ഹോട്ട് ഫോട്ടോ ഷൂട്ട് ചോദിച്ച് ആരാധകന്‍; ചൂടുള്ള ഉഗ്രന്‍ ചിത്രം നല്‍കി വിദ്യ ബാലന്‍

ബോളിവുഡിലും തെന്നിന്ത്യന്‍ സിനിമ ലോകത്തും ഒരുപോലെ ആരാധകരുള്ള താരമാണ് വിദ്യാ ബാലന്‍. മിനിസ്‌ക്രീനിലൂടെയാണ് നടി ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ബംഗാളി ചിത്രത്തിലൂടെയാണ് വിദ്യ തന്റെ സിനിമ ജീവിതം തുടങ്ങുന്നത്. പിന്നീട് ബോളിവുഡില്‍ എത്തുകയായിരുന്നു. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഫിലിംഫെയര്‍ പുരസ്‌കാരം ലഭിക്കുകയും ചെയ്തു.

Vidya Balan

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് വിദ്യാബാലന്‍. തന്റെ ചിത്രങ്ങളുമായി നടി എത്താറുണ്ട്. ഫോട്ടോയ്ക്കൊപ്പം ആരാധകരുമായി വിശേഷം പങ്കുവെയ്ക്കാനും നടി സമയം കണ്ടെത്താറുണ്ട്. ഇപ്പോഴിത സമൂഹമാധ്യമങ്ങളിലും ബോളിവുഡ് കോളങ്ങളിലും വൈറല്‍ ആവുന്നത് വിദ്യ ബാലന്റെ ഇന്‍സ്റ്റഗ്രാം ക്യു എ സെക്ഷനാണ് . ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം നടി മറുപടി നല്‍കിയിട്ടുണ്ട്. ചോദ്യങ്ങളും ഉത്തരങ്ങളും വൈറല്‍ ആയിട്ടുണ്ട്.

ക്യുഎയിയില്‍ നടിയോട് ഒരു ആരാധകന്‍ ഹോട്ട് ചിത്രത്തെ കുറിച്ച് ആരാഞ്ഞിരുന്നു. കിടിലന്‍ മറുപടിയാണ് നടി കൊടുത്തത്. ഒപ്പം തന്നെ തന്റെ ഇഷ്ടങ്ങളെ കുറിച്ചും ഡയറ്റിനെ കുറിച്ചുമൊക്കെ പങ്കുവെയ്ക്കുന്നുണ്ട്.

എന്ത് കൊണ്ടാണ് ഹോട്ട് ഫോട്ടോഷൂട്ട് ചെയ്യാത്തത് എന്നായിരുന്നു ആരാധകന്റെ ചോദ്യം. '' ഇത് ഹോട്ടാണ്. ഞാന്‍ അത് ഹോട്ട് ഫോട്ടോഷൂട്ടിനായി ഷൂട്ട് ചെയ്യുകയായിരുന്നു. ഇത് ഒരു ചൂടുള്ള ഫോട്ടോഷൂട്ടാണോ? വിദ്യ തന്റെ നോര്‍മല്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചു''. ഡയറ്റിനെ കുറിച്ചായിരുന്നു ഒരാള്‍ ചോദിച്ചത്. ഡയറ്റ് ഫോളോ ചെയ്യുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഇല്ലെന്നു ആരോഗ്യകരമായ ഭക്ഷണമാണ് താന്‍ കഴിക്കുന്നതെന്നുമായിരുന്നു നടിയുടെ മറുപടി. ഇറ്റാലിയന്‍ ഫുഡാണ് ഇഷ്ടമെന്നും വിദ്യബാലന്‍ പറയുന്നു.

നടിയുടെ ഇഷ്ടപ്പെട്ട യോഗാസനത്തെ കുറിച്ചും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. ശവാസനമാണ് ഇഷ്ടമെന്നാണ് താരം പറയുന്നത്. പൗലോ കൊയ്‌ലോയുടെ ദി ആര്‍ക്കമിസ്റ്റാണ് ഇഷ്ടപുസ്തകമെന്നും വിദ്യബാലന്‍ പറയുന്നുണ്ട്, സാരിയാണ് ഏറ്റവും ഇഷ്ടമുള്ള നടിയുടെ വേഷം.

ജല്‍സയാണ് വിദ്യാ ബാലന്റെ റിലീസിനൊരുങ്ങുന്ന സിനിമ. സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന ചിത്ര ടിവി ജേര്‍ണലിസ്റ്റ് മായ മേനോന്‍ എന്ന വേഷത്തിലാണ് വിദ്യ എത്തുന്നത്. ആമസോണ്‍ പ്രൈം വീഡിയോയില്‍ മാര്‍ച്ച് 18 നാണ് സിനിമ റിലീസ് ചെയ്യുക. ബോളിവുഡ് പ്രേക്ഷകര്‍ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകവും ചിത്രത്തിനായി കാത്തിരിക്കുകയാണ്.

മുന്‍പ് ഒരിക്കല്‍ ഇന്‍സ്റ്റഗ്രാം ക്യുഎയില്‍ ഷാരൂഖ് ഖാനോ അതോ സല്‍മാന്‍ ഖാനോ ആരെയാണ് ഇഷ്ടം ന്ന്് ഒരു ആരാധകന്‍ ചോദിച്ചിരുന്നു.അന്നും ഉഗ്രന്‍ മറുപടിയായിരുന്നു നല്‍കിയിരുന്നത്. ഭര്‍ത്താവിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് എസ് ആര്‍കെ എന്നായിരുന്നു നടി കുറിച്ചത്.ഭാര്‍ത്താവും നിര്‍മ്മാതാവു കൂടിയായ സിദ്ധാര്‍ത്ഥ് റോയ് കപൂറിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളാണ് എസ്ആര്‍കെ എന്ന് നടി എഴുതിയത്. അന്ന് നടിയുടെ മറുപടി സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും വൈറലായിരുന്നു.

അന്ന് ഡേറ്റ് ചെയ്യാന്‍ കഴിയുമോ എന്നും ആരാധകന്‍ ചോദിച്ചിരുന്നു. അതിനും കുറിക്ക് കൊള്ളുന്ന മറുപടിയായിരുന്നു താരം നല്‍കിയത്.
തീര്‍ച്ചയായും കഴിയും എന്ന് പറഞ്ഞു കൊണ്ട് ഈന്തപ്പഴം കഴിക്കുന്ന ചിത്രം പങ്കുവെയ്ക്കുകയായിരുന്നു നടി. വിദ്യബാലന്‍ ചിത്രമായ
ഷെര്‍ണിയുടെ റിലീസിന് മുന്നോടിയായിരുന്നു ഇന്‍സ്റ്റഗ്രാം ക്യു. എയില്‍ പ്രത്യക്ഷപ്പെട്ടത്. ജൂണ്‍ 18ന് ആയിരുന്നു ചിത്രം റിലീസ് ചെയ്തത്. അതും ആമസോണ്‍ പ്രൈമില്‍ ആയിരുന്നു.ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥയുടെ കഥാപാത്രമാണ് വിദ്യ ചിത്രത്തില്‍ അവതരിപ്പിച്ചത്. കാട്ടില്‍ നിന്നും നിയന്ത്രണം തെറ്റിയ ഒരു പെണ്‍കടുവ ജനവാസമേഖലയില്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടേയ്ക്ക് എത്തുന്ന ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥയാണ് വിദ്യാ ബാലന്റെ കഥാപാത്രം.

vb

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X