»   » വിദ്യ ബാലന്‍ വിവാഹിതയായി

വിദ്യ ബാലന്‍ വിവാഹിതയായി

Posted By:
Subscribe to Filmibeat Malayalam
Vidya Balan and Siddharth Roy Kapur
മലയാളിയും ബോളിവുഡ് നടിയുമായ വിദ്യാ ബാലന്‍ വിവാഹിതയായി. പുലര്‍ച്ചെ 4.45ന് ബാന്ദ്രയിലെ ഗ്രീന്‍ മൈല്‍ ബംഗ്ലാവില്‍ വച്ച് യുടിവി സിഇഒ സിദാര്‍ഥ് കപൂറാണ് വിദ്യയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്. തീര്‍ത്തും സ്വകാര്യമായി നടന്ന വിവാഹചടങ്ങുകളില്‍ ഇരുവരുടെയും കുടുംബാംഗങ്ങള്‍ മാത്രമാണ് പങ്കെടുത്തത്. ചടങ്ങുകള്‍ ഒരുമണിക്കൂറോളം നീണ്ടുനിന്നു.

തമിഴ്-പഞ്ചാബി ശൈലികള്‍ സമന്വയിപ്പിച്ചായിരുന്നു ചടങ്ങുകള്‍. വിദ്യയുടെ പ്രിയപ്പെട്ട ഡിസൈനര്‍ സഭ്യസാചി മുഖര്‍ജി രൂപകല്‍പന ചെയ്ത കാഞ്ചീപുരം സാരി ബംഗാളി രീതിയില്‍ അണിഞ്ഞാണ് വിദ്യ എത്തിയത്. പരമ്പരാഗതശൈലിയിലുള്ള ആഭരണങ്ങളും അണിഞ്ഞിരുന്നു. വിദ്യയുടെ പിതാവ് പി.ആര്‍ ബാലന്‍, അമ്മ സരസ്വതി, മുതിര്‍ന്ന സഹോദരി പ്രിയ, ഭര്‍ത്താവ് കേദാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇരുവരുടെയും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച രാത്രി വിദ്യയുടെ ജുഹുവിലുളള വീട്ടില്‍ വിവാഹമോതിരമിടല്‍ ചടങ്ങ് നടന്നിരുന്നു. വിദ്യാ ബാലന്‍ മലയാളിയും സിദ്ധാര്‍ഥ് റോയ് കപൂര്‍ പഞ്ചാബ് സ്വദേശിയുമാണ്.

മലയാളിയെങ്കിലും ബോളിവുഡാണ് വിദ്യയെ താരമാക്കി മാറ്റിയത്. മലയാളത്തില്‍ 'ചക്രം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിദ്യാബാലനെ തിരഞ്ഞെടുത്തെങ്കിലും ചിത്രം ഉപേക്ഷിക്കപ്പെട്ടു. പിന്നീട് ഈ ചിത്രം അതേ പേരില്‍ മറ്റൊരു നായകനെ വച്ച് പുറത്തിറക്കിയെങ്കിലും ഭാഗ്യനടിയല്ലെന്ന് മുദ്ര കുത്തി വിദ്യയ്ക്ക് അവസരം നല്‍കിയില്ല. എ്ന്നാല്‍ വിദ്യയുടെ സമയം വരാനിരിയ്ക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

പരിണിതാ, പാ, ഇഷ്‌കിയാ, നോവണ്‍ കില്‍ഡ് ജെസിക്കാ. ഡേര്‍ട്ടി പിച്ചേര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നടിയായി വിദ്യാ ബാലന്‍ മാറി. ഡേര്‍ട്ടി പിച്ചര്‍ എന്ന സിനിമയിലെ അഭിനയത്തിന് വിദ്യക്ക് ദേശീയ പുരസ്‌കാരവും സ്വന്തമായി. ഹിന്ദിയിലെ ഏറ്റവും മികച്ച താരമായി തിളങ്ങുമ്പോള്‍ തന്നെയാണ് വിദ്യ കുടുംബജീവിതത്തിലേക്കും പ്രവേശിയ്ക്കുന്നത്.

English summary
Actress Vidya Balan and UTV head Siddharth Roy Kapur are now married. The wedding took place at the Green Mile bungalow in Bandra.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam