അമ്മയുടെയും ഭാര്യയുടെയും കാര്യത്തിൽ ഒരു പ്രാർത്ഥന; അവർക്കിനിയും സാധിക്കും; അഭിഷേക്

ഇന്ത്യൻ സിനിമാ രം​ഗത്ത് ഏറ്റവും ജനശ്രദ്ധ ലഭിക്കുന്ന താര കുടുംബങ്ങളിൽ ഒന്നാണ് അഭിഷേക് ബച്ചന്റേത്. അച്ഛൻ അമിതാഭ് ബച്ചൻ, അമ്മ ജയ ബച്ചൻ, ഭാര്യ ഐശ്വര്യ റായ് എന്നിവർ ഇന്ത്യയാെട്ടുക്കും അറിയപ്പെടുന്നവരാണ്. അഭിഷേകിനേക്കാൾ ഒരുപടി മുകളിലാണ് ഐശ്വര്യ റായ്ക്കുള്ള താരമൂല്യം. 2007 ലാണ് ഇരുവരും വിവാഹിതരായത്. ബച്ചൻ കുടുംബത്തിലേക്കുള്ള ഐശ്വര്യയുടെ കടന്ന് വരവ് അന്നേറെ ചർച്ചയായി. വിവാഹശേഷവും ഐശ്വര്യ അഭിനയ രം​ഗത്ത് തുടർന്നു. എന്നാൽ മകൾ ആരാധ്യ പിറന്നതോടെ സിനിമാ തിരക്കുകൾ കുറച്ചു.

അമ്മയായ ശേഷം വിവരവിലെണ്ണാവുന്ന സിനിമകളിൽ മാത്രമേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. ഐശ്വര്യയെ പോലെ അമ്മായിയമ്മ ജയ ബച്ചനും കുടുംബ ജീവിതത്തിന് വലിയ പ്രാധാന്യം നൽകുന്നയാളാണ്. ബച്ചനുമായുള്ള വിവാഹ ശേഷമാണ് ജയ ബച്ചൻ സിനിമകളിൽ സജീവമല്ലാതായത്. വർഷങ്ങൾക്ക് ശേഷം രാഷ്ട്രീയത്തിലേക്ക് ജയ ശ്രദ്ധ നൽകി.

Abhishek Bachchan, Jaya Bachchan

ഏറെ നാളുകൾക്ക് ശേഷം ജയ ബച്ചനും ഐശ്വര്യ റായും സിനിമാ രം​ഗത്തേക്ക് തിരിച്ച് വന്നിരിക്കുകയാണ്. പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ശക്തമായ തിരിച്ച് വരവ് നടത്തിയത്. മറുവശത്ത് റോക്കി ഓർ റാണി കീ പ്രേം കഹാനിയിലൂടെ ജയ ബച്ചനും തിരിച്ചെത്തി. മടങ്ങിവരവിൽ രണ്ട് പേരും ചെയ്ത സിനിമകൾ വൻ ഹിറ്റായെന്നത് ശ്രദ്ധേയമാണ്.

ഇപ്പോഴിതാ അമ്മയെയും ഭാര്യയെയും കുറിച്ച് സംസാരിക്കുകയാണ് അഭിഷേക് ബച്ചൻ. രണ്ട് പേരും സിനിമാ രം​ഗത്ത് സജീവമാകണമെന്ന് ആ​ഗ്രഹമുണ്ടെന്ന് അഭിഷേക് ബച്ചൻ തുറന്ന് പറഞ്ഞു. കുടുംബത്തിലെ രണ്ട് സ്ത്രീകളും കൂടുതൽ സിനിമകൾ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

Aishwarya Rai

അതിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. കാരണം ഐശ്വര്യയും അമ്മയും സിനിമാ രം​ഗത്തേക്ക് ഒരുപാട് സംഭാവന ചെയ്തിട്ടുണ്ട്. ഇന്നത്തെ കാലത്ത് അവർക്കിനിയും ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ച വെക്കാൻ സാധിക്കും. സിനിമകളെ സംബന്ധിച്ച് മികച്ച സമയമാണിതെന്നും അഭിഷേക് ബച്ചൻ ചൂണ്ടിക്കാട്ടി.അടുത്തിടെ സോഷ്യൽ മീഡിയയിൽ വന്ന പരിഹാസത്തിന് അഭിഷേക് നൽകിയ മറുപടി ശ്രദ്ധ നേടി.

ഐശ്വര്യയെ കൂടുതൽ സിനിമകൾ ചെയ്യാൻ അനുവദിച്ച് നിങ്ങൾ മകളെ നോക്കണമെന്നാണ് അഭിഷേകിന് വന്ന ഉപദേശം. ഇതിന് തക്കതായ മറുപടി അഭിഷേക് നൽകി. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ഐശ്വര്യക്ക് താൻ അനുവാദം കൊടുക്കേണ്ടതില്ലെന്ന് അഭിഷേക് വ്യക്തമാക്കി. നടന്റെ പ്രതികരണത്തെ നിരവധി പേർ അഭിനന്ദിച്ചു. ​ഗൂമർ ആണ് അഭിഷേകിന്റെ പുതിയ ചിത്രം. ആർ ബൽകി സംവിധാനം ചെയ്ത സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് അഭിഷേക്.

ഇടവേള അവസാനിപ്പിച്ച് കൂടുതൽ സിനിമകൾ ചെയ്യാനാണ് തന്റെ തീരുമാനമെന്ന് ഐശ്വര്യ റായ് അടുത്തിടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ പൊന്നിയിൻ സെൽവന് ശേഷം നടി പുതിയ സിനിമകളിലൊന്നും ഒപ്പ് വെച്ചിട്ടില്ല. അണിയറയിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് വിവരം. പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷം അടുത്ത സിനിമ തെരഞ്ഞെടുക്കുന്നതിൽ നടി വളരെ ശ്രദ്ധാലുവാണ്.

നന്ദിനി എന്ന കഥാപാത്രത്തെയാണ് പൊന്നിയിൻ സെൽവനിൽ ഐശ്വര്യ അവതരിപ്പിച്ചത്. നടിക്കല്ലാതെ മറ്റാർക്കും ഈ സിനിമ ചെയ്യാൻ സാധിക്കില്ലെന്ന് ആരാധകർ പറയുന്നു. മണിരത്നമാണ് സിനിമ സംവിധാനം ചെയ്തത്. മണിരത്നത്തിന്റെ സിനിമകൾ നടിക്ക് എന്നും ശ്രദ്ധേയ വേഷം ലഭിച്ചിട്ടുണ്ട്. ഐശ്വര്യ അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നതും ഇദ്ദേഹത്തിന്റെ ഇരുവർ എന്ന സിനിമയിലൂടെയാണ്.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X