വനിതാ ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് വിദ്യാ ബാലന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്! കാണൂ
സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാളാണ് വിദ്യാ ബാലന്‍. കരിയറില്‍ വഴിത്തിരിവായ ഡേര്‍ട്ടി പിക്‌ചേര്‍സിനു ശേഷവും ശ്രദ്ധേയ സിനിമകളാണ് വിദ്യ ബോളിവുഡില്‍ ചെയ്യുന്നത്. ലോക വനിതാ ദിനത്തില്‍ നടിയുടെതായി പുറത്തിറങ്ങിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വെെറലായി മാറിയിരുന്നു.
തങ്ങളെ സ്‌നേഹിക്കാന്‍ മറന്നു പോകുന്നവര്‍ക്കുളളതാണ് ഈ ദിനത്തില്‍ വിദ്യയുടെ പോസ്റ്റ്. സ്വന്തം ശരീരത്തെക്കുറിച്ച് ബോധ്യം വരാനുളള പോസ്റ്റുമായിട്ടാണ് വിദ്യ ഇത്തവണ എത്തിയിരിക്കുന്നത്. ഒപ്പം സ്വയം ആരും വെറുക്കേണ്ടതില്ലെന്ന സന്ദേശവും ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ വിദ്യ നല്‍കുന്നുണ്ട്.

മെലിയാനോ, ആകര്‍ഷണീയമാവാനോ, സ്‌മാര്‍ട്ടോ ഹോട്ടോ,കൂളോ ആയി മാറാനോ കൂടുതല്‍ സമ്പന്നതയോ വിജയമോ കൈവരിക്കുന്നത് വരെയോ കാത്തിരിക്കേണ്ട. നിങ്ങളെ വില കുറച്ച് കാണുന്ന എന്ത് വിലയിരുത്തലിനോടും ഗുഡ് ബൈ പറയാനുളള സമയമായിരിക്കുന്നു.
ഇന്ന് നിങ്ങള്‍ക്കേറ്റവും മികച്ചത് ആകാന്‍ പറ്റില്ലെങ്കില്‍ അത് നാളെയുമാവാം. വിദ്യാ ബാലന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിനൊപ്പം നടി പങ്കുവെച്ചൊരു ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











