3 കുപ്പികളുടെ അടപ്പുകള്‍ തെറിപ്പിച്ച് വിദ്യുത് ജാംവാലിന്റെ ബോട്ടില്‍ ക്യാപ് ചാലഞ്ച്! വീഡിയോ വൈറല്‍!
ഹോളിവുഡില്‍ നിന്നുളള ബോട്ടില്‍ ക്യാപ് ചലഞ്ച് സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുകയാണ്. ചലഞ്ച് ഏറ്റെടുത്ത് നിരവധി സെലിബ്രിറ്റികളാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. ബോളിവുഡില്‍ നിന്നും അക്ഷയ് കുമാര്‍, ആക്ഷന്‍ കിംഗ് അര്‍ജുന്‍, നീരജ് മാധവ് തുടങ്ങിയവരും നേരത്തെ ചാലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരുന്നു.
ഹോളിവുഡ് താരം ജോസണ്‍ സ്റ്റാതമും പോപ്പ് ഗായകന്‍ ജോണ്‍ മെയ്‌റുമായിരുന്നു ബോട്ടില്‍ ക്യാപ് ചാലഞ്ചുമായി സെലിബ്രിറ്റികളെ വെല്ലുവിളിച്ചിരുന്നത്. എറ്റവുമൊടുവിലായി ചലഞ്ച് ഏറ്റെടുത്ത് ബോളിവുഡ് താരം വിദ്യുത് ജാംവാലും രംഗത്തെത്തിയിരുന്നു. വിദ്യുത് ജാംവാലിന്റെ ബോട്ടില്‍ ക്യാപ് ചലഞ്ച് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഒറ്റച്ചവിട്ടിന് മൂന്ന് കുപ്പികളുടെ അടപ്പ് തെറിപ്പിച്ചാണ് വിദ്യുത് ഞെട്ടിച്ചിരിക്കുന്നത്. മറ്റു താരങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായാണ് നടന്‍ ചലഞ്ച് ഏറ്റെടുത്ത് ചെയ്തിരിക്കുന്നത്. ഇതത്ര എളുപ്പമല്ലെന്നും അക്ഷയ്കുമാറില്‍ നിന്നും ജോണ്‍ സ്റ്റാഥത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചാലഞ്ചെന്നും നീരജ് മാധവ് നേരത്തെ പറഞ്ഞിരുന്നു.
ബോളിവുഡില്‍ നിന്നും അക്ഷയ് കുമാറായിരുന്നു നേരത്തെ ബോട്ടില്‍ ക്യാപ് ചലഞ്ചിന് തുടക്കമിട്ടിരുന്നത്. ഇയര്‍ബാക്ക് ചാലഞ്ച്, കീകി ചാലഞ്ച്. ഐസ് ബക്കറ്റ് ചലഞ്ച് എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ ബോട്ടില്‍ കാപും തംരംഗമായിരിക്കുന്നത്.


Click it and Unblock the Notifications