അർജുൻ റെഡ്ഡിക്ക് പിന്നാലെ കരണിന്റെ ഓഫർ വന്നു; നിരസിച്ചതിനെക്കുറിച്ച് വിജയ് ദേവരകൊണ്ട

തെന്നിന്ത്യയിലെ യുവതാരം വിജയ് ദേവരകൊണ്ട ബോളിവുഡിൽ വലിയ അലയൊലികളാണ് ഉണ്ടാക്കുന്നത്. പാൻ ഇന്ത്യൻ സിനിമയായ ലൈ​ഗർ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെങ്കിലും നടന് ഇപ്പോൾ തന്നെ വൻ ആരാധക വൃന്ദം ബോളിവുഡിലുണ്ട്. സാറ അലി ഖാനുൾപ്പെടെ പല നടിമാരും വിജയ് ദേവരകൊണ്ടയെക്കുറിച്ച് സംസാരിക്കുകയും ചെയ്തു.

അടുത്തിടെ കോഫി വിത്ത് കരണിലും നടൻ അതിഥിയായി എത്തിയിരുന്നു. ലൈ​ഗർ സിനിമയിലെ നായിക അനന്യ പാണ്ഡെയ്ക്കൊപ്പമാണ് വിജയ് എത്തിയത്. ലൈ​ഗറിന്റെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് വിജയ് ദേവരെകാണ്ട. ബോളിവുഡിൽ നിന്നും തനിക്ക് മുമ്പേ ഓഫർ വന്നിരുന്നെന്നാണ് വിജയ് ദേവരകൊണ്ട പറയുന്നത്.

നടന്റെ ഹിറ്റ് സിനിമയായ അർജ്ജുൻ റെഡ്ഡിക്ക് ശേഷമായിരുന്നു കരൺ ജോഹർ തനിക്ക് ഒരു സിനിമ ഓഫർ ചെയ്തത്. പക്ഷെ അന്ന് ബോളിവുഡ് അരങ്ങേറ്റത്തിന് താൻ തയ്യാറായിരുന്നില്ലെന്ന് വിജയ് ദേവരകൊണ്ട പറയുന്നു. അതേസമയം പുതിയ ചിത്രം ലൈ​ഗറിന്റെ നിർമാണത്തിൽ കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷനും പങ്കാളികളാണ്.

vijay devarakonda

ഹൈദരാബാദിൽ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് ദേവരകൊണ്ട. ആ​ഗസ്റ്റ് 25 നാണ് ലൈ​ഗർ റിലീസ് ചെയ്യുന്നത്. അനന്യ പാണ്ഡെയും രമ്യ കൃഷ്ണനുമാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വിക്കുള്ള ഒരു ബോക്സിം​ഗ് താരത്തെയാണ് വിജയ് ദേവരകൊണ്ട ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

വിജയ് ദേവരകൊണ്ടയുടെ കരിയറിലെ ഏറ്റവും വലിയ ബി​ഗ് ബജറ്റ് സിനിമയാണിതെന്നാണ് വിവരം. ഹിന്ദിയിലും തെന്നിന്ത്യൻ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. തെലുങ്ക് ചിത്രം അർജുൻ റെഡ്ഡിയിലൂടെയാണ് വിജയ് വിജയ് ദേവരകൊണ്ട ശ്രദ്ധിക്കപ്പെടുന്നത്. വൻ വിജയമായ ചിത്രത്തിലെ നടന്റെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റി. പിന്നീട് ഹിന്ദിയിലും തമിഴിലും ഈ സിനിമ റീമേക്ക് ചെയ്യപ്പെട്ടു.

vijay devarakonda

ഹിന്ദിയിൽ കബീർ സിം​ഗ് എന്ന പേരിൽ ഇറങ്ങിയ സിനിമയിൽ ഷാഹിദ് കപൂറായിരുന്നു നായകൻ. തമിഴിൽ ആദിത്യ വർമ്മ എന്ന പേരിലിറങ്ങിയ സിനിമയിൽ ധ്രുവ് വിക്രം നായകനായെത്തി. റീമേക്കുകളും വലിയ തോതിൽ വിജയമായി. എന്നാൽ സിനിമ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെയും ടോക്സിക് ബന്ധങ്ങളെയും പ്രോത്സാഹിപ്പിക്കുന്നെന്ന ആരോപണവും ഉണ്ടായിരുന്നു. റീലീസ് ചെയ്ത സമയത്ത് ഇത് വലിയ ചർച്ചയായിരുന്നു. നടി പാർവതി തിരുവോത്ത് ഉൾപ്പെടെ അർജുൻ റെഡ്ഡിക്കെതിരെ രം​ഗത്ത് വന്നിരുന്നു.

Read more about: vijay devarakonda
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X