പാർട്ടിക്ക് വന്നത് നാല് പേർ; അന്ന് തമന്നയോട് പറഞ്ഞത്; ഞങ്ങൾ പ്രണയത്തിലായതിങ്ങനെ; വിജയ് വർമ
സിനിമാ ലോകത്ത് അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ചർച്ചയായ താര ജോഡികളാണ് വിജയ് വർമ്മയും തമന്ന ഭാട്ടിയയും. തെന്നിന്ത്യൻ സിനിമാ ലോകത്തെ താരറാണിയായ തമന്ന അടുത്ത കാലത്താണ് ബോളിവുഡിലും സജീവമായി തുടങ്ങിയത്. ലസ്റ്റ് സ്റ്റോറീസ് ടു എന്ന ആന്തോളജിയിൽ ഒരുിമിച്ച് അഭിനയക്കവെയാണ് തമന്നയും വിജയ് വർമ്മയും അടുത്തിടപഴകുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി. പൊതുവെ തന്റെ സ്വകാര്യ വിഷയങ്ങൾ എവിടെയും തുറന്ന് പറയാത്ത നടിയാണ് തമന്ന.
എന്നാൽ വിജയ് വർമയുമായുള്ള പ്രണയം നടി മറച്ച് വെച്ചില്ല. പൊതുവേദികളിൽ ഇവർ ഒരുമിച്ചെത്തി. തമന്നയുമായി പ്രണയത്തിലായതിനെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് വർമ്മയിപ്പോൾ. ലസ്റ്റ് സ്റ്റോറീസിൽ ഒരുമിച്ച് അഭിനയിക്കുമ്പോൾ തങ്ങൾ പ്രണയത്തിലായിട്ടില്ലെന്ന് വിജയ് വർമ പറയുന്നു. ലസ്റ്റ് സ്റ്റോറീസിന്റെ ഷൂട്ട് കഴിഞ്ഞ് ഒരു പാർട്ടി നടത്താനുള്ള ചർച്ചയുണ്ടായി. എന്നാൽ ഈ പാർട്ടി നടന്നിസ്സ. അതിനാൽ ഞങ്ങളൊരു പാർട്ടി വെച്ചു.

ആകെ നാല് പേരാണ് അന്ന് വന്നത്. ആ ദിവസം എനിക്ക് നിന്നോടൊപ്പം കൂടുതൽ കറങ്ങണമെന്നുണ്ടെന്ന് പറഞ്ഞു. പാർട്ടി കഴിഞ്ഞ് 20-25 ദിവസങ്ങൾക്ക് ശേഷമാണ് തങ്ങൾ ആദ്യത്തെ ഡേറ്റിന് പോയതെന്നും വിജയ് വർമ്മ വ്യക്തമാക്കി. വിജയ് വർമയെക്കുറിച്ച് നേരത്തെ തമന്നയും സംസാരിച്ചിട്ടുണ്ട്. പ്രണയം സ്വാഭാവികമായി സംഭവിക്കുകയായിരുന്നെന്ന് അന്ന് തമന്ന വ്യക്തമാക്കി.
ലസ്റ്റ് സ്റ്റോറീസിൽ തമന്ന ചുംബന രംഗത്തിൽ അഭിനയിച്ചത് വലിയ ചർച്ചയായിരുന്നു. 18 വർഷം നീണ്ട കരിയറിൽ ചുംബനരംഗത്തിൽ അഭിനയിക്കില്ലെന്ന നിബന്ധന തമന്ന ഈ ആന്തോളജിക്ക് വേണ്ടി ഒഴിവാക്കി. മുംബൈക്കാരിയായ തമന്ന മോഡലിംഗിൽ നിന്നുമാണ് സിനിമയിലേക്ക് എത്തുന്നത്. കരിയറിൽ വിജയ് വർമ്മയേക്കാൾ സീനിയറാണ് തമന്ന.

തെന്നിന്ത്യൻ സിനിമകളിൽ ഗ്ലാമറസ് വേഷങ്ങളിലാണ് തമന്നയെ കൂടുതലും കണ്ടിട്ടുള്ളത്. നൃത്ത രംഗങ്ങളിലെ മികവ്, മികച്ച സ്ക്രീൻ പ്രസൻസ് തുടങ്ങിയവ നടിയെ തുണച്ചു, തമിഴ്, തെലുങ്ക് സിനിമാ രംഗത്തെ ഒട്ടുമിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും തമന്ന അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ബാന്ദ്ര എന്ന സിനിമയിലൂടെ മലയാളത്തിലേക്കും തമന്ന കടന്ന് വന്നു. ദിലീപാണ് ചിത്രത്തിൽ നായകനായത്. പഴയതിൽ നിന്നും വ്യത്യസ്തമായി മികച്ച സിനിമകളും കഥാപാത്രങ്ങളുമാണ് തമന്ന ഇന്ന് തെരഞ്ഞെടുക്കുന്നത്.
ഹിന്ദി സിനിമകളിൽ ക്യാരക്ടർ റോളുകളിലാണ് വിജയ് വർമയെ കൂടുതലും കണ്ടിട്ടുള്ളത്. ഒരുപിടി സീരീസുകളിലും മികച്ച വേഷം ഇദ്ദേഹത്തിന് ലഭിച്ചു. അടുത്ത കാലത്താണ് വിജയ് വർമ ശ്രദ്ധിക്കപ്പെടുന്നത്. ആലിയ ഭട്ട് നായികയായ ഡാർലിംഗ്സിൽ മികച്ച പ്രകടനം നടൻ കാഴ്ച വെച്ചു. പിങ്ക്, ഗല്ലി ബോയ് തുടങ്ങിയ സിനിമകളിലും ഷീ, മിർസാപൂർ തുടങ്ങിയ സീരീസുകളും വിജയ് വർമ്മയ്ക്ക് പ്രശംസ നേടിക്കൊടുത്തു.


Click it and Unblock the Notifications