നാൽപ്പത് കഴിഞ്ഞാൽ സ്ത്രീകൾ ഹോട്ടും നോട്ടിയുമാകും!! ചെറുപ്പത്തിന്റെ രഹസ്യം വെളിപ്പെടുത്തി വിദ്യ
പ്രായമാകുമ്പോൾ സ്ത്രീകൾ കൂടുതൽ കെയർലെസ്സാകുന്നു
പ്രായം എത്ര കൂടിയാലും വിദ്യാബാലൻ അന്നും ഇന്നും ചെറുപ്പം തന്നെയാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ നാൽപ്പതാം പിറന്നാളായിരുന്നു. നാൽപ്പതിന്റെ നിറവിലും താരം അതീവ സുന്ദരിയാണ്. പ്രായം കൂടുതോറും വിദ്യ കൂടുതൽ ഹോട്ടും സുന്ദരിയുമായി മാറുകയാണ്. നാൽപ്പതുകളിൽ സ്ത്രീകൾ കൂടുതൽ ഹോട്ടും നോട്ടിയുമായി മാറുമെന്ന് താരം. പിറന്നാളിനു ശേഷം ഫിലിം ഫെയറിനു നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

പ്രായമാകുമ്പോൾ സ്ത്രീകൾ കൂടുതൽ കെയർലെസ്സാകുന്നു. നമ്മൾ എത്ര അലക്ഷ്യരായി ജീവിക്കുന്നുവോ അത്രയും സന്തോഷം നമ്മളെ തേടിയെത്തുമെന്നും വിദ്യ പറഞ്ഞു. യഥാർഥ ജീവിത്തിൽ താൻ ഇതിൽ നിന്ന് വിപരീതമായിട്ടാണ് ജീവിച്ചത്. 20 വയസ്സുവരെ താൻ ഒരു ഗൗരവപ്രകൃതക്കാരിയായിരുന്നു. ആ കാലഘട്ടത്തിൽ തനിയ്ക്ക് ഒരു കാര്യവും ഇപ്പോഴത്തെ പോലെ ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ആ സമയത്ത് എന്റെ സ്വപ്നങ്ങൾ യഥാർഥ്യമാക്കുന്നത് അത്യാവശ്യമായിരുന്നു.
മൂപ്പതുകളിൽ ഞാൻ എന്നെ തന്നെ അറിയുകയും നാൽപ്പതുകളിൽ ഞാൻ എന്നെ തന്നെ സ്നേഹിക്കുകയും ചെയ്യുകയാണെന്നും താരം പറഞ്ഞു. ജനുവരി 1 നായിരുന്നു വിദ്യയുടെ40ാം വിവാഹ വാർഷികം. കുടുംബത്തോടൊപ്പം ആഘോഷപരമായിട്ടാണ് പിറന്നാൾ ആഘോഷിച്ചത്. വിവാഹ ദിനത്തിൽ ഭർത്താവ് വിദ്യയ്ക്ക് നൽകിയ പിറന്നാൾ സമ്മാനം വൈറലായിരുന്നു.


Click it and Unblock the Notifications











