»   » ബോളിവുഡിലെ ലിംഗ വിവേചനത്തെ കുറിച്ച് നടി വിദ്യാബാലന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

ബോളിവുഡിലെ ലിംഗ വിവേചനത്തെ കുറിച്ച് നടി വിദ്യാബാലന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍

Posted By: Pratheeksha
Subscribe to Filmibeat Malayalam

ബോളിവുഡ് നടി വിദ്യാബാലന് മിക്ക ചിത്രങ്ങളിലും വളരെ തന്റേടിയായ സ്ത്രീയുടെ റോളാണ് ലഭിക്കാറ്. എന്നാല്‍ ജീവിതത്തിലും നടി അതേ സ്വഭാവക്കാരിയാണെന്നതാണ് വാസ്തവം. തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ നടി മുഖം നോക്കാതെ വെളിപ്പെടുത്താറുണ്ട്. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ബോളിവുഡിലെ ലൈംഗിക അസമത്വത്തെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് നടി.

മലയാളികളുടെ പ്രിയ എഴുത്തുകാരി കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങിയിരിക്കുകയാണ് വിദ്യാ ബാലന്‍. വിദ്യബാലന്‍ ലീഡ് റോളിലെത്തിയ കഹാനി 2 ഇപ്പോള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ്.

ചെറിയ റോളാണെങ്കിലും നടന്മാര്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നു

മിക്ക നിര്‍മ്മാതാക്കളും നടന്മാര്‍ ചെറിയ റോള്‍ ചെയ്താലും അവര്‍ക്ക് കൂടുതല്‍ പ്രതിഫലം നല്‍കാറുണ്ടെന്നു വിദ്യ പറയുന്നു. താന്‍ മുഖ്യ റോളിലെത്തിയ ചിത്രത്തില്‍ ചെറിയ സീനില്‍ മാത്രം മുഖം കാണിച്ച നടന് നല്‍കിയത് തനിക്ക് നല്‍കിയതിനേക്കാള്‍ ഇരട്ടി പ്രതിഫലമാണ്. താന്‍ അതിനേക്കുറിച്ച് നിര്‍മ്മാതാവുമായി തര്‍ക്കിക്കാനോ കൂടുതല്‍ തുക ആവശ്യപ്പെടാനോ പോയില്ലെന്നും നടി പറയുന്നു .

ഏതു ചിത്രമാണെന്നുള്ള കാര്യം വെളിപ്പെടുത്തില്ല

തനിക്ക് ഒട്ടുമിക്ക ചിത്രങ്ങളുമായി പ്രവര്‍ത്തിക്കുമ്പോഴും ഈ അനുഭവം ഉണ്ടായിട്ടുണെന്നും ഏതു ചിത്രമാണെന്നോ നടന്റെയോ ,സംവിധായകന്റെയോ പേരോ വെളിപ്പെടുത്താനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിദ്യാബാലന്‍ പറഞ്ഞു

മിക്ക ചിത്രങ്ങളിലും പുരുഷ കേന്ദ്രീകൃത കഥാപാത്രമായിരിക്കും

ഇപ്പോള്‍ ഈ പ്രവണത കുറച്ചൊക്കെ മാറിതുടങ്ങിയിട്ടുണ്ടെങ്കിലും മിക്ക ചിത്രങ്ങളിലും പുരുഷ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായിരിക്കും മുന്‍ തൂക്കമെന്നു നടി പറയുന്നു. കൂടാതെ നടന്മാരുടെ സൗകര്യത്തിനനുസരിച്ചായിരിക്കും ഷൂട്ടിങ് തിയ്യതികള്‍ ക്രമീകരിക്കുന്നത് .പലപ്പോഴും നടന്മാരെ കാത്ത് സെറ്റില്‍ തനിക്ക് വളരെ സമയം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. ആ സമയത്ത് മറ്റു പ്രൊജക്ടുകള്‍ ചെയ്യേണ്ട സമയമാണ് തനിക്കു നഷ്ടപ്പെട്ടത്

കുട്ടികളുണ്ടാവാത്തതിനെ കുറിച്ചുള്ള ചോദ്യം

ബോളിവുഡുമായി ബന്ധപ്പെട്ട കാര്യമല്ലെങ്കിലും വിവാഹം കഴിഞ്ഞ സ്ത്രീകളോടുള്ള ഇന്ത്യക്കാരുടെ പ്രധാന ചോദ്യത്തെ വിമര്‍ശിക്കുകയാണ് നടി. എന്താണ് കുട്ടികളുണ്ടാവാത്തതെന്ന് സ്ത്രീകളോട് ചോദിക്കുന്നവര്‍ നിങ്ങള്‍ എന്താണ് ഭാര്യയെ ഗര്‍ഭിണിയാക്കാത്തതെന്ന് എന്തുകൊണ്ട് പുരുഷന്മാരോട് ചോദിക്കുന്നില്ലെന്നാണ് നടി പറയുന്നത്.

എന്റെ ജീവിതത്തില്‍ ഞാനാണ് പ്രധാന വ്യക്തി

തന്റെ ജീവിതത്തില്‍ ആരാണ് പ്രധാന വ്യക്തിയെന്ന് ആരെങ്കിലും ചോദിച്ചാല്‍ താന്‍ തന്നെയാണെന്ന് തനിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുമെന്നാണ് നടി പറയുന്നത്. മറ്റുള്ളവരെന്ന സ്വാര്‍ത്ഥയെന്നു വിളിച്ചാലും തനിക്കിപ്പോള്‍ പ്രധാന വ്യക്തി താന്‍ മാത്രമാണെന്നേ പറയൂ എന്നാണ് വിദ്യപറയുന്നത്.

English summary
Vidya Balan, who is in the news because of Kahaani 2, recently revealed some shocking truths about Bollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam