ഭര്‍ത്താവിന്റെ അവസാനം വരെ കൂടെയുണ്ടായിരുന്നത് ആ നടിയാണ്; വിനോദ് മെഹ്‌റയെ കുറിച്ച് ഭാര്യ കിരണ്‍

ഇന്ത്യന്‍ സിനിമാ ലോകത്ത് നിറസാന്നിധ്യമായിരുന്ന നടിയാണ് രേഖ. അമിതാഭ് ബച്ചന്‍ അടക്കം പല പ്രമുഖ സൂപ്പര്‍താരങ്ങളുമായി രേഖ പ്രണയത്തിലായിരുന്നു. ഒടുവില്‍ മുകേഷ് അഗര്‍വാളിനെ വിവാഹം കഴിച്ചെങ്കിലും ഒരു വര്‍ഷം പോലും ആ ദാമ്പത്യം നീണ്ട് പോയതുമില്ല. ഇടക്കാലത്ത് രേഖയും നടന്‍ വിനോദ് മെഹ്‌റയും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോഴിതാ അന്തരിച്ച നടന്‍ വിനോദ് മെഹ്‌റയെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ തന്നെ വെളിപ്പെടുത്തലുകളുമായി എത്തിയിരിക്കുകയാണ്.

വിനോദ് മെഹ്‌റയുമായി ഉണ്ടായിരുന്ന പ്രണയത്തെ കുറിച്ചും അദ്ദേഹത്തിന് മറ്റുള്ളവരുമായി ഉണ്ടായിരുന്ന റിലേഷന്‍ഷിപ്പിനെ കുറിച്ചുമൊക്കെയായിരുന്നു ഭാര്യ കിരണ്‍ മെഹ്‌റ ഇടൈംസിന് നല്‍കിയ അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്. 1988 ലായിരുന്നു വിനോദ് മെഹ്‌റയും കിരണ്‍ മെഹ്‌റയും തമ്മില്‍ വിവാഹിതരാവുന്നത്. അതേ സമയം കിരണിന്റെ പിതാവ് ഈ ബന്ധത്തിന് എതിരായിരുന്നു എന്ന കാര്യം അധികമാരും അറിഞ്ഞിരുന്നില്ല.

കിരണിനെയും കൂട്ടി കെനിയയിലേക്ക് പോവാന്‍ വേണ്ടിയുള്ള സജ്ജീകരണങ്ങളൊക്കെ വിനോദ് നടത്തിയിരുന്നു. എന്നാല്‍ വിവാഹം സ്വര്‍ഗത്തില്‍ വെച്ചാണെന്ന് പറഞ്ഞത് പോലെയായിരുന്നു താരങ്ങളുടെ ജീവിതം. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുള്ളില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് വിനോദ് അന്തരിച്ചത്. ഈ രണ്ട് വര്‍ഷത്തെ ജീവിതത്തില്‍ താരങ്ങള്‍ക്ക് ഒരു മകനും മകളും ജനിച്ചിരുന്നു. വിനോദിന്റെ മരണസമയത്ത് ഗര്‍ഭിണിയായിരുന്ന കിരണ്‍ അതിന് ശേഷമായിരുന്നു മകന്‍ റോഹ്മാന്‍ ജന്മം കൊടുക്കുന്നത്.

vinod-mehra-s-wife-kiran-mehra

വിനോദിന്റെ മുന്‍പുണ്ടായിരുന്ന പ്രണയബന്ധങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നോ എന്ന ചോദ്യത്തിന് കിരണ്‍ മറുപടി പറഞ്ഞതിങ്ങനെയാണ്. 'പല കഥകളും വരികയും പോവുകയും ചെയ്യുമായിരുന്നു. പക്ഷേ ഞങ്ങള്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഉള്ളവര്‍ ആയിരുന്നില്ല. മാത്രമല്ല ഇന്ത്യയില്‍ എനിക്ക് വീടും ആയിരുന്നില്ല. തന്റെ കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു ഞാന്‍. എന്നെക്കാളും ഇരുപത് വയസിന് മൂത്ത ആളെയാണ് വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത്. ആ സമയത്ത് തന്റെ പിതാവിനുണ്ടായ ആശങ്ക ന്യായമായിരുന്നു. അക്കാലത്ത് വിനോദിനെയും നടി രേഖയെയും സംബന്ധിച്ചുള്ള ഒട്ടനേകം കഥകള്‍ പ്രചരിച്ചിരുന്നു. അന്ന് മസാല മാഗസിനുകളൊക്കെ സജീവമായിരുന്ന കാലമാണ്.

'വിനോദിന്റെ ജീവിതത്തിന്റെ അവസാനം വരെ നിലനിന്നിരുന്ന വ്യക്തി രേഖ ആയിരുന്നു. അവള്‍ ഞങ്ങള്‍ക്കൊരു കുടുംബാംഗത്തെ പോലെയാണ്. ഇപ്പോഴും അവളെ ഒരു സുഹൃത്തായിട്ടാണ് കാണുന്നത്. രേഖ ഒരു അത്ഭുതകരമായ വ്യക്തിയാണ്. വളരെയധികവും സ്‌നേഹവും ക്ഷമയും ഉണ്ട്. ഞങ്ങളുടെ വിവാഹത്തില്‍ പോലും അവള്‍ പങ്കെടുത്തു. ഇന്ന് ഞാന്‍ അവളെ കണ്ടുമുട്ടിയാല്‍, അവളെ ഏറ്റവും മുറുകെ കെട്ടിപ്പിടിക്കും. അവളുടെ അമ്മയെയും സഹോദരിമാരെയും എനിക്കറിയാം. ഞാന്‍ എന്നെ ഉയര്‍ന്ന് നില്‍ക്കുന്ന ഒരാളുമായി താരതമ്യപ്പെടുത്താറില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍, ഞാനും രേഖയും വളരെ സാമ്യമുള്ളവരാണ് എന്നും താരപത്‌നി പറയുന്നു.

Recommended Video

ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

മീര ബ്രോകാ, ബിന്ദ്യ ഗോസ്വാമി എന്നിങ്ങനെ രണ്ട് പേരുമായിട്ടുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമായിരുന്നു വിനോദ് മെഹ്‌റ കിരണുമായി വിവാഹിതയാവുന്നത്. ഇതിനിടയില്‍ നടി രേഖയുമായി ഉണ്ടായിരുന്ന സൗഹൃദത്തെ കുറിച്ചാണ് ഗോസിപ്പുകള്‍ പ്രചരിച്ചത്. അതിലൊന്നും സത്യമില്ലെന്നാണ് താരപത്‌നിയുടെ വാക്കുകളില്‍ നിന്നും വ്യക്തമാവുന്നത്.

More from Filmibeat

Read more about: rekha രേഖ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X