വിദ്യയുടെ ചുംബനം കാമുകനെ ചൊടിപ്പിച്ചു

ബോളിവുഡ് സംവിധായകര്‍ വാനോളം പുകഴ്ത്തുകയാണ്. വിദ്യ പക്കാ പ്രൊഫഷണലാണെന്നും ചിത്രത്തിലെ പലരംഗങ്ങളും ഒരു മടിയുമില്ലാതെ അഭിനയിച്ചെന്നും സംവിധായകന്‍ മിലാന്‍ ലുധിര പറഞ്ഞു. എന്നാല്‍ വിദ്യയുടെ കാമുകനായ സിദ്ധാര്‍ഥ് റോയ് കപൂറിന് ഇത് അത്രയ്ക്കങ്ങ് ദഹിച്ചിട്ടില്ല.
ചിത്രത്തിലെ വിദ്യയുടെ ഗ്ലാമര്‍ പ്രകടനം അല്പം കടന്നുപോയെന്നാണ് സിദ്ധാര്‍ഥിന്റെ പരാതി. മാത്രമല്ല ചുംബനരംഗങ്ങള്‍ വിദ്യ ചെയ്യേണ്ടിയിരുന്നില്ലെന്നും കാമുകന്‍ പറയുന്നു. ചിത്രത്തിലെ വിദ്യയുടെ ചുംബനരംഗങ്ങള്‍ പ്രദര്‍ശിപ്പിക്കരുതെന്നാണ് സിദ്ധാര്‍ഥിന്റെ ആവശ്യം. എന്നാല്‍ എക്ത കപൂര്‍ ഇതിന് തയ്യാറല്ല.
ചിത്രം സില്‍ക്ക് സ്മിതയെന്ന നടിയുടെ കഥയാണ് പറയുന്നത്. വിദ്യ സ്‌ക്രീനില്‍ സില്‍ക്കിനെയാണ് അവതരിപ്പിച്ചത്. ചുംബിക്കുന്നത് സില്‍ക്കാണെന്ന് കരുതിയാല്‍ മതിയെന്നാണ് സിദ്ധാര്‍ഥിനെ എക്ത ഉപദേശിച്ചത്. എന്നാല്‍ ഈ ഉപദേശം കൊണ്ടൊന്നും സിദ്ധാര്‍ഥിന്റെ പരാതി തീര്‍ന്നില്ല.
എന്തു വന്നാലും ചിത്രത്തില്‍ നിന്ന് ഈ രംഗങ്ങള്‍ പിന്‍വലിയ്ക്കില്ലെന്ന വാശിയിലാണ് എക്ത. സില്‍ക്ക് സ്മിതയെന്ന നടിയെയാണ് വിദ്യ അവതരിപ്പിക്കുന്നതെന്ന് സിദ്ധാര്‍ഥിന് അറിയാമായിരുന്നു. ഇത്തരം രംഗങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്നും സിദ്ധാര്‍ഥിന് ഊഹിക്കാമായിരുന്നു. അപ്പോള്‍ മിണ്ടാതിരുന്നിട്ട് ചിത്രം പൂര്‍ത്തിയായപ്പോള്‍ പരാതിയുമായി വന്നിരിക്കുന്നതെന്തിനാണെന്നാണ് എക്ത ചോദിക്കുന്നത്.


Click it and Unblock the Notifications