Don't Miss!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Finance
മാസത്തിൽ 10,000 രൂപ അധിക വരുമാനമായാലോ; ശമ്പളത്തിനൊപ്പം അധിക വരുമാനം നേടാൻ ഇതാ വഴി
- News
പാകിസ്ഥാന് മുന്‍ പ്രസിഡണ്ട് പര്‍വേസ് മുഷ്റഫ് അന്തരിച്ചു, മരണം യുഎഇയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ
- Sports
IND vs AUS: രാഹുല്‍-ഗില്‍, ആര് പുറത്തിരിക്കണം? പ്ലേയിങ് 11 നിര്‍ദേശിച്ച് ആകാശ് ചോപ്ര
- Automobiles
ടാറ്റയുടെ കളികൾ ഇനി സ്പെയിനിലും; ഇലക്ട്രിക് വിപണി പിടിക്കാൻ കമ്പനി
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
പുരുഷന്മാരെക്കാളും സ്ത്രീകള്‍ക്ക് പ്രതിഫലം കുറയാന്‍ കാരണമെന്താണ്? ആരാധകരുടെ ചോദ്യത്തിന് വിദ്യ ബാലന്റെ മറുപടി
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ബോളിവുഡ് സുന്ദരിയാണ് വിദ്യ ബാലന്. പാതിമലയാളി കൂടിയായ വിദ്യ തന്റെ നിലപാടുകളില്‍ വ്യത്യസ്തത പുലര്‍ത്തുന്ന അപൂര്‍വ്വം നടിമാരില്‍ ഒരാളാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ അവതരിപ്പിച്ചും മറ്റുമായി നടി നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിനിടെ തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ ആരാധകരുമായി സംവദിക്കാനും നടി സമയം കണ്ടെത്തിയിരുന്നു.
ക്യൂ ആന്‍ഡ് ഏ സെക്ഷനിലൂടെ ആരാധകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് നടി മറുപടി പറഞ്ഞിരിക്കുകയാണ്. സ്ത്രീകളുടെ ജോലിയും സ്ത്രീകളുടെ ജോലി സ്ഥലവും എന്ന വിഷയത്തെ കുറിച്ച് എന്തും തന്നോട് ചോദിക്കാമെന്ന് വിദ്യ ബാലന് പറഞ്ഞിരുന്നു. 'സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്നാണ്' ഒരു ആരാധകന് കമന്റിട്ടത്. 'നിങ്ങള്‍ എന്നോടിത് പറയുകയാണോ അതോ ചോദിക്കുകയാണോ?' എന്ന് വിദ്യ തിരിച്ച് ചോദിച്ചു.

വിവാഹശേഷം ജീവിതം എങ്ങനെയാണ് മാറിയതെന്ന് മറ്റൊരാള്‍ ചോദിച്ചു. 'ഞാന്‍ നല്ലതാണ് ചെയ്തത്. മുന്‍പ് ചെയ്തത് പോലെ ഇപ്പോഴും ചെയ്യുന്നു. ഇനിയും അത് തന്നെ തുടരും' വിദ്യ സൂചിപ്പിച്ചു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് പ്രതിഫലം കുറച്ച് കിട്ടാന്‍ കാരണമെന്താണെന്നും ഒരാള്‍ ചോദിച്ചിരുന്നു. 'നിങ്ങളെ പോലെ തന്നെ എനിക്കും ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടണമെന്ന് ആഗ്രഹിച്ചിരിക്കുകയാണെന്ന്' വിദ്യ പറഞ്ഞു.

ഭര്‍ത്താവിനെ സാമ്പത്തികമായി ആശ്രയിക്കുന്നത് തെറ്റാണോ? 'ഒരിക്കലുമില്ല. അത് അവരുടെ ഇഷ്ടമാണ്. പക്ഷേ നമ്മള് സ്വയം ഇടുന്ന കാപ്പിയ്ക്കാണ് കൂടുതല്‍ രുചിയുള്ളതായി തോന്നുന്നതെന്ന് വ്യക്തിപരമായി എനിക്ക് തോന്നുന്നു. ഓരോരുത്തര്‍ക്കും അവരുടേതായ ഇഷ്ടങ്ങളുണ്ടല്ലോന്നും വിദ്യ ചോദിക്കുന്നു.
വിദ്യയുടെ ഭര്‍ത്താവും നിര്‍മാതാവുമായ സിദ്ധാര്‍ഥ് റോയി കപൂര്‍ വീട്ടുജോലികളില്‍ എങ്ങനെ സഹായിക്കുന്നുവെന്ന ചോദ്യത്തിന് 'അത് ഞങ്ങളുടെ വീടാണ്. അത്രയേ ഉള്ളുവെന്ന്' വിദ്യ പറഞ്ഞു.
-
'പണ്ട് അമ്പിളിക്ക് ലോകവിവരം ഇല്ലായിരുന്നു, പത്ത് വർഷം മുമ്പ് മാറ്റം വന്നിരുന്നെങ്കിൽ വേറെ ലെവലായേനെ'; ജീജ
-
അവർക്ക് ദേഷ്യമായി തുടങ്ങി, എനിക്ക് അതോടെ പേടിയായി; അന്ന് അഞ്ച് വയസ്സേയുള്ളു; ആദ്യ ഷൂട്ടിങ് അനുഭവം പറഞ്ഞ് കാവ്യ
-
മണിക്കുട്ടനുമായി പ്രശ്നം ഉണ്ടായി; ഫിനാലെയ്ക്ക് പോയപ്പോഴാണ് പിന്നെ കണ്ടത്, അഭിനയത്തെ കുറിച്ച് സന്ധ്യ മനോജ്