റോഡിയോ ജോക്കി ആവാന്‍ നാരങ്ങ സ്പൂണ്‍ മത്സരവുമായി വിദ്യ ബാലന്‍!
ബോളിവുഡ് നടി വിദ്യ ബാലന്‍ നായികയായി അഭിനയിക്കുന്ന പുതിയ സിനിമയാണ് 'തുമാരി സുലു'. ചിത്രത്തില്‍ റോഡിയോ ജോക്കി ആവുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പെടുകയും പിന്നീട് അത് നേടിയെടുക്കുകയും ചെയ്യുന്ന സ്ത്രീയുടെ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. സുരേഷ് തിവാരി സംവിധാനം ചെയ്യുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

കോമഡി ഡ്രാമയായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിന്നും നാരങ്ങയും സ്പൂണും കടിച്ച് പിടിച്ച് നില്‍ക്കുന്ന വിദ്യയുടെ ചിത്രമടക്കമാണ് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. അതില്‍ നിന്നും നാരങ്ങ സ്പൂണ്‍ റേസ് പങ്കെടുക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ചിത്രത്തില്‍ വിദ്യയ്‌ക്കൊപ്പം നേഹ ധൂപിയ, മാനവ് കൗള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
ചിത്രീകരണം പൂര്‍ത്തിയായ സിനിമ നവംബറില്‍ റിലീസിന് വേണ്ടി തയ്യാറെടുക്കുകയാണ്. നിലവില്‍ നവംബര്‍ 17 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്. സിനിമയുടെ പോസ്റ്റര്‍ വിദ്യ ബാലന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്.


Click it and Unblock the Notifications











