തനിക്ക് ഹോർമോൺ പ്രശ്‌നങ്ങളുണ്ടായിരുന്നു,ശരീരവണ്ണം ഒരു ദേശീയപ്രശ്‌നമായി, മനസ് തുറന്ന് നടി

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് വിദ്യാ ബാലൻ. സിനിമാ പാരമ്പര്യമില്ലാതെ ബിഗ് സ്ക്രീനിലെത്തുകയും സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താനും നടിക്ക് കഴിഞ്ഞിരുന്നു. നിരവധി ഉയർച്ച താഴ്ചകളിലൂടെയാണ് നടി ഇന്ന് കാണുന്ന താരപദവി നേടിയെടുത്തത്.

അമല പോളിന്റെ മേക്കോവർ ചിത്രം വൈറലാകുന്നു

ഇപ്പോഴിത സിനിമയുടെ തുടക്ക കാലത്ത് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി വിദ്യാ ബാലൻ. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നേരിടേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെ കുറിച്ച് വിദ്യാ ബാലൻ വെളിപ്പെടുത്തിയത്.ഒരുപാട് കാലം സ്വന്തം ശരീരത്തെ താൻ വെറുത്തിരുന്നുവെന്നും വിദ്യ പറയുന്നു. നടിയുടെ വാക്കുകൾ ഇങ്ങനെ...

vidhyabalan

സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഈ സാഹചര്യങ്ങളെല്ലാം മാറുമെന്ന് പറഞ്ഞു തരാൻ എനിക്കാരുമുണ്ടായിരുന്നില്ല. എന്റെ വണ്ണം ഒരു ദേശീയ പ്രശ്നമായി മാറി. മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന എന്റെ ശരീരഭാരം എന്നെ അലട്ടാത്ത ഒരു ഘട്ടത്തിലാണ് ഞാനിപ്പോഴെന്ന് എനിക്ക് പറയാനാവില്ല. പക്ഷേ ഞാനേറെ മുന്നോട്ട് പോയിക്കഴിഞ്ഞു.

ജീവിതത്തിലുടനീളം ഹോർമോൺ പ്രശ്നങ്ങൾ തനിക്കുണ്ടായിരുന്നു. ഏറെ നാൾ എന്റെ ശരീരത്തെ ഞാൻ വെറുത്തു. തന്നെ ശരീരം ചതിച്ചെന്നാണ് ഞാൻ കരുതിയിരുന്നു. എന്റെ ഏറ്റവും മികച്ച രൂപത്തെ കാണാനുള്ള അമിതമായ സമ്മർദ്ദത്തിലായിരുന്നു പല ദിവസങ്ങളിലും. അപ്പോഴെല്ലാം ഞാൻ വല്ലാതെ തടിക്കുകയും ചെയ്തിരുന്നു, ദേഷ്യവും നിരാശയും എന്നെ കീഴടക്കിയെന്നും വിദ്യ പറയുന്നു

എന്നാൽ ഇന്ന് ഞാൻ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു.ഞാന്‍ എന്റെ ശരീരത്തെ സ്‌നേഹിക്കാന്‍ തുടങ്ങിയത് മുതല്‍ മാറ്റം പ്രകടമായി തുടങ്ങി. അപ്പോള്‍ മുതല്‍ ഞാന്‍ ജനങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യയായി എന്നും വിദ്യ അഭിമുഖത്തിൽ പറയുന്നു. കേരളവുമായി അടുത്ത ബന്ധമുള്ള വിദ്യയ്ക്ക് മലയാള സിനിമയിൽ ചുവട് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. 2005 ൽ പുറത്തിങ്ങിയ പരിണീത എന്ന ചിത്രത്തിലൂടെയാണ് വിദ്യാ ബാലൻ ശ്രദ്ധിക്കപ്പെട്ടത്. ഈ സിനിമയിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ പുരസ്കാരവും നടിക്ക് ലഭിച്ചിരുന്നു.

ദ ഡേട്ടി പിക്ചർ, കഹാനി, ഗുരു, ഭൂൽ ഭുലയ്യ, മിഷൻ മംഗൾ തുടങ്ങിയവയാണ് വിദ്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. ശകുന്തള ദേവിയുടെ ജീവചരിത്ര പറഞ്ഞ സിനിമയിലാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം. ഷെർനിയാണ് നടിയുടെ അടുത്ത സിനിമ.

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X