ഗര്‍ഭിണിയാണെന്ന കാര്യം മറച്ച് വെച്ചതിന് ക്ഷമ ചോദിക്കുന്നു; നിറവയറ് കാണിച്ചുള്ള ചിത്രവുമായി നടി അമൃത
ലോക്ഡൗണ്‍ കാലത്ത് നിരവധി നടിമാരാണ് ഗര്‍ഭിണിയാണെന്നുള്ള വിവരം പുറത്ത് വിട്ടിരിക്കുന്നത്. കരീന കപൂര്‍, അനുഷ്‌ക ശര്‍മ്മ തുടങ്ങിയ നടിമാര്‍ക്ക് പിന്നാലെ നടി അമൃത റാവു ആണ് തന്റെ ഗര്‍ഭാകാലത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് താന്‍ ഗര്‍ഭിണിയാണെന്നും വൈകാതെ കുഞ്ഞ് എത്തുമെന്നുള്ള കാര്യം നടി ആരാധകരുമായി പങ്കുവെച്ചത്.
മറ്റുള്ള നടിമാരെ പോലെ തന്നെ ഗര്‍ഭകാലം ഒരു ആഘോഷമാക്കി മാറ്റുകയാണ് അമൃതയും ഭര്‍ത്താവ് അന്‍മോളും. ഒമ്പതാം മാസത്തിലെത്തിയപ്പോഴാണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചതെങ്കിലും നിറവയറുമായി നില്‍ക്കുന്ന പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരിക്കുന്ന്. ആരും പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു ഗര്‍ഭിണിയാണെന്നുള്ള കാര്യം അമൃത പറഞ്ഞത്.

അതിനാല്‍ തന്നെ പ്രിയപ്പെട്ടവരോടെല്ലാം ക്ഷമാപണം നടത്തി കൊണ്ടാണ് ഭര്‍ത്താവ് അന്‍മോളിനൊപ്പമുള്ള പുതിയ ചിത്രം നടി പോസ്റ്റ് ചെയ്തത്. 'നിങ്ങള്‍ക്കിത് പത്താം മാസമായിരിക്കും. പക്ഷെ ഞങ്ങള്‍ക്കിത് ഒമ്പതാം മാസമാണ്. സര്‍പ്രൈസ്.... ഞാനും അന്‍മോളും ഞങ്ങളുടെ ഒമ്പതാം മാസമെത്തി. ഈ വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.
ഇത്രയും നാള്‍ ഈ രഹസ്യം എന്റെ ഉദരത്തില്‍ സൂക്ഷിച്ചതിന് എന്റെ ആരാധകരും സുഹൃത്തുക്കളുമെല്ലാം ക്ഷമിക്കണം. പക്ഷെ കുഞ്ഞ് വൈകാതെ വരും എന്നുള്ളത് സത്യമാണ്. എന്റെയും അന്‍മോളിന്റെയും ഞങ്ങളുടെ കുടുംബത്തിന്റെയും ആകാംഷ നിറഞ്ഞ യാത്രയാണിത്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങള്‍ക്ക് നന്ദി. 2020 കുഞ്ഞ്, 2020 അമ്മ, 2020 മാതാപിതാക്കള്‍, എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളാണ് പുതിയ പോസ്റ്റിന് അമൃത കൊടുത്തിരിക്കുന്നത്.

ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2016 ലായിരുന്നു അമൃതയും ആര്‍ജെ അന്മോലും വിവാഹിതരാവുന്നത്. ദീപിക പദുക്കോണിന്റെ ബന്ധുവാണ് അന്‍മോള്‍. ദീപികയും രണ്‍വീറുമെല്ലാം ഇവരുടെ വിവാഹത്തിനെത്തിയത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് നാല് വര്‍ഷമാവുമ്പോഴെക്കും ആദ്യ കണ്മണിയെ വരവേല്‍ക്കുന്നതിന്റെ സന്തോഷത്തിലാണ് താരങ്ങള്‍.
Recommended Video
കുഞ്ഞ് വരുന്നുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ നിറവയറ് കാണിച്ചുള്ള ചിത്രങ്ങള്‍ അമൃത പുറത്ത് വിട്ടിരുന്നു. ഗര്‍ഭിണിയായ സമയത്ത് ഭര്‍ത്താവ് നല്‍കുന്ന പരിഗണനയെ കുറിച്ചും സ്നേഹത്തെ കുറിച്ചുമൊക്കെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയും ചെയ്തു. ഗര്‍ഭകാലത്തെ ആഗ്രഹങ്ങളും കൊതിയുമൊക്കെ താന്‍ ആസ്വദക്കുകയാണ്. എനിക്കങ്ങനെ പ്രത്യേക കൊതിയൊന്നുമില്ല. എന്ത് കിട്ടിയാലും തിന്നും. ഞാന്‍ കഴിക്കുന്നതില്‍ കുഞ്ഞും സന്തുഷ്ടനാണെന്ന് തോന്നുന്നു. അന്‍മോള്‍ വീട്ടില്‍ നിന്ന് തന്നെ ജോലി ചെയ്യുന്നതിനാല്‍ ഞങ്ങള്‍ ഒരുമിച്ചുള്ള ഒരുപാട് നല്ല നിമിഷങ്ങള്‍ കിട്ടുന്നുണ്ട്. എല്ലാ കാര്യങ്ങളിലും എന്നെ ഓര്‍മ്മിപ്പിക്കുന്നത് അന്‍മോള്‍ ആണെന്നും അമൃത പറഞ്ഞിരുന്നു.


Click it and Unblock the Notifications