ആണായാലും പെണ്ണായാലും ശരീരവും ലൈംഗികതയും മാത്രം; പോണ്‍ കാണുന്നതിനെക്കുറിച്ച് വിദ്യ ബാലന്‍

ബോളിവുഡില്‍ മാത്രമല്ല, മലയാളികള്‍ക്കും ഏറെ പ്രിയങ്കരിയാണ് വിദ്യ ബാലന്‍. വിദ്യ ബാലന്റെ കഹാനിയും ഡേര്‍ട്ടി പിക്ചറുമാണ് ആരാധകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുള്ള സിനിമ. കഹാനിയിലെ ബിദ്യ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെയായിരുന്നു, തെന്നിന്ത്യന്‍ നടി സില്‍ക്ക് സ്മിതയുടെ ജീവിത കഥ പറഞ്ഞ ഡേര്‍ട്ടി പിക്ചറിലെയും അഭിനയം.

ഡേര്‍ട്ടി പിക്ചറില്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട വിദ്യ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. തന്റെ തടിച്ച ശരീരം നേരത്തെ ബുള്ളി ചെയ്യപ്പെട്ടിരുന്നെങ്കില്‍ ഡേര്‍ട്ടി പിക്ചറില്‍ എത്തിയപ്പോള്‍ അത് ഏറെ സെക്‌സിയായും മറ്റും ആളുകള്‍ കണ്ടു തുടങ്ങിയെന്ന് വിദ്യ ബാലന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അണ്‍ഫില്‍ട്ടേര്‍ഡ് ബൈ സാംദിഷ് എന്ന പോഡ്കാസ്റ്റില്‍ പോണ്‍ ഉപയോഗത്തെക്കുറിച്ച് തുറന്നു സംസാരക്കുകയാണ് വിദ്യ.

vidya

നേരത്തെ വിദ്യ സെക്‌സിനെക്കുറിച്ച് തുറന്നു പറഞ്ഞത് വലിയ ചര്‍ച്ചകള്‍ സൃഷ്ടിച്ചിരുന്നു. വിശക്കുമ്പോള്‍ ആഹാരം കഴിക്കുന്ന് പോലെയാണ് സെക്‌സ് എന്നാണ് അന്ന് വിദ്യ പറഞ്ഞത്. ഇത് വലിയ രീതിയില്‍ അക്കാലത്ത് ആളുകള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ പോണ്‍ എങ്ങനെയാണ് സ്ത്രീ പുരുഷബന്ധത്തെ കാണുന്നതെന്നും പറയുകയാണ് വിദ്യ.

'ഞാന്‍ പോണ്‍ കാണാറില്ല. ആത്മാര്‍ത്ഥമായി പറഞ്ഞാല്‍ പോണ്‍ എന്ന് പറയുന്ന ഐഡിയ തന്നെ ഞാന്‍ ഒരു തരത്തിലും ആസ്വദിക്കുന്നില്ല. മറ്റു ആളുകള്‍ ഇത് ചെയ്യുന്നത് കാണാനും എനിക്ക് ഇഷ്ടമല്ല. സിനിമകളില്‍ ലൈംഗികതയെ കാണിക്കുന്നതില്‍ ഉറപ്പായും ഒരു സ്‌റ്റോറി ഉണ്ടായിരിക്കില്ലേ? അത് മനോഹരമായി ഷൂട്ട് ചെയ്തതായിരിക്കും. അങ്ങനെയുള്ളപ്പോള്‍ ഞാന്‍ അതിനെ മൈന്‍ഡ് ചെയ്യാറില്ല.

തുറന്നു പറയുകയാണ്, ഞാന്‍ പോണ്‍ കാണാറേയില്ല. ഞാന്‍ മുമ്പ് ചെറിയ ഭാഗം മാത്രം കണ്ടിട്ടുണ്ട്. പക്ഷെ അത് തന്നെ എനിക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നുണ്ടായിരുന്നില്ല. സ്ത്രീയെ ഒരു ശരീരമായി മാത്രമേ അതില്‍ കാണുന്നുള്ളു. ആണുങ്ങളെ ആയാലും ലൈംഗികത മാത്രമാണുള്ളത്. നല്ല കഥകളുള്ള ഇത്തരം പോണ്‍ സിനിമകളെ കുറിച്ചൊക്കെ കേട്ടിട്ടുണ്ട്. പക്ഷെ ഇതൊന്നും എന്റെ ഉള്ളിലെ വികാരത്തെ ഉണര്‍ത്തിയിട്ടില്ല.

എനിക്ക് തോന്നുന്നു പോണ്‍ ആ തരത്തില്‍ നിങ്ങളില്‍ ഒരു വികാരം ഉണ്ടാക്കാന്‍ കഴിയണം. നിങ്ങള്‍ക്ക് ലൈംഗികമായ ഉണര്‍ച്ച ഉണ്ടാക്കണം. പക്ഷെ എനിക്ക് അങ്ങനെ ഒന്ന് വരുന്നില്ല. അതുകൊണ്ട് തന്നെ എനിക്ക് അത് കാണാന്‍ താത്പര്യമില്ല. പക്ഷെ എനിക്ക് അറിയാം, ധാരാളം പേര്‍ പോണ്‍ കാണുന്നുണ്ട് എന്നും വിദ്യ ബാലന്‍ പറഞ്ഞു.

ഞാന്‍ എപ്പോഴും സെക്‌സ് മനോഹരമായി ആസ്വദിക്കുന്ന ആളാണ്. ഞാന്‍ എന്റെ ഇഷ്ടങ്ങള്‍ക്ക് സെക്‌സില്‍ പരിഗണന കൊടുക്കുന്ന ആള്‍ കൂടിയാണ് എന്നും വിദ്യ ബാലന്‍ പറയുന്നു.

vidya

മലയാള ചിത്രങ്ങളിലും മുഖം കാണിച്ചിട്ടുള്ള വിദ്യ തമിഴ് സ്വദേശിയാണ്. അച്ഛന്‍ പാലക്കാട്ടുകാരനാണ്. മലയാളവും തമിഴുമാണ് വിദ്യ കൂടുതലും വീട്ടില്‍ സംസാരിച്ചിരുന്നത്. എന്നാല്‍ വിദ്യ ജനിച്ച് വളര്‍ന്നതൊക്കെ മുംബൈയിലാണ്. ഫാഷന്‍ സെന്‍സിന്റെ പേരിലും തടിയുള്ള ശരീരത്തിന്റെ പേരിലുമൊക്കെ ഏറെ ആക്രമിക്കപ്പെട്ട നടികൂടിയായിരുന്നു വിദ്യ ബാലന്‍.

ദോ ഓര്‍ ദോ പ്യാര്‍ ആണ് വിദ്യ ബാലന്റെ ഏറ്റവും പുതിയ ചിത്രം. പ്രതീക് ഗാന്ധി, സെന്തില്‍ രാമമൂര്‍ത്തി, ഇല്യാന ഡിക്രൂസ്, തലൈവാസല്‍ വിജയ് തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഷീര്‍ഷ ഗുഹ തകുര്‍തയുടെ ആദ്യ സംവിധാന ചിത്രമാണ് ഇത്.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X