മന്ത്രിയുടെ അത്താഴ വിരുന്ന് നിരസിച്ചു; നടി വിദ്യ ബാലന്റെ സിനിമാ ചിത്രീകരണം മുടങ്ങി, പ്രതികരണവുമായി മന്ത്രിയും
മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ബോളിവുഡ് നടിയാണ് വിദ്യ ബാലന്‍. പാലക്കാട് സ്വദേശിനിയായ വിദ്യ സ്വന്തം കഴിവും ശക്തമായ നിലപാടുകള്‍ കൊണ്ടും ഇന്ത്യന്‍ സിനിമാലോകത്തെ മുന്‍നിര നായികയായി വളര്‍ന്നു. സിനിമകള്‍ തിരഞ്ഞെടുക്കുന്നതടക്കം തന്റെ കാര്യങ്ങളില്‍ ഉറച്ച ബോധ്യമുള്ള വിദ്യയുടെ സിനിമയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ തലപൊക്കിയിരിക്കുകയാണ്.
വിദ്യ ബാലന്‍ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍. മധ്യപ്രദേശിലെ ഒരു മന്ത്രിയുടെ അത്താഴ വിരുന്നിന് പങ്കെടുക്കാന്‍ പറ്റില്ലെന്ന് നടി പറഞ്ഞതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നതെന്ന് ആദ്യം പുറത്ത് വന്ന വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു. വിദ്യ നായികയായിട്ടെത്തുന്ന ഏറ്റവും പുതിയ സിനമയായ 'ഷേര്‍ണി'യുടെ ചിത്രീകരണത്തിന് വേണ്ടി നടിയും സംഘവും ആഴ്ചകളായി മധ്യപ്രദേശില്‍ ഉണ്ടായിരുന്നു.

സിനിമാ സംഘം മധ്യപ്രദേശിലെത്തിയത് അറിഞ്ഞ് അവിടുത്തെ പ്രവാസികാര്യ മന്ത്രി വിജയ് ഷാ വിദ്യ ബാലനെ ഡിന്നറിന് ക്ഷണിച്ചു. എന്നാല്‍ മന്ത്രിയുടെ ക്ഷണം നടി നിസരിച്ചു. തൊട്ടടുത്ത ദിവസം മുതല്‍ വനമേഖലയിലേക്ക് ചിത്രീകരണത്തിനായി എത്തിയ വിദ്യയുടെ സിനിമാ പ്രൊഡക്ഷന്‍ സംഘത്തെ വനം വകുപ്പ് തടഞ്ഞു.
രണ്ട് വാഹനങ്ങള്‍ മാത്രമേ ഉള്ളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ എന്ന് അറിയിച്ചതോടെയാണ് സിനിമയുടെ ചിത്രീകരണം മുടങ്ങിയതായും പുറത്ത് വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മന്ത്രിയുടെ എതിർപ്പാണ് ഷൂട്ടിങ് നിർത്തി വെക്കേണ്ട അവസ്ഥയിലെത്തിയതെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്യുന്നത്. എന്നാല്‍ ഈ ആരോപണം നിഷേധിച്ച് മന്ത്രി രംഗത്ത് വന്നിരുന്നു.

Recommended Video
ബാല്‍ഘാട്ട് എന്ന സ്ഥലത്ത് ഞാന്‍ ഉണ്ടായിരുന്നു. ഷൂട്ടിങ്ങിന് അനുമതി വാങ്ങിക്കാനെന്ന് പറഞ്ഞ് അത്താഴത്തിനോ ഉച്ചഭക്ഷണത്തിനോ അവർ എന്നെ വിളിച്ചിരുന്നു. അതിപ്പോള്‍ ശരിയാവില്ലെന്നും ഞാന്‍ മഹാരാഷ്ട്രയിലേക്ക് പോവുമ്പോള്‍ അവരെ കാണാമെന്നും തിരിച്ച് പറഞ്ഞു. അവർ ഒരുക്കിയ ലഞ്ചോ അല്ലെങ്കില്‍ ഡിന്നറോ ഞാന്‍ കാരണം ക്യാന്‍സല്‍ ചെയ്തിട്ടുണ്ടാവാം. അല്ലാതെ അവരുടെ സിനിമാ ഷൂട്ടിങുമായി യാതൊരു ബന്ധവുമില്ലെന്നാണ് മന്ത്രി പറയുന്നത്. വിഷയത്തില്‍ വിദ്യ ബാലനോ സിനിമയുടെ അണിയറ പ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്ന് കരുതുന്നു.


Click it and Unblock the Notifications