ഉറുമിയിലെ നൃത്തരംഗങ്ങള്‍ ചെയ്യുമ്പോള്‍ ഉളളില്‍ ഭയമായിരുന്നു! തുറന്നുപറഞ്ഞ് വിദ്യാ ബാലന്‍
ബോളിവുഡ് സിനിമാ പ്രേമികള്‍ ഏറെയിഷ്ടപ്പെടുന്ന താരസുന്ദരിയാണ് വിദ്യാ ബാലന്‍. വിദ്യയുടെ സിനിമകള്‍ക്കൈല്ലാം മികച്ച സ്വീകാര്യതയാണ് എല്ലാവരും നല്‍കാറുളളത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തായിരുന്നു വിദ്യ ബോളിവുഡില്‍ തിളങ്ങിയിരുന്നത്.ഡേര്‍ട്ടി പിക്ചര്‍,പരീണിത പോലുളള ചിത്രങ്ങള്‍ നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു ഉണ്ടാക്കിയിരുന്നത്.
ബോളിവുഡില്‍ തിരക്കേറിയ സമയത്ത് വിദ്യ മലയാളത്തില്‍ എത്തിയ ചിത്രമായിരുന്നു ഉറുമി. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് പ്രഭുദേവ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു വിദ്യയും എത്തിയിരുന്നത്. വിദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചൊരു പോസ്റ്റില്‍ ഉറുമിയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവം തുറന്നു പറഞ്ഞിരുന്നു. ചിത്രത്തിലെ ഒരു ഗാനരംഗത്ത് പ്രഭുദേവയ്‌ക്കൊപ്പം നൃത്തം ചെയ്ത അനുഭവമായിരുന്നു വിദ്യാ ബാലന്‍ പങ്കുവെച്ചിരുന്നത്.

വിദ്യ പറഞ്ഞത്
ചായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന്‍ ഒരുക്കിയ ഉറുമി 2010ലായിരുന്നു പുറത്തിറങ്ങിയിരുന്നത്. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ചിത്രം മേക്കിങ്ങ് കൊണ്ടും മുന്‍നിര താരങ്ങളുടെ പ്രകടനം കൊണ്ടുമായിരുന്നു ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഉറുമിയില്‍ ഒരു അതിഥി വേഷത്തിലായിരുന്നു വിദ്യാ ബാലന്‍ എത്തിയിരുന്നത്. ചിത്രത്തില്‍ വിദ്യയാണ് നായികയെന്ന് ആദ്യം തോന്നിപ്പിച്ചെങ്കിലും ജെനീലിയ ആയിരുന്നു ഈ വേഷത്തില്‍ എത്തിയിരുന്നത്. ഉറുമിയില്‍ ചലനം ചലനം എന്നു തുടങ്ങുന്ന പാട്ടിന്റെ ഗാനരംഗത്തായിരുന്നു വിദ്യ എത്തിയിരുന്നത്.

പ്രഭുദേവയ്ക്കു മുന്നില്‍ നൃത്തം
ഉറുമിയിലെ ഗാനരംഗത്ത് അഭിനയിച്ചപ്പോഴുണ്ടായ അനുഭവമായിരുന്നു വിദ്യ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നത്. അതിനെക്കുറിച്ച് ഓര്‍മ്മയില്‍ വരുന്ന കാര്യം എന്തെന്നാല്‍ ചിത്രീകരണ സമയത്ത് ഞാന്‍ അനുഭവിച്ച പേടിയും നെര്‍വസ്‌നെസുമായിരുന്നു എന്ന് വിദ്യ പറയുന്നു. എന്റെ നൃത്ത പാടവത്തെക്കുറിച്ച് എനിക്ക് തന്നെ വലിയ മതിപ്പില്ലാത്ത സാഹചര്യത്തില്‍ പ്രഭുദേവയ്ക്കു മുന്നില്‍ നൃത്തം ചെയ്യേണ്ടി വരുന്നതിനെക്കുറിച്ചായിരുന്നു അത്. നൃത്തം ചെയ്യാനും ഞാന്‍ നൃത്തം ചെയ്യുന്നത് കാണാനും തന്നെ എനിക്ക് ഇഷ്ടമില്ല,വിദ്യ പറയുന്നു

ആ ഗാനരംഗം കണ്ടപ്പോള്‍
പക്ഷേ വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ആ ഗാനരംഗം കണ്ടപ്പോള്‍ എനിക്ക് എന്നെതന്നെ മറ്റൊരു വീക്ഷണകോണിലൂടെ കാണാന്‍ ആവുന്നുണ്ട്. തന്റെ നൃത്തം മോശം അല്ലല്ലോയെന്ന തോന്നലും പുഞ്ചിരിയുമാണ് ഇപ്പോള്‍ എന്നില്‍ ഉളവാക്കുന്നത്. നമ്മുക്ക് നമ്മളെക്കുറിച്ച് തന്നെയുളള മോശം അഭിപ്രായങ്ങളെ കരുണയോടും സ്‌നേഹത്തോടെയും ഭേദമാക്കാനുളള കഴിവ് കാലത്തിനുണ്ട്.

വിദ്യ പറഞ്ഞത്
പക്ഷേ അതോടൊപ്പം തന്നെ ഞാന്‍ എന്നോട് ചോദിക്കുന്നുണ്ട്. ഇന്നത്തെ എന്നെക്കുറിച്ച്. എനിക്ക് നല്ല അഭിപ്രായം ഉണ്ടാകാന്‍ അടുത്ത എട്ടുവര്‍ഷം കാത്തിരിക്കണോ എന്ന്. വേണ്ട എന്നാണ് ഉത്തരം. എന്നെ ഞാനായി തന്നെ സ്‌നേഹിക്കാന്‍ സ്വീകരിക്കാന്‍ ഞാനിന്ന് ഇപ്പോള്‍ ഈ നിമിഷം തന്നെ തയ്യാറാണ്. വിദ്യാ ബാലന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റ് കാണൂ


Click it and Unblock the Notifications











