പുകവലിക്ക് അടിമപ്പെട്ടു, ദിവസം രണ്ടും മൂന്നും സിഗരറ്റുകൾ; ഡേർട്ടി പിക്ചറിന് ശേഷം സംഭവിച്ചത്; വിദ്യ ബാലൻ
സിനിമാ രംഗത്ത് തുടക്ക കാലത്ത് പ്രതിസന്ധികളുണ്ടായെങ്കിലും പിന്നീട് തന്റേതായ സ്ഥാനം നേടിയെടുക്കാൻ കഴിഞ്ഞ നടിയാണ് വിദ്യ ബാലൻ. നായികാ പ്രാധാന്യമുള്ള സിനിമകളിലൂടെ വിദ്യ ജനപ്രീതി നേടി. തെന്നിന്ത്യൻ സിനിമാ രംഗത്ത് ഭാഗ്യമില്ലാത്ത നടിയെന്ന പേര് വന്നപ്പോഴാണ് ഹിന്ദി സിനിമാ ലോകം വിദ്യയെ കൈ പിടിച്ചുയർത്തുന്നത്. രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം വിദ്യക്ക് ലഭിച്ചു. ദ ഡേർട്ടി പിക്ചർ എന്ന സിനിമയിലൂടെയാണ് 2011 ൽ നടി ദേശീയ പുരസ്കാരം നേടുന്നത്.
വിദ്യയുടെ കരിയറിൽ വലിയ ചലനങ്ങളുണ്ടാക്കിയ സിനിമയാണ് ദ ഡേർട്ടി പിക്ചർ. അന്തരിച്ച നടി സിൽക് സ്മിതയ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയിൽ അതീവ ഗ്ലാമറസയാണ് വിദ്യയെ പ്രേക്ഷകർ കണ്ടത്. അതിന് മുമ്പ് ഇത്തരം കഥാപാത്രങ്ങൾ വിദ്യ ചെയ്തിരുന്നില്ല. ദ ഡേർട്ടി പിക്ചറിൽ പല സീനുകളും ചർച്ചയായി. മദ്യപിക്കുകയും പുക വലിക്കുകയും ചെയ്യുന്ന ഒന്നിലേറെ സീനുകൾ ഡേർട്ടി പിക്ചറിലുണ്ട്. ഇപ്പോഴിതാ ഡേർട്ടി പിക്ചറിന് ശേഷം തനിക്ക് പുകവലിയോട് താൽപര്യം തോന്നിയതിനെക്കുറിച്ച് സംസാരിക്കുകയാണ് വിദ്യ ബാലൻ.

സിനിമയുടെ ഷൂട്ടിംഗിന് മുമ്പ് പുകവലിച്ചിട്ടുണ്ട്. എങ്ങനെ പുകവലിക്കണം എന്നെനിക്കറിയാം. പക്ഷെ ഞാൻ പുകവലിക്കാറില്ലായിരുന്നു. എന്നാൽ ഒരു കഥാപാത്രമാകുമ്പോൾ അത് ഫേക്ക് ചെയ്യാൻ പറ്റില്ല. എനിക്ക് മടി തോന്നാൻ പാടില്ല. കാരണം പുകവലിക്കുന്ന സ്ത്രീകളെക്കുറിച്ച് അക്കാലത്ത് ചില ധാരണകളുണ്ടായിരുന്നു. പുകവലിക്കാൻ താൻ പണ്ടേ ആഗ്രഹിച്ചിരുന്നെന്നും വിദ്യ ബാലൻ തുറന്ന് പറഞ്ഞു.
എനിക്കിത് ക്യാമറയിൽ പറയണോ എന്നറിയില്ല. പുകവലി ഞാൻ ആസ്വദിച്ചു. സിഗരറ്റ് ഹാനികരമല്ലെങ്കിൽ ഞാൻ സ്മോക്കറായേനെ. പുകയുടെ മണം എനിക്കിഷ്ടമാണ്. കോളേജ് കാലത്ത് ബസ് സ്റ്റോപ്പിൽ പുകവലിക്കുന്നവരുടെ അടുത്ത് ഞാൻ ഇരിക്കുമായിരുന്നു. ഡേർട്ടി പിക്ചറിന് ശേഷം ഞാൻ അടിമപ്പെട്ടു. ദിവസം രണ്ട് മൂന്ന് സിഗരറ്റുകൾ താൻ വലിക്കുമായിരുന്നെന്നും വിദ്യ തുറന്ന് പറഞ്ഞു.

ദോ ഓർ ദോ പ്യാർ ആണ് വിദ്യ ബാലന്റെ പുതിയ സിനിമ. ഇതിന് മുമ്പിറങ്ങിയ നിയത്ത് എന്ന ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. വണ്ണത്തിന്റെ പേരിൽ നേരിട്ട അവഗണനയെക്കുറിച്ച് വിദ്യ ബാലൻ നേരത്തെ സംസാരിച്ചിട്ടുണ്ട്.ബോളിവുഡിലെ പതിവ് ഫാഷൻ രീതികളുമായി ചേർന്ന് പോകാനും വിദ്യ ബാലന് താൽപര്യമില്ല.
ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ വിദ്യ സംസാരിക്കുകയുണ്ടായി. എനിക്ക് ഫാഷനെക്കുറിച്ച് ഒരിക്കലും മനസിലായിട്ടില്ല. എന്നാൽ പ്രായം കൂടുന്തോറും ഞാൻ എന്നിൽ കംഫർട്ടബിളായി.
എനിക്കിഷ്ടമുള്ളത് ധരിച്ചു. ആരെയും സന്തോഷിപ്പിക്കാൻ വേണ്ടിയല്ല. എനിക്ക് വേണ്ടിയായിരുന്നു. ഫാഷനബിളായത് കൊണ്ട് മാത്രം ഒരു വസ്ത്രം ഞാൻ ധരിക്കില്ല. ഇഷ്ടമില്ലാത്ത ഒരു വസ്ത്രം ധരിച്ചാൽ തനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നുമെന്നും വിദ്യ ബാലൻ തുറന്ന് പറഞ്ഞു.


Click it and Unblock the Notifications