കടൽ തീരത്ത് തിരയിൽ കളിച്ച് വിദ്യാ ബാലൻ!! താരത്തിന്റെ അവധി ആഘോഷ ചിത്രങ്ങൾ വൈറലാകുന്നു...
സിനിമ തിരക്കുകൾക്ക് ഇടവേള നൽകി നടി വിദ്യാ ബാലൻ ബാലിയിൽ. അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ വിദ്യ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സന്തോഷം സൂര്യനുമായി ചില തമാശകൾ എന്ന് കുറിച്ചു കൊണ്ട് വിദ്യ കടലിൽ കളിക്കുന്ന ചിത്രം പങ്കുവെച്ചിട്ടുണ്ട്. നടിയുടെ ഇൻസ്റ്റഗ്രാം ചിത്രം വൈറലായിട്ടുണ്ട്. പ്രേക്ഷകർ മാത്രമല്ല താരങ്ങളും ചിത്രത്തിനു കമന്റുമായി രംഗത്തെത്തിയിട്ടുണ്ട്.

എന്ത് കൊണ്ട് എന്നേയും കൂട്ടില്ല എന്ന് നടി സോനാക്ഷി സിൻഹ ചോദിക്കുന്നു. പ്രിയങ്ക ചോപ്ര, അതിഥി റാവു എന്നിവരും കമന്റ് ചെയ്തിട്ടുണ്ട്. കടലിൽ കളിക്കുന്ന ചിത്രം മാത്രമല്ല വേറെ ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്.
എൻടി ആറിന്റെ ബയോപിക്കാണ് വിദ്യയുടെ അവസാനമിറങ്ങിയ ചിത്രം. മിഷൻ മംഗളാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ അവസാന ചിത്രം, അമിതാഭ് ബച്ചൻ പ്രധാന വേഷത്തിൽ എത്തിയ പിങ്കിന്റെ തമിഴ് പതിപ്പിലും വിദ്യ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അജിത്താണ് ചിത്രത്തിലെ നായകൻ.


Click it and Unblock the Notifications











