ഭർത്താവിനെ ആദ്യം കണ്ടപ്പോൾത്തന്നെ മോഹം തോന്നി; മുൻ ബന്ധത്തിൽ വഞ്ചിക്കപ്പെട്ടു; വിദ്യാ ബാലൻ

വിദ്യാ ബാലന്റെ സിനിമകൾ അപൂർവമായി മാത്രമേ പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടുള്ളൂ. മിക്ക സിനിമകളിലും പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച കഥാപാത്രങ്ങളാണ് വിദ്യാ ബാലൻ ചെയ്തത്. ബോളിവുഡ് അതിന്റെ എല്ലാ നിറപ്പകിട്ടോടെയും തലയുയർത്തി നിന്ന കാലത്താണ് വിദ്യാ ബാലന്റെ കടന്ന് വരവ്. ​ഗ്ലാമറും, ​ഗോസിപ്പുകളും, മത്സരങ്ങളും നിറഞ്ഞ് നിന്ന ബോളിവുഡിൽ തന്റേതായ ഇടം നേടിയെടുക്കാൻ വിദ്യാ ബാലന് കഴിഞ്ഞു. ദ ‍ഡേർട്ടി പിക്ചർ, കഹാനി എന്നീ സിനിമകളുടെ വിജയത്തിന് ശേഷമാണ് വിദ്യയുടെ കരിയറിൽ വലിയ ചലനങ്ങൾ ഉണ്ടാകുന്നത്.

സൂപ്പർസ്റ്റാർ സിനിമകളിൽ വെറുതെ വന്ന് പോകുന്ന നായികാ വേഷം ചെയ്യാൻ വിദ്യാ ബാലൻ ഇതുവരെ തയ്യാറായിട്ടില്ല.
കരിയറിനപ്പുറത്ത് വ്യക്തിജീവിതത്തിൽ വളരെ സ്വകാര്യത പുലർത്തുന്ന നടിയാണ് വിദ്യ. നിർമാതാവ് സിദ്ധാർത്ഥ് റോയ് കപൂറാണ് നടിയുടെ ഭർത്താവ്. ഭർത്താവ് നിർമാതാവ് ആണെങ്കിലും ഇദ്ദേഹത്തിന്റെ സിനിമകളിൽ വിദ്യാ ബാലൻ അപൂർമായേ അഭിനയിച്ചിട്ടുള്ളൂ. രണ്ട് പേരും തങ്ങളുടേതായ സിനിമകളുടെ തിരക്കിലാണ്.

Vidya Balan

തന്റെ ഭർത്താവിനെക്കുറിച്ച് വിദ്യാ ബാലൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. 2010 ൽ നോ വൺ കിൽഡ് ജെസിക എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെയാണ് വിദ്യയും സിദ്ധാർത്ഥും ആദ്യമായി കണ്ടുമുട്ടുന്നത്. ഈ സിനിമ നിർമ്മിച്ചത് സിദ്ധാർത്ഥ് റോയ് കപൂറിന്റെ യു ടിവി മോഷൻ പിക്ചേർസ് ആണ്. ഒരു ഫ്ലൈറ്റിൽ വെച്ചാണ് ഇരുവരും ആദ്യമായി സംസാരിക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ സിദ്ധാർത്ഥ് സുമുഖനാണെന്ന് വിദ്യാ ബാലന് തോന്നി. പിന്നീട് ഇടയ്ക്കിടെ കണ്ടുമുട്ടുകയും പ്രണയത്തിലാവുകയും ചെയ്തു.

സിദ്ധാർത്ഥിനെ കാണുന്നതിന് മുമ്പ് വിവാഹത്തെക്കുറിച്ച് താൻ ചിന്തിച്ചിരുന്നില്ലെന്ന് വിദ്യ പറയുന്നു. വിവാ​ഹം ചെയ്യണമെന്ന ആ​ഗ്രഹം എനിക്കില്ലായിരുന്നു. ജീവിതത്തിൽ ഒപ്പം ഒരാൾ വേണമായിരുന്നു. പക്ഷെ വിവാഹിതയാകുമെന്ന് കരുതിയില്ല. പക്ഷെ മുപ്പത് വയസ്സിനുള്ളിൽ എനിക്കൊരുപാട് വിജയങ്ങൾ നേടാനായി.

Vidya Balan

അതൊരാളുമായി പങ്കുവെക്കാൻ തോന്നി. ഞാൻ ചിലരെ ഡേറ്റ് ചെയ്തു. പക്ഷെ അതെല്ലാം പരാജയപ്പെട്ടു. എനിക്ക് ഒറ്റപ്പെട്ടത് പോലെ തോന്നി. ഞാൻ വഞ്ചിക്കപ്പെട്ടു. ഇനി ഒരു ബന്ധം വേണ്ടെന്ന് തീരുമാനിച്ചു. പക്ഷെ സിദ്ധാർത്ഥിനെ കണ്ട ശേഷം പുരുഷൻമാരെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറി. സിദ്ധാർത്ഥിനോട് ആദ്യ കാഴ്ചയിൽ തന്നെ മോഹം തോന്നിയെന്നും വിദ്യ തുറന്ന് പറഞ്ഞു.

2012 ലാണ് ഇരുവരും വിവാഹിതരായത്. സിദ്ധാർത്ഥ് റോയ് കപൂറിന്റെ ആദ്യ രണ്ട് വിവാഹങ്ങളും പരാജയപ്പെട്ടതാണ്. ആരതി ബജാജ് ആണ് സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യ. ഈ ബന്ധം വേർപിരിഞ്ഞ ശേഷം ടെലിവിഷൻ രം​ഗത്തെ പ്രമുഖ നിർമാതാവായ കവിതയെ വിവാഹം ചെയ്തു. 2011 ൽ ഈ ബന്ധവും അവസാനിച്ചു. ഇതിന് ശേഷമായിരുന്നു വിദ്യ ബാലനുമായുള്ള വിവാഹം.

മുമ്പൊരിക്കൽ നടി ​ഗർഭിണിയാണെന്ന വാർത്തകൾ തുടരെ വന്നിരുന്നു. എന്നാൽ വിദ്യാ ബാലൻ ഈ വാർത്തകളെ നിഷേധിച്ചു. അമ്മയാകാൻ മാനസികമായി തയ്യാറെടുത്തിട്ടില്ലെന്നാണ് അന്ന് നടി വ്യക്തമാക്കിയത്. കരിയറിൽ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യുന്നില്ലെങ്കിലും വിദ്യ ബാലന്റെ ഒരുപിടി സിനിമകൾ അടുത്തിടെ പുറത്തിറങ്ങി. ജൽസയാണ് വിദ്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നീയത് ആണ് വിദ്യയുടെ റിലീസിനൊരുങ്ങുന്ന സിനിമ. ചിത്രത്തിൽ ഡിറ്റക്ടീവിന്റെ വേഷമാണ് നടി ചെയ്യുന്നത്. ജൂലൈ ഏഴിന് സിനിമ തിയറ്ററുകളിൽ എത്തും.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X