ഷാഹിദിനെയും കരീനയെയും വേര്‍പിരിച്ചത് വിദ്യ!
കരീന ഉപേക്ഷിച്ചുവെന്നും കരീനയും സെയ്‌ഫുംകൂടി വേദനിപ്പിക്കുന്നുവെന്നും പരാതി പറയുന്ന ഷാഹിദ് തന്നെയാണ് ഇതിനൊക്കെ കാരണക്കാരനെന്ന് ഷാഹിദിന്റെയും കരീനയുടെയും ഉറ്റസുഹൃത്തുക്കളില്‍ ഒരാള്‍ വ്യക്തമാക്കി.
ജൂലൈയില്‍ത്തന്നെ ഇരുവരും വേര്‍പിരിഞ്ഞതാണെന്നാണ് ഈ കൂട്ടുകാരന്‍ പറയുന്നത്. സെയ്‌ഫ് ഇപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കിയെന്നുമാത്രമേയുള്ളുവത്രേ, ഷാഹിദ് നേരത്തേതന്നെ കരീനയെ ഉപേക്ഷിച്ചു ഇതിന് കാരണക്കാരിയെന്ന് പറയപ്പെടുന്നതാകട്ടെ വിദ്യാ ബാലനും.
കഴിഞ്ഞ എട്ടുമാസങ്ങളായി ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണ്. ഇരുവരും ഒന്നിച്ചുള്ള ഏറ്റവും പുതിയ പടമായ 'ജാബ് വി മെറ്റി'ന്റെ ചിത്രീകരണവേളയിലൊക്കെ ഇരുവരും തമ്മില്‍ പൊരിഞ്ഞ യുദ്ധമാണെന്നാണ് പറയുന്നത്. നാലുവര്‍ഷത്തെ ബന്ധം ഇരുവരെയും മടുപ്പിച്ചു.
അവസാനം ഷാഹിദ് തന്നെയാണ് ബന്ധം അവസാനിപ്പിക്കാനും തീരുമാനിച്ചതെന്നാണ് സുഹൃത്ത് പറയുന്നത്. പക്ഷേ അപ്പോഴും ആത്മാര്‍ത്ഥമായി സ്‌നേഹിച്ചതിന്റെ പേരില്‍ കരീനയ്‌ക്ക് പിരിയാന്‍ മനസ്സുണ്ടായിരുന്നില്ല. പക്ഷേ പതുക്കെ വിദ്യാബാലനുമായുള്ള ഷാഹിദിന്റെ സൗഹൃദം അതിരു കടക്കുന്നതായി മനസ്സിലാക്കിയപ്പോഴാണ് യഥാര്‍ത്ഥത്തില്‍ വഴിമാറാന്‍ കരീന തീരുമാനിയ്‌ക്കുന്നത്.
കരീന ഒരു പടത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജെയ്‌സാല്‍മറിലും ഷാഹിദും വിദ്യാബാലനും ടൊറന്റോയിലും ആയിരുന്നപ്പോള്‍ ഇരുവരെയും ചേര്‍ത്ത് ഇറങ്ങിയ ഗോസിപ്പുകള്‍ കരീനയുടെ ചെവിയിലുമെത്തി. എന്നാല്‍ കരീന അതൊന്നും കാര്യമായെടുത്തില്ലത്രേ.
എന്നാല്‍ സെറ്റിലും പുറത്തുമായി വിദ്യയ്‌ക്കൊപ്പം ഷാഹിദ് മണിക്കൂറുകള്‍ ചെലവഴിയ്‌ക്കുന്നുവെന്ന് കരീനയറിഞ്ഞു. ഷാഹിദ് പതുക്കെ മാറുകയാണെന്ന് മനസ്സിലാക്കിയാണത്രേ കരീനയും തീരുമാനമെടുത്തത്. കരീനയും സെയ്‌ഫും നേരത്തേ സുഹൃത്തുക്കളായിരുന്നു. ഷാഹിദുമൊത്തുള്ള ബന്ധം തകരാന്‍ തുടങ്ങിയപ്പോള്‍ കരീനയ്‌ക്ക് സകല പിന്തുണയും നല്‍കി കൂടെനിന്നത് സെയ്‌ഫാണത്രേ.
പിന്നീട് ടൊറന്റോയില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ വീണ്ടം ഒന്നിയ്‌ക്കാമെന്ന് കരീന പറഞ്ഞപ്പോള്‍ ഷാഹിദ് അത് പൂര്‍ണ്ണമയും തള്ളിക്കളയുകയായിരുന്നുവെന്നും ഈ സുഹൃത്ത് പറയുന്നു


Click it and Unblock the Notifications