എത്ര നാൾ മറച്ച് വെക്കും; ബച്ചൻ കുടുംബത്തിൽ നട‌ന്ന് കൊണ്ടിരിക്കുന്നത്; ഐശ്വര്യ റായ് വീണ്ടും ഒറ്റയ്ക്ക്

ഐശ്വര്യ റായും ബച്ചൻ കുടുംബവും ബോളിവുഡ് മാധ്യമങ്ങളിലെ സ്ഥിരം ചർച്ചയായി തുടരുകയാണ്. നടിയും ഭർത്താവിന്റെ കുടുംബവും തമ്മിൽ സ്വര ചേർച്ചയിൽ അല്ലെന്നാണ് അഭ്യൂഹം. ഏറെനാളായി ഐശ്വര്യയെക്കുറിച്ച് അഭിഷേകിന്റെ വീട്ടുകാർ പൊതുവിടങ്ങളിലൊന്നും സംസാരിക്കാറില്ല. അമിതാഭ് ബച്ചനും മകൾ ശ്വേത ബച്ചനും കൊച്ചു മകൾ നവ്യ നവേലിയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീ സാന്നിധ്യമാണ്. എന്നാൽ ഐശ്വര്യയുടെ വിശേഷ ദിവസങ്ങളിലൊന്നും ഇവർ ആശംസകൾ അറിയിക്കാറില്ല.

ഏറെക്കാലത്തിന് ശേഷം ഐശ്വര്യ അഭിനയിച്ച പൊന്നിയിൻ സെൽവൻ എന്ന സിനിമ വലിയ തോതിൽ ശ്രദ്ധിക്കപ്പെട്ടപ്പോഴും താര കുടുംബം മൗനം പാലിക്കുകയാണുണ്ടായത്. ഐശ്വര്യയും തിരിച്ച് അകലം കാണിക്കുന്നുണ്ടെന്നത് വ്യക്തമാണ്. അടുത്തിടെ അമിതാഭ് ബച്ചന്റെ പിറന്നാൾ ദിന ആഘോഷമാണ് അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നത്. ജയ ബച്ചനുൾപ്പെടെയുള്ള കുടുംബ ഫോട്ടോ എഡിറ്റ് ചെയത് അമിതാഭ് ബച്ചനും ആരാധ്യയും മാത്രമുള്ള ഫോട്ടോയാണ് ഐശ്വര്യ അമിതാഭിന്റെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ചത്.

Aishwarya Rai

അകൽച്ചയ്ക്ക് കാരണം എന്തെന്ന് ഇപ്പോഴും വ്യക്തമല്ല. ഇപ്പോഴിതാ അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി മറ്റൊരു സംഭവം കൂടി നട‌ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്ര ദീപാവലി ആഘോഷത്തിന്റെ മുന്നോ‌ടിയായി വലിയ പാർട്ടി നടത്തിയത്. ഐശ്വര്യ റായും ഈ പാർട്ടിയിൽ പങ്കെടുത്തിരുന്നു. ഐശ്വര്യ ഒറ്റയ്ക്കാണ് പാർട്ടിക്ക് എത്തിയത്. പൊതുവെ ഐശ്വര്യക്കൊപ്പം മകൾ ആരാധ്യ ഉണ്ടാകാറുണ്ടായിരുന്നു. ഇത്തവണ മകളും ഇല്ല.

അഭിഷേകിനെ ഐശ്വര്യക്കൊപ്പം കാണാത്തതാണ് സംശയങ്ങൾക്ക് ശക്തി പകരുന്നത്. കഴിഞ്ഞ ദിവസം ഐശ്വര്യയുടെ 50ാം പിറന്നാൾ ആഘോഷത്തിനും അഭിഷേക് എത്തിയിരുന്നില്ല. അഭിഷേകിന്റെ വീട്ടുകാരും ഇവന്റിൽ പങ്കെടുത്തില്ല. ദീപാവലി പാർട്ടിക്കും ഐശ്വര്യ ഒറ്റയ്ക്ക് എത്തിയതോടെ താരകുടുംബത്തിൽ എന്തോ പ്രശ്നം പുകയുന്നുണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. പ്രശ്നം എത്ര നാൾ മൂടിവെക്കാനാകുമെന്നും ഒരുനാൾ സത്യം മറനീക്കി പുറത്ത് വരുമെന്നും ഇവർ പറയുന്നു.

Aishwarya Rai

മകളില്ലെങ്കിൽ ഐശ്വര്യ തീർത്തും ഒറ്റയ്ക്കാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം അഭിഷേക് സിനിമാ തിരക്കുകളിലാണെന്നും വാദമുണ്ട്. അഭ്യൂഹങ്ങൾ നാൾക്ക് നാൾ ശക്തിപ്പെട്ടിട്ടും താരകുടുംബം വ്യക്തത വരുത്താത്താണ് ആരാധകരെ ആശങ്കപ്പെടുത്തുന്നത്. ഇന്ത്യയിൽ ഏറ്റവും വലിയ ജനശ്രദ്ധ ലഭിക്കുന്ന താര കുടുംബങ്ങളിലൊന്നാണ് അമിതാഭ് ബച്ചന്റേത്. പ്രതിച്ഛായക്ക് കോട്ടം തട്ടുന്ന ​ഗോസിപ്പുകൾ വന്നിട്ടും താരം മൗനം പാലിക്കുന്നെന്നതും എടുത്ത് പറയേണ്ടതാണ്.

അഭിഷേകും ഐശ്വര്യയും അമിതാഭും ജയ ബച്ചനുമെല്ലാം ഒരു വീട്ടിലാണ് കഴിയുന്നത്. വിവാഹശേഷം വീട് മാറി താമസിക്കേണ്ടെന്നത് അഭിഷേകിന്റെ തീരുമാനമായിരുന്നു. അച്ഛനെയും അമ്മയെയും പിരിഞ്ഞിരിക്കാൻ അഭിഷേക് ഇഷ്ടപ്പെട്ടില്ല. അഭിഷേകിനെ മനസിലാക്കി ഐശ്വര്യ റായും ഒപ്പം നിന്നു. അത്രയും സ്നേഹത്തിൽ കഴിഞ്ഞ കുടുംബത്തിന് ഇപ്പോൾ എന്ത് സംഭവിച്ചെന്നാണ് ആരാധകരുടെ ചോദ്യം.

പൊന്നിയിൻ സെൽവനാണ് ഐശ്വര്യ റായുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മണിരത്നം സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. പുതിയ സിനിമകളിലൊന്നും ഐശ്വര്യ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. കരിയറിനൊപ്പം വ്യക്തി ജീവിതത്തിനും നടി പ്രാധാന്യം നൽകുന്നു. പഴയത് പോലെ തിരക്ക് പിടിച്ച് സിനിമകൾ ചെയ്യാൻ ന‌ടി താൽപര്യപ്പെടുന്നില്ല. മറുവശത്ത് അഭിഷേക് ബച്ചൻ സിനിമകളുടെ തിരക്കുകളിലാണ്. ഐശ്വര്യ കുടുംബ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലാണ് തനിക്ക് കരിയറിലേക്ക് ശ്രദ്ധ നൽകാൻ കഴിയുന്നതെന്ന് അഭിഷേക് അടുത്തിടെ പറഞ്ഞിരുന്നു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X