വിദ്യ ഇനി ഇന്ദിരാ ഗാന്ധി
മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാക്കിയുള്ള ചിത്രത്തില്‍ വിദ്യാബാലന്‍ ഇന്ദിരയുടെ വേഷം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നുന്നു. മനിഷ് ഗുപ്തയുടെ പുതിയ ചിത്രത്തിലാണ് വിദ്യാ ഇന്ദിരയുടെ വേഷം അവതരിപ്പിക്കുന്നത്
ഇന്ദിരാ ഗാന്ധിയുടെ ജനനം മുതല്‍ മരണം വരെയുള്ള എല്ലാ സംഭവങ്ങളും പ്രതിപാദിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് സംവിധായകന്‍ വ്യക്തമാക്കി.

സില്‍ക്ക് സ്മിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ഡേര്‍ട്ടി പിക്ചറില്‍ സ്മിതയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് വിദ്യാബാലനായിരുന്നു. ഇതിലെ അഭിനയത്തിന് അവര്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
എംഎസ് സുബ്ബലക്ഷ്മിയുടെ ജീവചരിത്രം കേന്ദ്രബിന്ദുവായ ചിത്രത്തില്‍ ലീഡ് റോള്‍ വിദ്യാ ബാലന്‍ ആണ് ചെയ്യുന്നതെന്നും സിനിമാ ലോകത്ത് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.


Click it and Unblock the Notifications