»   » ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് കയറിപ്പിടിച്ചു, ഠപ്പേ!!!!!! വിദ്യാ ബാലന്‍ ആരാധകന്റെ കരണം പൊളിച്ചു

ആള്‍ക്കൂട്ടത്തിന് നടുവില്‍ വച്ച് കയറിപ്പിടിച്ചു, ഠപ്പേ!!!!!! വിദ്യാ ബാലന്‍ ആരാധകന്റെ കരണം പൊളിച്ചു

By: Rohini
Subscribe to Filmibeat Malayalam

പൊതു സ്ഥലത്ത് സിനിമാ താരങ്ങള്‍ക്ക് പല തരത്തിലുള്ള ഉപദ്രവങ്ങളെ നേരിടേണ്ടി വരാറുണ്ട്. തൊട്ടും ഉരസിയും ആരാധകരെത്തുമ്പോള്‍ ഏറെ ബുദ്ധിമുട്ടുന്നത് നായികമാരാണ്. ചിലര്‍ സഹിച്ചു നിന്ന് സ്ഥലം വിടും. എന്നാല്‍ ഇപ്പോഴൊക്കെ നായികമാര്‍ പ്രതികരിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

വിദ്യാബാലന്‍റെ പിന്‍മാറ്റം വരുത്തിയ നഷ്ടങ്ങള്‍, നിയമപരമായി നേരിടാനൊരുങ്ങി അണിയറ പ്രവര്‍ത്തകര്‍

കയറിപ്പിടിച്ച ആരാധകന്റെ കരണം അടിച്ചു പൊളിച്ച് ഇറങ്ങി വന്നിരിയ്ക്കുകയാണ് ബോളിവുഡിലെ ബോള്‍ഡ് നായിക വിദ്യാ ബാലന്‍. കൊല്‍ക്കലത്ത വിമാനത്താവളത്തില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് വായിക്കാം...

പ്രമോഷന് വേണ്ടി വന്നു

പുതിയ ചിത്രമായ ബീഗം ജാനിന്റെ പ്രമോഷന് വേണ്ടി കൊല്‍ക്കത്തയില്‍ എത്തിയതായിരുന്നു വിദ്യാ ബാലന്‍. മടക്കയാത്രയില്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വച്ചാണ് സംഭവം. കയറിപ്പിടിച്ച ആറാധകന്റെ കരണം പൊളിച്ചു വിദ്യ.

ഫോട്ടോ എടുക്കാന്‍ എത്തി

വിദ്യ ബാലനെ കണ്ടതും ഒപ്പം നിന്ന് സെല്‍ഫി എടുക്കാനായി ആരാധകരെത്തി. ചിരിച്ചുകൊണ്ട് നടി സമ്മതിയ്ക്കുകയും ചെയ്തു. ഇതിനിടയിലാണ് ഫോട്ടോ എടുക്കാനെന്ന വ്യാജേനെ എത്തിയ ആരാധകന്‍ പോസ് ചെയ്യുന്നതിനിടെയാണ് നടിയെ കയറിപ്പിടിച്ചത്.

ചുറ്റിപ്പിടിച്ചു

ആദ്യം ഒട്ടിപ്പിടിച്ചു നിന്നപ്പോള്‍ കൈയ്യെടുത്ത് മാറ്റാന്‍ വിദ്യാ ബാലന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ആരാധകന്‍ കൈ മാറ്റി. എന്നാല്‍ വീണ്ടും ഫോട്ടോ എടുക്കാന്‍ നിന്നപ്പോള്‍ ഇയാള്‍ നടിയെ ചുറ്റിപ്പിടിയ്ക്കുകയായിരുന്നു.

കരണം പൊളിച്ചു

ഇതോടെ വിദ്യയുടെ നിയന്ത്രണം വിട്ടു. കരണത്ത് നോക്കി ഠപ്പേ എന്നൊരടിയും വച്ചുകൊടുത്തു. സിനിമാ താരങ്ങള്‍ പൊതു സ്വത്ത് അല്ലെന്നും അവര്‍ക്കൊരു സ്വകാര്യ ജീവിതം ഉണ്ടെന്നും പിന്നീട് വിദ്യ പ്രതികരിച്ചു.

English summary
'Don't do that!': Vidya Balan lashes out at fan who touched her without her consent
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam