ഫോട്ടോ മോശമായി, വീണ്ടും വന്ന് ഫോട്ടോയെടുത്തു; ആരാധിക തന്നിലുണ്ടാക്കിയ ചിന്തകളെക്കുറിച്ച് വിദ്യാ ബാലൻ

ബോളിവുഡിലെ മുൻനിര നായിക നടിമാരിലാെരാളാണ് വിദ്യ ബാലൻ. അഭിനയ പ്രാധാന്യമുള്ള സിനിമകൾ മാത്രം തെരഞ്ഞെടുത്ത് ചെയ്യുന്ന വിദ്യയുടെ സിനിമകൾ മിക്കതും നിരൂപക പ്രശംസ ഏറ്റു വാങ്ങാറുണ്ട്. ആമസോൺ പ്രെെമിലിറങ്ങിയ ജൽസയാണ് വിദ്യയുടെ ഒടുവിലത്തെ റിലീസ്. ഷെഫാലി ഷായ്ക്കൊപ്പം അഭിനയിച്ച ഈ സിനിമ ഏറെ പ്രശസ്തി പിടിച്ചു പറ്റിയിരുന്നു.

ബോഡി ഷെയ്മിം​ഗിനെതിരെ നിരന്തരം സംസാരിക്കുന്ന നടിയാണ് വിദ്യ ബാലൻ. തടി കൂടുതലാണെന്ന് പറഞ്ഞ് തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങൾ നടി തുറന്നു സംസാരിക്കാറുണ്ട്. കരിയറിൽ ശരീര ഭാരം പ്രധാന വിഷയമായി പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും ഇത് തനിക്ക് വലിയ അപകർഷകതാ ബോധം ഒരു കാലത്ത് ഉണ്ടാക്കിയിരുന്നെന്നും വിദ്യ പറഞ്ഞിരുന്നു.

vidya balan

ഇപ്പോഴിതാ ഒരു ആരാധിക തന്നിലുണ്ടാക്കിയ ചിന്തകളെ പറ്റി സംസാരിച്ചിരിക്കുകയാണ് വിദ്യ. ഇൻസ്റ്റ​ഗ്രാം പോസ്റ്റിലിട്ട കുറിപ്പിലൂടെയാണ് നടി ഇക്കാര്യം പറഞ്ഞത്. 'അടുത്തിടെ ഒരു ചടങ്ങിൽ പങ്കെടുക്കവെ ഒരു പെൺകുട്ടി എന്റെയടുത്ത് വന്ന് ഫോട്ടോ ചോദിച്ചു. വലിയ ആൾക്കൂട്ടം അവിടെ ഉണ്ടായിരുന്നു. പറ്റാവുന്ന ഫോട്ടോകൾക്ക് ഞാൻ നിൽക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഒരുവട്ടം ഫോട്ടോ എടുത്ത കുട്ടി വീണ്ടും ഒരു ഫോട്ടോയ്ക്ക് വരുന്നത്'

'ഒരുവട്ടം ഫോട്ടോ എടുത്തതല്ലേ ഇനി പറ്റില്ലെന്ന് എന്റെ മാനേജർ പറഞ്ഞു. എന്റെ മോശം വശത്ത് നിന്നുള്ള ഫോട്ടോയാണ് എടുത്തത് ഇത് പോസ്റ്റ് ചെയ്യാൻ പറ്റില്ലെന്നാണ് ആ പെൺകുട്ടി പറഞ്ഞത്. ആ കുട്ടി പിൻവാങ്ങിയില്ല. എന്റെ കാറിനടുത്തോളം വന്നു. ജീവിതം ആ ഫോട്ടോയിൽ ആശ്രയിച്ചാണെന്ന തരത്തിലായിരുന്നു. ഞാൻ അനുസരിച്ചു. പിന്നീട് കാറിനകത്തിരുന്ന് ഞാൻ ചിന്തിച്ചു'

vidya balan

'എനിക്ക് എന്റെ വലത് വശത്തേക്കാൾ ഇടത് വശത്തുള്ള ഫോട്ടോകളായിരുന്നു ഇഷ്ടം. പക്ഷെ പിന്നീട് ഞാനെന്നെ തന്നെ സ്വയം അം​ഗീകരിക്കാൻ തുടങ്ങിയപ്പോൾ ഒരു ഭാ​ഗം മാത്രം ഇഷ്ടപ്പെടുന്നത് മറ്റൊരു ഭാ​ഗത്തെ ഒഴിവാക്കുന്നത് പോലെയാണെന്ന് മനസ്സിലാക്കി. ഫോട്ടോ​ഗ്രാഫർമാരോട് എന്റെ ഇടത് വശത്ത് നിന്ന് ഫോട്ടോ എടുക്കരുതെന്ന് പറയുമായിരുന്നു. കാരണം ആ വശത്ത് നിന്ന് എന്നെ കാണാൻ ഭം​ഗിയില്ലെന്ന് ഞാൻ കരുതി'

'ഇതാരെങ്കിലും കണ്ടുപിടിക്കുമോ എന്ന പേടിയും ഉണ്ടായിരുന്നു. പക്ഷെ ഇന്ന് അതെല്ലാം മാറി. എന്റെ എല്ലാ ശരീര ഭാ​ഗങ്ങളെയും ഇഷ്ടപ്പെടുന്നു. ഏത് സൈഡിൽ നിന്നാണ് എന്റെ ഫോട്ടോ എടുക്കുന്നതെന്ന് ഞാൻ ശ്രദ്ധിക്കുന്നില്ല. അത് എന്നെ വലത് വശത്ത് കൂടെ കാണുന്നതിൽ മാറ്റം വന്നത് കൊണ്ടല്ല. അതൊരിക്കലും മാറില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്നെ സ്വയം കാണുന്ന രീതിയിൽ മാറ്റം വന്നത് കൊണ്ടാണെന്നും' വിദ്യ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X