ലോകം ഇനി വിദ്യാ ബാലനെ ചാര്‍ളി ചാപ്ലിന്‍ എന്ന് വിളിക്കും
ഹിന്ദി ബംഗാളി മലയാളം എന്നീ ഭാഷകളിലൂടെ മികവുറ്റ വേഷങ്ങള്‍ ചെയ്ത വിദ്യാ ബാലന് ഒരു ആഗ്രഹം കൂടി. ലോകം കണ്ട ഏറ്റവും വലിയ ഹാസ്യ സാമ്രാട്ടായ ചാലര്‍ലി ചാപ്ലിന്റെ വേഷത്തില്‍ അഭിനയിക്കണം.
അഭിനയ ജീവിതത്തില്‍, ചെയ്ത് മടുത്ത വേഷങ്ങളില്‍ നിന്ന് ഒരു വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ സിനിമ താരങ്ങള്‍ എല്ലവരും. എന്നാല്‍ വിദ്യാ ബാലന്‍ ആഗ്രഹിക്കുന്ന ചാര്‍ലി ചാപ്ലിന്‍ വേഷം പൂവണിയാന്‍ പോകുന്നു സംവിധായകന്‍ ആര്‍ ശരത് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെ.

ലോകം ഇനി വിദ്യാ ബാലനെ ചാര്‍ളി ചാപ്ലിന്‍ എന്ന് വിളിക്കും
ആര്‍ ശരത് ചെയര്‍മാനായ ചാപ്ലിന്‍ ഇന്ത്യ ഫോറം മുംബൈയില്‍ വച്ച് ചാര്‍ലി ചാപ്ലിന്റെ ഒരു എക്‌സിബിഷന്‍ സംഘടിപ്പിച്ചിരുന്നു. ലോകമെമ്പാടുമുള്ള ഇരുന്നോറോളം കലാകാരന്മാര്‍ ഒരുക്കിയ ചാര്‍ലി ചാപ്ലിന്റെ ചിത്രങ്ങളും കാര്‍ട്ടൂണുകളുടെയും പ്രദര്‍ശനമായിരുന്നു അത്. കൂടെ ആര്‍ ശരത് നിര്‍മ്മിച്ച ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു എന്ന ചിത്രവും എ്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ലോകം ഇനി വിദ്യാ ബാലനെ ചാര്‍ളി ചാപ്ലിന്‍ എന്ന് വിളിക്കും
എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയത് നടി വിദ്യാ ബാലനായിരുന്നു. അവിടെ വച്ച് വിദ്യാ ബാലന്‍ തന്റെ ചാര്‍ലി ചാപ്ലിന്‍ ആയി അഭിനയിക്കുക എന്ന മോഹം തുറന്ന് പറയുകയായിരുന്നു.

ലോകം ഇനി വിദ്യാ ബാലനെ ചാര്‍ളി ചാപ്ലിന്‍ എന്ന് വിളിക്കും
ചാര്‍ലി ചാപ്ലിന്‍ ആയി അഭിനയിക്കുക എന്ന വിദ്യയുടെ ആഗ്രഹം പറഞ്ഞപ്പോഴാണ്, ആര്‍ ശരത് ഹിന്ദിയില്‍ ചാര്‍ലി ചാപ്ലിനെ ആധരമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തെ കുറിച്ച് വിദ്യയോട് പറയുന്നത്.

ലോകം ഇനി വിദ്യാ ബാലനെ ചാര്‍ളി ചാപ്ലിന്‍ എന്ന് വിളിക്കും
ഇന്ദ്രന്‍സിനെ നായകനാക്കി ചെയ്ത ബുദ്ധനും ചാപ്ലിനും ചിരിക്കുന്നു എന്ന ചിത്രത്തിന്റെ തനി പകര്‍പ്പല്ല ഹിന്ദിയില്‍ ചെയ്യാന്‍ പോകുന്ന പുതിയ സിനിമയെന്നും ആര്‍ ശരത് പറയുന്നു. ചാര്‍ലി ചാപ്ലിന്‍ കേന്ദ്ര കഥാപാത്രമായി വരുന്ന ഒരു സാങ്കല്പിക കഥായാണത്രേ പുതിയ സിനിമ.


Click it and Unblock the Notifications











