അമിതാഭ് ബച്ചന്റെ അമ്മയാവണമെന്ന് പറഞ്ഞു; പ്രായം കൂടിയ ആളുടെ അമ്മയെന്ന് കേട്ടപ്പോള്‍ ഞെട്ടിയെന്ന് വിദ്യ ബാലന്‍

ബോളിവുഡ് നടിമാരില്‍ ബോഡി ഷെയിമിങ്ങ് നിരന്തരം നേരിടാറുള്ള നടിയാണ് വിദ്യ ബാലന്‍. പലപ്പോഴും നടിയുടെ ശരീരത്തെ പറ്റി കളിയാക്കി കൊണ്ട് പലരും എത്താറുണ്ട്. അതിനൊക്കെ വ്യക്തമായ മറുപടി നടി കൊടുക്കുകയും ചെയ്യുന്നത് പതിവാണ്. സമാനമായ രീതിയില്‍ ചില തുറന്ന് പറച്ചിലുകള്‍ നടത്തിയ വിദ്യയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.

മാത്രമല്ല വര്‍ഷങ്ങള്‍ക്ക് മുന്‍പ് അമിതാഭ് ബച്ചന്റെ അമ്മയായി അഭിനയിക്കാനുള്ള അവസരം വന്നതിനെ പറ്റിയും നടി സൂചിപ്പിച്ചു. അന്നങ്ങനെ ഒരു കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നാണ് വിദ്യ അഭിപ്രായപ്പെടുന്നത്. പിന്നീട് ആ വേഷം ചെയ്യാമെന്ന് തീരുമാനിച്ചതിന് പിന്നിലെ കാരണമെന്താണെന്നും ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ നടി വെൡപ്പെടുത്തുന്നു.

vidya-balan

'പാ' എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം വന്നപ്പോള്‍ അതിനോട് സമ്മതം പറയാന്‍ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നിരുന്നു. കാരണം സിനിമയുടെ സംവിധായകനായ ബാല്‍ക്കി ഇക്കാര്യം പറഞ്ഞ് വന്നപ്പോള്‍ ആദ്യം ഞാന്‍ ചിന്തിച്ചത് ഇതെന്ത് കഥയാണെന്നാണ്?. അദ്ദേഹത്തിന് ഭ്രാന്താണോ എന്നും കരുതി. അതല്ലെങ്കില്‍ പിന്നെ എന്തിനാണ് അമിതാഭ് ബച്ചന്റെ അമ്മയായി അഭിനയിക്കണമെന്ന് പറഞ്ഞ് എന്റെ അടുത്ത് വരിക എന്നൊക്കെ അന്നേരം ഞാന്‍ ചിന്തിച്ചു.

പിന്നീട് എന്റെ രണ്ട് സുഹൃത്തുക്കള്‍ക്ക് കൂടി ഞാന്‍ ഈ സിനിമയുടെ സ്‌ക്രീപ്റ്റ് അയച്ച് കൊടുത്തു. ഈ സിനിമയുടെ സ്‌ക്രീപ്റ്റ് മാത്രമാണ് മറ്റൊരാള്‍ക്ക് വായിക്കാനായി ഞാന്‍ കൊടുത്തിട്ടുള്ളതെന്ന് വിദ്യ പറയുന്നു. മാത്രമല്ല സിനിമയില്‍ അമിതാഭ് ബച്ചന്റെ അമ്മയായി അഭിനയിക്കണമെന്ന് പറഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും അത് മാറിയപ്പോള്‍ ഇത് മികച്ചൊരു തിരക്കഥയാണെന്ന കാര്യം മനസിലായെന്നും വിദ്യ പറയുന്നു.

vidya-balan

അഭിനേത്രി എന്ന നിലയില്‍ 'പാ' എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നാല്‍ കുറച്ച് ആളുകള്‍ തിരക്കഥ വായിച്ചിട്ട് അവര്‍ക്ക് എന്താണ് തോന്നുന്നതെന്ന് അറിയാനുള്ള ഒരു താല്‍പര്യം എനിക്ക് തോന്നയിരുന്നു. കഥ വായിക്കാന്‍ കൊടുത്തവരൊക്കെ അതിന് ശേഷം എന്നോട് ഈ സിനിമ ചെയ്യണമെന്ന് തന്നെ പറഞ്ഞു.

പക്ഷേ ആ തീരുമാനം പറയാന്‍ എനിക്ക് കുറച്ച് സമയം എടുത്തു. കണക്ക് കൂട്ടി പറഞ്ഞ തീരുമാനമായിരുന്നില്ല. പകരം എന്റെ മനസിനെ പറഞ്ഞ് പഠിപ്പിക്കുകയായിരുന്നു. അമിതാഭ് ബച്ചനും ഞാനും തമ്മില്‍ വലിയ പ്രായവ്യത്യാസമുണ്ട്. അദ്ദേഹം 1942 ലും ഞാന്‍ 1979 ലുമാണ് ജനിച്ചതെന്നും വിദ്യ ബാലന്‍ പറയുന്നു.

vidya-balan

അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, വിദ്യ ബാലന്‍, പരേഷ് റാവല്‍ തുടങ്ങി ബോളിവുഡിലെ പ്രമുഖ താരങ്ങളെ അണിനിരത്തി ആര്‍ ബല്‍ക്കി സംവിധാനം ചെയ്ത ചിത്രമാണ് പാ. കോമഡി ഡ്രാമയായി ഒരുക്കിയ ചിത്രം ഓറോ (അമിതാഭ് ബച്ചന്‍) എന്ന പന്ത്രണ്ട് വയസുകാരന്റെ കഥയാണ് പറഞ്ഞത്. പ്രോജീരിയ എന്ന ജനിതക വൈകല്യമുള്ള എന്നാല്‍ നല്ല ബുദ്ധിയും തമാശ പറയുന്നതുമായ കഥാപാത്രമാണ് അമിതാഭ് അവതരിപ്പിച്ച ഓറോ.

വിദ്യ ബാലന്‍ അമ്മയായി അഭിനയിച്ചപ്പോള്‍ അമിതാഭിന്റെ യഥാര്‍ഥ മകന്‍ അഭിഷേക് ബച്ചനാണ് പിതാവിന്റെ വേഷം അവതരിപ്പിച്ചത്. 2009 ല്‍ പുറത്തിറങ്ങഇയ സിനിമയിലെ അമിതാഭിന്റെ പ്രകടനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ മേക്കോവറടക്കം പലതും വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് കാരണമായി. മാത്രമല്ല മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ഈ സിനിമയിലൂടെ ബച്ചനെ തേടി എത്തി.

അതുപോലെ വിദ്യ ബാലന്റെ അമ്മ കഥാപാത്രവും ഏറെ ജനപ്രീതി നേടിയിരുന്നു. എന്നാല്‍ ബോക്‌സോഫീസില്‍ വലിയൊരു വിജയം നേടാന്‍ സാധിക്കാതെ പോവുകയായിരുന്നു. ഏകദേശം മുപ്പത് കോടിയോളം രൂപയാണ് സിനിമയ്ക്ക് അന്ന് ലഭിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X