»   » വിദ്യാ ബാലന്റെ 'ബീഗം ജാനി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

വിദ്യാ ബാലന്റെ 'ബീഗം ജാനി'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Posted By: Ambili
Subscribe to Filmibeat Malayalam

ശക്തമായ കഥാപാത്രവുമായി വിദ്യാ ബാലന്‍ വീണ്ടുമെത്തുന്നു. 'ബീഗം ജാന്‍' എന്ന വിദ്യയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി.

ട്വിറ്റര്‍ വഴി വിദ്യ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്. പോസ്റ്ററില്‍ കസേരയില്‍ ഇരിക്കുകയാണ് താരം. എന്നാല്‍ ആകര്‍ഷകമായ കണ്ണുകള്‍ കൊണ്ട് പോസ്റ്ററിന് പ്രത്യേക ലുക്കാണുള്ളത്.

'ബീഗം ജാന്‍'

ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്ത ബീഗം ജാന്‍ എന്ന ചിത്രമാണ് വിദ്യയുടെ പുതിയ സിനിമ. ഇതിലുടെയാണ് ശക്തമായ കഥാപാത്രത്തിലുടെ വിദ്യ എത്തുന്നത്. വേശ്യാലയം നടത്തിപ്പുകാരിയായിട്ടാണ് വിദ്യ എത്തുന്നു

എന്റെ ശരീരം, എന്റെ വീട്, എന്റെ രാജ്യം, എന്റെ നിയമങ്ങള്‍

പോസ്റ്ററിന്റെ മറ്റൊരു ആകര്‍ഷണം തലക്കെട്ടായി കൊടുത്തിരിക്കുന്നതാണ്. എന്റെ ശരീരം, എന്റെ വീട്, എന്റെ രാജ്യം, എന്റെ നിയമങ്ങള്‍ എന്നിങ്ങനെയാണ് കൊടുത്തിരിക്കുന്നത്.

രാജ്കാഹിനിയില്‍ നിന്നും ഉള്‍ക്കൊണ്ട്

ശ്രീജിത്ത് മുഖര്‍ജിയുടെ നാഷണല്‍ അവാര്‍ഡ് ചിത്രമായ രാജ്കാഹിനിയില്‍ നിന്നും ഉള്‍ക്കൊണ്ടാണ് 'ബീഗം ജാന്‍' തയ്യാറാക്കിയിരിക്കുന്നത്്. 2015 ല്‍ പുറത്തിറങ്ങിയ ചിത്രം ഇന്ത്യന്‍ ബംഗാളി നാടക സിനിമയാണ്.

'ബീഗം ജാനി'ന്റെ റിലീസിങ്ങ്

'ബീഗം ജാനി'ന്റെ റിലീസിങ്ങ് ഏപ്രില്‍ 14 നാണ്. ചിത്രത്തില്‍ പ്രധാന റോളിലെത്തുന്ന വിദ്യ വേശ്യാലയം നടത്തിപ്പുകാരിയുടെ വേഷമാണ് ചെയ്യുന്നത്.

English summary
Vidya Balan is back with yet another power-packed performance and this time she's Begum Jaan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam