എന്നിലെ സ്ത്രെെണതയെ നിരസിച്ചത് കൊണ്ടാണ് ഇങ്ങനെ വന്നത്; ഹോർമോൺ പ്രശ്നങ്ങളെക്കുറിച്ച് വിദ്യ

വർഷങ്ങളുടെ അധ്വാനം കൊണ്ട് ബോളിവുഡിൽ സ്വന്തമായി ഒരിടം നേടിയെടുത്ത താരമാണ് വിദ്യ ബാലൻ. ഡേർട്ടി പിക്ചർ, കഹാനി, പരിനീത, ഹമാരി അധൂരി ക​ഹാനി തുടങ്ങി ശ്രദ്ധേയമായ ഒരുപിടി സിനിമകളുടെ ഭാ​ഗമാകാൻ വിദ്യക്ക് കഴിഞ്ഞു. സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ കരിയറിന്റെ തുടക്കകാലം മുതൽ ശ്രദ്ധാലുവാണ് വിദ്യ ബാലൻ. പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ വിദ്യ ബാലൻ തെരഞ്ഞെടുക്കാറില്ല. എന്നും വ്യത്യസ്തമായ സിനിമകൾ നടിയെ തേടി എത്തുകയും ചെയ്തു.

ബോളിവുഡിലെ ​ഗ്ലാമറസ് ലോകത്ത് തന്റേതായ ഇടം കണ്ടെത്തുക എന്നത് വിദ്യ ബാലനെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. ശരീര വണ്ണത്തിന്റെ പേരിൽ താൻ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ച് താരം തുറന്ന് സംസാരിച്ചിട്ടുണ്ട്. എല്ലാ പ്രതിസന്ധികളെയും അഭിമുഖീകരിച്ച് നടിക്ക് ഉയരങ്ങളിലേക്ക് കുതിക്കാൻ കഴിഞ്ഞു.

ഇപ്പോഴിതാ തന്റെ ആരോ​ഗ്യ പ്രശ്നങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് വിദ്യ ബാലൻ. പിസിഒഡി ഉൾപ്പെടെയുള്ള ഹോർമോൺ പ്രശ്നങ്ങൾ തനിക്കുണ്ടെന്ന് വിദ്യ ബാലൻ തുറന്ന് പറഞ്ഞു. ഇതിന് ചില കാരണങ്ങളുണ്ടെന്നും നടി വ്യക്തമാക്കി.

Vidya Balan

എന്നിലെ സ്ത്രീത്വത്തെ ഞാൻ നിരസിച്ചത് കൊണ്ടാണ് പിസിഒഡി, അല്ലെങ്കിൽ ഹോർമോൺ പ്രശ്നങ്ങൾ വന്നതെന്ന് ഞാൻ കരുതുന്നു. എനിക്കെപ്പോഴും ഒരു ആൺകുട്ടിയേക്കാൾ മെച്ചപ്പെട്ട ആളാകണമായിരുന്നു. എന്നെ ​ഗർഭിണിയായപ്പോൾ അമ്മ ആ​ഗ്രഹിച്ചത് ഒരു ആൺകുട്ടിയെയാണ്. അതിനപ്പുറം എനിക്ക് ചുറ്റുമുള്ള ആൺകുട്ടികൾക്ക് ലഭിക്കുന്ന പരി​ഗണന എന്നെ സ്വാധീനിച്ചു.

ബന്ധുക്കൾ പലപ്പോഴും ആൺകുട്ടികൾക്കാണ് പ്രഥമ പരി​ഗണന കൊടുത്തതെന്ന് വിദ്യ പറയുന്നു. ഒരിക്കൽ എന്റെ അങ്കിൾ അച്ഛനോട് പറഞ്ഞത് ആശങ്കപ്പെടേണ്ട, നിങ്ങൾക്കൊപ്പം എപ്പോഴും എന്റെ മകൻ ഉണ്ടാകുമെന്നാണ്. എനിക്കത് കേട്ട് ദേഷ്യം വന്നു. ഞാനും എന്റെ സഹോദരിയും അടുത്ത് ഇരിക്കുന്നുണ്ട്. ഞങ്ങളുടെ അച്ഛന് വേണ്ടി മറ്റൊരാളുടെ മകൻ ആവശ്യമില്ല. ഇത്തരം സംസാരങ്ങൾ എന്നെ ആഴത്തിൽ ബാധിച്ചു.

Vidya Balan

ഇതെല്ലാം എന്നിലെ സ്ത്രെെണതയെ ഞാൻ തിരസ്കരിക്കാൻ കാരണമായി. ഹോർമോണൽ പ്രശ്നം തനിക്കെപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ടെന്നും വിദ്യ ബാലൻ തുറന്ന് പറഞ്ഞു. ജീവിതത്തിലെ എല്ലാ പരാജയങ്ങൾക്കും കാരണം തന്റെ ശരീര ഭാരമാണെന്ന് ചിന്തിച്ച ഒരു കാലം ഉണ്ടായിരുന്നെന്നും വിദ്യ ഓർത്തു. സിനിമകൾ പരാജയപ്പെട്ടാൽ അതിന് കാരണം തന്റെ ശരീരമാണെന്ന് വരെ ചിന്തിച്ചെന്നും നടി വെളിപ്പെടുത്തി.

ശരീരഭാരം കുറയ്ക്കാൻ താൻ ചെറുപ്പകാലത്ത് ചെയ്ത അനാരോ​ഗ്യകരമായ രീതികളെക്കുറിച്ച് വിദ്യ നേരത്തെ തുറന്ന് സംസാരിച്ചിരുന്നു. ധാരാളം വെള്ളം കുടിച്ചാൽ വണ്ണം കുറയുമെന്ന് ഒരാൾ പറഞ്ഞു. തുടരെ വെള്ളം കുടിച്ചതോടെ തനിക്ക് വയറിന് പ്രശ്നങ്ങൾ വന്നു. ഡോക്ടറെ കാണിച്ചപ്പോഴാണ് ഇതാണ് കാരണം എന്ന് മനസ്സിലായത്. ഇന്ത്യയിൽ പൊതുവെ എല്ലാവരും കുശലാന്വേഷണത്തിന് പകരം ആദ്യം ചോദിക്കുക ശരീരത്തെക്കുറിച്ചാണ്.

ഈ ചിന്താ​ഗതി മാറേണ്ടതുണ്ടെന്നും വിദ്യ ബാലൻ അന്ന് അഭിപ്രായപ്പെട്ടു. നീയത് ആണ് വിദ്യയുടെ ഏറ്റവും പുതിയ സിനിമ. ഡിറ്റക്ടീവിന്റെ വേഷമാണ് നടി സിനിമയിൽ ചെയ്തത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. മലയാളത്തിൽ ഉറുമി എന്ന സിനിമയിൽ മാത്രമേ വിദ്യ ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. ആമി എന്ന കമൽ ചിത്രത്തിലേക്ക് വിദ്യ പരി​ഗണിച്ചെങ്കിലും നടി പിൻമാറി. പകരം മഞ്ജു വാര്യരാണ് ഈ സിനിമ ചെയ്തത്.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X