ബ്ലൗസും ഹെയര്‍ ബാന്‍ഡും ഉപയോഗിച്ച് മാസ്‌ക് നിര്‍മ്മിക്കാം! വീഡിയോ പങ്കുവെച്ച് വിദ്യാ ബാലന്‍

By Midhun Raj

ബോളിവുഡ് സിനിമാ പ്രേമികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി വിദ്യാ ബാലന്‍. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ റോളുകളും ചെയ്തുകൊണ്ടാണ് നടി സിനിമയില്‍ തിളങ്ങിയത്. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ ആക്ടീവാകാറുണ്ട് താരം. വിദ്യാ ബാലന്റെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോ ശ്രദ്ധേയമായി മാറിയിരുന്നു. ഇത്തവണ സുരക്ഷാ മാസ്‌ക്ക് ഉണ്ടാക്കുന്നതിനെക്കുറിച്ചുളള ഒരു വീഡിയോ ആണ് വിദ്യ പങ്കുവെച്ചിരിക്കുന്നത്.

vidya balan

മാസ്‌ക്കുകളുടെ അപര്യാപ്തത വലിയ പ്രശ്‌നം സൃഷ്ടിക്കുന്ന സമയത്ത് വീട്ടില്‍ തന്നെ എളുപ്പത്തില്‍ മാസ്‌ക് ഉണ്ടാക്കാം എന്നു പറയുകയാണ് നടി. പഴയ സാരിയും ബ്ലൗസുമൊക്കെ ഉപയോഗിച്ച് മാസ്‌ക്ക് നിര്‍മ്മിക്കാം എന്നാണ് നടി പറയുന്നത്. മാസ്‌ക് നിര്‍മ്മിക്കാന്‍ തയ്യല്‍ മെഷീന്‍ പോലും വേണ്ട എന്നതാണ് വിദ്യയുടെ ഐഡിയയുടെ പ്രത്യേകത.

ഷാരൂഖ് ഖാൻ സിനിമയിൽ നിന്ന് ഉണ്ടാക്കുന്ന കാശ് ഇരട്ടിയാക്കുന്നത് ഇങ്ങനെ; നിക്ഷേപ രഹസ്യങ്ങൾ പരസ്യമായി

ഒരു സുരക്ഷാ മാസ്‌ക്ക് നിര്‍മ്മിക്കുന്നത് പഴയ തുണിയും ഹെയര്‍ ബാന്‍ഡും മാത്രം മതി. സ്വന്തം ദേശം സ്വന്തം മാസ്‌ക്ക് എന്ന ഹാഷ്ടാഗിലാണ് പുതിയ വീഡിയോ വിദ്യാ ബാലന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പഴയ ഒരു സാരിയില്‍ നിന്നും നിരവധി മാസ്‌ക്കുകള്‍ നിര്‍മ്മിക്കാമെന്നും വീഡിയോയില്‍ വിദ്യാ ബാലന്‍ പറയുന്നു. നടിയുടെ പുതിയ വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് നടിയുടെ മാസ്‌ക് നിര്‍മ്മാണ വീഡിയോയ്ക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുന്നത്. നേരത്തെ മലയാളത്തില്‍ നിന്നും നടന്‍ ഇന്ദ്രന്‍സും മാസ്ക്ക് നിര്‍മ്മാണത്തെക്കുറിച്ചുളള വീഡിയോ പങ്കുവെച്ചിരുന്നു.

കൊറോണ കാലത്ത് സുരക്ഷാ മാസ്‌ക്കുകളുടെ ഉപയോഗം കൂടുതലാണ്. ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇന്ദ്രന്‍സിന്റെ വീഡിയോ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരുന്നത്. പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തയ്യല്‍ യൂണിറ്റിലെത്തിയാണ് മാസ്‌ക്ക് നിര്‍മ്മാണത്തെക്കുറിച്ച് നടന്‍ വിവരിച്ചത്. തയ്യല്‍ അറിയാവുന്നവര്‍ക്ക് എളുപ്പത്തില്‍ വീട്ടില്‍ വെച്ച് തന്നെ മാസ്‌ക്ക് ഉണ്ടാക്കാവുന്നതാണ് എന്ന് വീഡിയോയില്‍ ഇന്ദ്രന്‍സ് പറഞ്ഞിരുന്നു. സംസ്ഥാനത്ത് മാസ്‌ക്കുകളുടെ കുറവ് പരിഹരിക്കാന്‍ മികച്ച മുന്നൊരുക്കങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വീട്ടില്‍ നിന്നും തയ്യാറാക്കുന്ന മാസ്‌ക്കുകള്‍ യുവജന സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് ആശുപത്രികളില്‍ എത്തിക്കുന്നുണ്ട്.

വീഡിയോ

നിങ്ങൾ അംബാനിയാണെങ്കിൽ, ഞാൻ എലിസബത്ത് ടെയ്‌ലർ; നിത, മുകേഷ് അംബാനിയുടെ ജീവിത പങ്കാളിയായത് ഇങ്ങനെ

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X