തവണയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വിദ്യ ബാലന് ലഭിച്ചത്. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ പൂർണതയിലെത്തിക്കാൻ വിദ്യക്ക് പ്രത്യേക മിടുക്കുണ്ടെന്ന് ആരാധകർ പറയുന്നു.

മികച്ച അഭിനേതാക്കളെ പ്രശംസിക്കാനും വി​ദ്യ ബാലൻ മടിക്കാറില്ല. അന്തരിച്ച നടി ശ്രീദേവിയുടെ കടുത്ത ആരാധികയാണ് വിദ്യ. ചെറുപ്പത്തിൽ ശ്രീവിദ്യയുടെ നൃത്ത രം​ഗങ്ങൾ കണ്ട് താൻ കണ്ണാടിക്ക് മുന്നിൽ അനുകരിക്കാറുണ്ടായിരുന്നെന്ന് വിദ്യ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. വിദ്യയുടെ മറ്റൊരു പ്രിയപ്പെട്ട നടിയാണ് ഷബാന അസ്മി. പാരലൽ സിനിമകളിൽ ഷബാന ചെയ്യുന്ന കഥാപാത്രങ്ങൾ വിദ്യ ബാലനെ വിസ്മയിപ്പിച്ചിട്ടുണ്ട്.

Vidya Balan

ഇപ്പോഴിതാ ഷബാന ആസ്മിയോട് തനിക്കുള്ള ആരാധനയെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് വിദ്യ ബാലൻ. ജാവേദ് അക്തറിനെ വിവാഹം ചെയ്താൽ ഷബാന അസ്മിയെ പോലെയാകുമെങ്കിൽ താനതിനും തയ്യാറായിരുന്നെന്ന് വിദ്യ തമാശയോടെ പറയുന്നു. കുട്ടിക്കാലത്ത് തന്നെ അത്രമാത്രം ഷബാന സ്വാധീനിച്ചിട്ടുണ്ടെന്ന് ന‌ടി വ്യക്തമാക്കി.

ഷബാന അസ്മിയുടെ പിറന്നാൾ എന്നാണെന്ന് എനിക്കറിയില്ലായിരുന്നു. അർത്ഥ് എന്ന സിനിമ കണ്ട ശേഷം സെപ്റ്റംബർ 18 നാണ് പിറന്നാളെന്ന് ഞാൻ കണ്ടുപിടിച്ചു. എന്നോട് പിറന്നാൾ ദിനം എന്നാണെന്ന് ഒരു പയ്യൻ ചോദിച്ചപ്പോൾ ഷബാന അസ്മിയുടെ പിറന്നാൾ ദിനമായിരുന്നു ഞാൻ പറഞ്ഞത്. അവൻ എനിക്ക് അന്ന് പിറന്നാൾ സമ്മാനമായി പൂക്കളയച്ചെന്നും വിദ്യ ബാലൻ ഓർത്തു.

Vidya Balan  Shabana Azmi

മുംബെെയിലെ ഒരു ഫിലിം ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു ന‌ടി. ഭൂൽ ഭുലയ്യ ത്രീ ആണ് വിദ്യയുടെ വരാനിരിക്കുന്ന സിനിമ. ചിത്രത്തിന്റെ ആദ്യ രണ്ട് ഭാ​ഗങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ഒന്നാം ഭാ​ഗത്തിൽ വിദ്യ തന്നെയാണ് നായികയായെത്തിയത്. മലയാള ചിത്രം മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കായിരുന്നു ഭൂൽ ഭുലയ്യ.

പ്രിയദർശൻ സംവിധാനം ചെയ്ത ചിത്രം സൂപ്പർഹിറ്റായി. സിനിമയുടെ രണ്ടാം ഭാ​ഗത്തിൽ കാർത്തിക് ആര്യൻ, തബു എന്നിവരാണ് പ്രധാന വേഷം ചെയ്തത്. മൂന്നാം ഭാ​ഗത്തിൽ കാർത്തിക് ആര്യൻ, വിദ്യ ബാലൻ, ഹേമ മാലിനി എന്നിവർ പ്രധാന വേഷം ചെയ്യുന്നു. ദോ ഓർ ദോ പ്യാർ ആണ് വിദ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

അടുത്ത കാലത്തൊന്നും വിദ്യക്ക് എടുത്ത് പറയാൻ സാധിക്കുന്ന ബോക്സ് ഓഫീസ് ഹിറ്റുകളില്ല. പല വർക്കുകളും നിരൂപക പ്രശംസ നേടിയെങ്കിലും സാമ്പത്തിക വിജയം നേടിയില്ല. ഭൂൽ ഭുലയ്യ 3 യിൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. അനീസ് ബസ്മിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബർ ഒന്നിന് ചിത്രം റിലീസ് ചെയ്യും.

More from Filmibeat

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X