twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ശ്രീദേവിയുടെ ആഗ്രഹം സാധിക്കാന്‍ അജിത്തിനൊപ്പം വിദ്യ ബാലനും

    |

    മണ്‍മറഞ്ഞ നടി ശ്രീദേവിയുടെ ആഗ്രഹമായിരുന്നു അജിത്തിനൊപ്പം ഒരു സിനിമയില്‍ പ്രവൃത്തിക്കണമെന്ന്. അഭിനയിക്കാനല്ല, അജിത്ത് നായകനാകുന്ന ഒരു തമിഴ് ചിത്രം നിര്‍മിക്കണമെന്ന് ഭര്‍ത്താവ് ബോണി കപൂറിനോട് പറയുമായിരുന്നുവത്രെ. ശ്രീദേവി തന്നെ മുന്‍ കൈ എടുത്താണ് പിങ്ക് എന്ന ബോളിവുഡ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യാമെന്ന തീരുമാനമെടുത്തത്.

    <strong>നല്ല സിനിമയുടെ വിജയവുമായി ഞാന്‍ പ്രകാശന്‍! ഫഹദ് ഫാസിലിന്റെ മാജിക്കിലൂടെ ചിത്രം 50 കോടി ക്ലബിലേക്ക്! </strong>നല്ല സിനിമയുടെ വിജയവുമായി ഞാന്‍ പ്രകാശന്‍! ഫഹദ് ഫാസിലിന്റെ മാജിക്കിലൂടെ ചിത്രം 50 കോടി ക്ലബിലേക്ക്!

    ശ്രീദേവിയുടെ ആ ആഗ്രഹ സാഫല്യത്തിന് മുന്നിട്ടിറങ്ങിയിരിയ്ക്കുകയാണ് ബോണി കപൂര്‍. പൂര്‍ണ പിന്തുണയോടെ അജിത്തുമുണ്ട്. പിങ്കില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച കഥാപാത്രമായി അജിത്ത് എത്തുന്നു. കല്യാണി പ്രിയദര്‍ശന്‍ തപ്‌സി അവതരിപ്പിച്ച വേഷത്തിലെത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

    vidya-balan

    ചിത്രത്തില്‍ വിദ്യ ബാലനും ഒരു പ്രധാന വേഷത്തിലെത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. വാര്‍ത്ത സത്യമാണെങ്കില്‍ വിദ്യ ബാലന്റെ ആദ്യ തമിഴ് ചിത്രമാവും പിങ്ക് റീമേക്ക്. എന്നാല്‍ വിദ്യയുടെ വേഷം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


    എച്ച് വിനോദാണ് പിങ്ക് റീമേക്ക് തമിഴില്‍ സംവിധാനം ചെയ്യുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്ന ചിത്രം 2019 മെയ് 1 ന് റിലീസ് ചെയ്യും എന്നാണ് നിലവില്‍ ലഭിയ്ക്കുന്ന വിവരം.

    English summary
    Vidya Balan lands a pivotal role in Tamil remake of Pink
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X