പല സിനിമകളില്‍ നിന്നും മാറ്റി! ബോളിവുഡിലെത്തും മുന്‍പ് നേരിട്ട അനുഭവങ്ങളെക്കുറിച്ച് വിദ്യ ബാലന്‍!

ബോളിവുഡ് സിനിമയിലെ മികച്ച അഭിനേത്രികളിലൊരാളാണ് വിദ്യ ബാലന്‍. ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് താരം അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. ബംഗാളി സിനിമയില്‍ നിന്നുള്ള അവസരവും താരത്തിന് ലഭിച്ചത്. പരിനീത എന്ന ചിത്രത്തിലൂടെയായിരുന്നു താരം ബോളിവുഡില്‍ തുടക്കം കുറിച്ചത്. തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താരത്തിനെ കാത്തിരുന്നത്. കരിയറില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് താരം ഇടയ്ക്ക് തുറന്നുപറയാറുണ്ട്.

പ്രതിസന്ധികളും കഷ്ടപ്പാടുകളുമെല്ലാം നേരിട്ടതിനെക്കുറിച്ച് വിദ്യ ബാലന്‍ പറഞ്ഞിരുന്നു. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലും കരിയറിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചായിരുന്നു വിദ്യ ബാലന്‍ സംസാരിച്ചത്. ബോളിവുഡ് സിനിമയില്‍ അവസരം ലഭിക്കുന്നതിന് മുന്‍പ് സൗത്തിന്ത്യന്‍ സിനിമകളില്‍ നിന്നും അവസരം ലഭിച്ചിരുന്നുവെന്നും അവസാനനിമിഷം അതെല്ലാം നഷ്ടമാവുകയായിരുന്നുവെന്നും താരം പറയുന്നു.

ചില സമയത്ത് നമ്മള്‍ അനുഭവിക്കുന്ന മാനസികാവസ്ഥയെക്കുറിച്ച് പറഞ്ഞറിയിക്കാനാവില്ല. കരിയറിലെ ഉയര്‍ച്ച താഴ്ചകളൊക്കെ കൃത്യമായി അഭിമുഖീകരിച്ചിട്ടുണ്ട്. പരിനീതയ്ക്ക് മുന്‍പുള്ള 3 വര്‍ഷം പല സിനിമകളില്‍ നിന്നും തന്നെ മാറ്റിനിര്‍ത്തിയിട്ടുണ്ടെന്ന് താരം പറയുന്നു. തനിക്ക് അഭിനയിക്കാന്‍ കഴിയില്ലേയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു ആ സമയത്ത് അലട്ടിയത്. അഭിനേത്രി എന്നത് സ്വപ്‌നമായി അവശേഷിക്കുമോയെന്നായിരുന്നു അന്നത്തെ ആശങ്ക.

Recommended Video

ദുരനുഭവം വെളിപ്പെടുത്തി വിദ്യാ ബാലന്‍ | FilmiBeat Malayalam

Vidya Balan

അഭിനയത്തില്‍ കഴിവ് തെളിയിച്ചതിന് ശേഷം തുടക്കത്തില്‍ പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. അന്ന് പല തരത്തിലുള്ള അഭിപ്രായങ്ങളായിരുന്നു സുഹൃത്തുക്കളും പറഞ്ഞത്. സുഹൃത്തുക്കളായാണ് എല്ലാവരേയും കണ്ടത്. നമ്മളെ തളര്‍ത്തുന്ന തരത്തിലുള്ള കമന്റുകളായിരുന്നു ചില സമയത്ത് അവര്‍ പറഞ്ഞിരുന്നത്. അനുഭവവും പത്വയുമാണ് മനുഷ്യനെ നയിക്കുന്നത്.

ഒരുപാട് പേര്‍ക്കൊപ്പം ആസ്വദിച്ച് ജോലി ചെയ്തിട്ടുണ്ട്. അവരൊന്നും എന്റെ സുഹൃത്തുക്കളായിരുന്നില്ല. അത്ര പെട്ടെന്ന് എല്ലാവരുമായി സൗഹൃദത്തിലാവുന്നയാളല്ല താനെന്നും താരം പറയുന്നു. നിര്‍മ്മാതാവായ സിദ്ധാര്‍ത്ഥ് റോയ് കപൂറിനെയാണ് വിദ്യ വിവാഹം ചെയ്തത്. ജയപരാജയങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. അഭിനേതാവായി കവിഞ്ഞതിന് ശേഷവും അതുണ്ടാവാറുണ്ട്. കരിയറിലെ ഉയര്‍ച്ച താഴ്ചകളെക്കുറിച്ചൊക്കെ താന്‍ സിദ്ധാര്‍ത്ഥിനോട് സംസാരിക്കാറുണ്ടെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X