ബോബി ജെസൂസില്‍ വിദ്യ ബാലന്‍ ഞെട്ടിപ്പിക്കും
വിദ്യ ബാലന്‍ നായികയായി എത്തുന്ന ബോബി ജസൂസ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. വലിയ ഡിറ്റക്ടീവ് ആയിത്തീരനാഗ്രഹിക്കുന്ന ബോബിയുടെ ന്ന യുവതിയുടെ കഥയാണ് ചിത്രത്തിന്റേത്. ആരെയും അമ്പരപ്പിക്കുന്ന വിവിധ ഗറ്റപ്പുകളിലാണ് വിദ്യ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഏതാണ്ട് എല്ലാ ഗെറ്റപ്പുകളും ട്രെയിലറില്‍ കാണാം.
മീശയും തലപ്പാവും വച്ച വിദ്യയും താടിയും മീശയും നീട്ടിവളര്‍ത്തിയ വിദ്യയുമെല്ലാം ചിത്രത്തിലുണ്ട്. ഡിറ്റക്ടീവാകാന്‍ വേണ്ടി ബോബി നടത്തുന്ന പരിശ്രമങ്ങളുടെ ചെറിയൊരു പകര്‍പ്പുതന്നെയാണ് ട്രെയിലറില്‍ കാണാന്‍ കഴിയുന്നത്. 2 മിനിറ്റും മുപ്പത്തിനാല് സെക്കന്റും ദൈര്‍ഘ്യമുള്ള ട്രെയിലര്‍ ആരുടെയും ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്നതാണ്.

സമര്‍ ഷെയ്ക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലി ഫസല്‍, വിനല്‍ വര്‍മ, അര്‍ജന്‍ ബജ്വ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹൈദരാബാദ് നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ബോബി ജസൂസിലെകഥ നടക്കുന്നത്. പ്രമുഖ ബോളിവുഡ് താരം ദിയ മിര്‍സയും പ്രതിശ്രുത വരന്‍ സഹീല്‍ സംഗയും ചേര്‍ന്ന് ബോണ്‍ ഫ്രീ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ശാദി കി സൈഡ് ഇഫക്ട്‌സിന് ശേഷം വിദ്യ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ജൂലൈ നാലിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.
<center><iframe width="100%" height="315" src="//www.youtube.com/embed/PHTTNn_XEtE?rel=0" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











