സല്‍മാന്‍ ഖാന്‌റെ സിനിമ നിരസിച്ച എസ് എസ് രാജമൗലി, കാരണം പറഞ്ഞ് കെവി വിജയേന്ദ്ര പ്രസാദ്‌

By Midhun Raj

ബാഹുബലി സീരീസിലൂടെ ലോകമെമ്പാടുമായി ആരാധകരെ നേടിയ സംവിധായകനാണ് എസ് എസ് രാജമൗലി. ബ്രഹ്മാണ്ഡ ചിത്രം സംവിധായകന്‌റെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവായി മാറി. ബാഹുബലിക്ക് പുറമെ മഗദീര, ഈഗ പോലുളള സിനിമകളിലൂടെയും എസ് എസ് രാജമൗലി ശ്രദ്ധിക്കപ്പെട്ടു. നിലവില്‍ രാംചരണ്‍ തേജ, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരെ നായകന്മാരാക്കിയുളള ആര്‍ആര്‍ആര്‍ ആണ് സംവിധായകന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്.

നടി കരിഷ്മയുടെ ഗ്ലാമര്‍ ലുക്ക് ചിത്രങ്ങള്‍ വൈറല്‍, കാണാം

400 കോടിയിലധികം ബഡ്ജറ്റില്‍ ഒരുങ്ങുന്ന സിനിമയ്ക്ക് വേണ്ടിയുളള കാത്തിരിപ്പിലാണ് ആരാധകര്‍. വലിയ ക്യാന്‍വാസിലുളള സിനിമകളാണ് രാജമൗലി തന്‌റെ കരിയറില്‍ കൂടുതലായി ചെയ്തിട്ടുളളത്. സ്റ്റുഡന്റ് നമ്പര്‍ വണ്‍ എന്ന ചിത്രത്തിലൂടെയാണ് രാജമൗലി തുടക്കമിട്ടത്. 11 സിനിമകള്‍ മാത്രമാണ് സംവിധായകന്റെതായി ഇതുവരെ തെലുങ്കില്‍ പുറത്തിറങ്ങിയത്. അതേസമയം സല്‍മാന്‍ ഖാന്റെ സിനിമ സംവിധാനം ചെയ്യാനുളള ക്ഷണം എസ് എസ് രാജമൗലി നിരസിച്ചതിനെ കുറിച്ച് പറയുകയാണ് പിതാവ് കെവി വിജയേന്ദ്ര പ്രസാദ്.

വിജയേന്ദ്ര പ്രസാദിന്‌റെ കഥയിലാണ്

വിജയേന്ദ്ര പ്രസാദിന്‌റെ കഥയിലാണ് രൗജമൗലി ബാഹുബലിയും മഗദീരയുമെല്ലാം ഒരുക്കിയത്. രാജമൗലിയുടെ എറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആറിന്‌റെ കഥയും വിജയേന്ദ്ര പ്രസാദിന്‌റെതാണ്. തെലുങ്കിന് പുറമെ ഹിന്ദിയിലും കന്നഡത്തിലുമെല്ലാം രാജമൗലിയുടെ പിതാവിന്റെ കഥയില്‍ സിനിമ ഒരുങ്ങിയിട്ടുണ്ട്. സല്‍മാന്‍ ഖാന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ബജ്‌റംഗി ഭായ്ജാന്‌റെ കഥയും കെവി വിജയേന്ദ്ര പ്രസാദ് ആണ് എഴുതിയത്.

2015ല്‍ പുറത്തിറങ്ങിയ സിനിമ

2015ല്‍ പുറത്തിറങ്ങിയ സിനിമ 900 കോടിയിലധികം കളക്ഷന്‍ നേടിയ സല്‍മാന്‍ ഖാന്‍ ചിത്രമാണ്. കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കരീന കപൂറാണ് സല്‍മാന്റെ നായികാ വേഷത്തില്‍ എത്തുന്നത്. വിജയേന്ദ്ര പ്രസാദിന്‌റെ കഥ തന്നെയാണ് സിനിമയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചത്. അതേസമയം ബജ്‌റംഗി ഭായ്ജാന്‍ സംവിധാനം ചെയ്യാന്‍ എസ് എസ് രാജമൗലിയോട് ആവശ്യപ്പെട്ടിരുന്നു എന്ന് പറയുകയാണ് വിജയേന്ദ്ര പ്രസാദ്.

രൗജമൗലി സമ്മതം മൂളാത്തതിന്റെ കാരണവും

രൗജമൗലി സമ്മതം മൂളാത്തതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. രാജമൗലി വിസമ്മതിച്ചപ്പോഴാണ് കബീര്‍ ഖാന്‍ സല്‍മാന്‍ ഖാന്‍റെ സിനിമ സംവിധാനം ചെയ്തത്. 'ശരിയായ സമയത്തല്ല താന്‍ രാജമൗലിയോട് സല്‍മാന്‍ ചിത്രത്തെ കുറിച്ച് പറഞ്ഞതെന്ന് വിജയേന്ദ്രപ്രസാദ് പറയുന്നു. രാജമൗലി ബാഹുബലിയുടെ യുദ്ധ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ ആണ് താന്‍ ബജ്റംഗി ഭായ്ജാന്റെ കഥ പറയുന്നത്. അന്ന് ഞങ്ങള്‍ക്ക് എറ്റവും മികച്ച സമയമായിരുന്നു'.

അദ്ദേഹം ഷൂട്ടിംഗില്‍ പൂര്‍ണമായി ശ്രദ്ധ

അദ്ദേഹം ഷൂട്ടിംഗില്‍ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിച്ചു. എന്റെ മകനോട് കഥ പറയാന്‍ ഞാന്‍ ഉചിതമായ സമയം തിരഞ്ഞെടുക്കണമായിരുന്നു', കെവി വിജയേന്ദ്രപ്രസാദ് പറഞ്ഞു. ഇതേകുറിച്ച് സല്‍മാനും ഒരഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. എസ്എസ് രാജമൗലിക്ക് ഒപ്പം ഒരു സിനിമ ചെയ്യാന്‍ താന്‍ കാത്തിരിക്കുകയാണെന്നും, എന്നാല്‍ അദ്ദേഹത്തിന് എന്നോട് താല്‍പര്യമില്ലെന്നാണ് തോന്നുന്നത് എന്നാണ് സല്‍മാന്‍ ഖാന്‍ പറഞ്ഞത്.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
അതേസമയം നിലവില്‍ ആര്‍ആര്‍ആര്‍ എന്ന

അതേസമയം നിലവില്‍ ആര്‍ആര്‍ആര്‍ എന്ന സിനിമയുടെ തിരക്കുകളിലാണ് രൗജമൗലി ഉളളത്. ഒക്ടോബര്‍ 13നാണ് ബിഗ് ബഡ്ജറ്റ് ചിത്രത്തിന്‌റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറും രാംചരണും മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ആലിയ ഭട്ടാണ് നായിക. അജയ് ദേവഗ്ണ്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നു.

More from Filmibeat

Read more about: salman khan ss rajamouli
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X