അഭിഷേക് ബച്ചൻ സിനിമയിലെത്തിയത് കുടുംബത്തിന്റെ പേരിൽ, അച്ഛനേയും ഭാര്യയേയും കുറിച്ച് ചിന്തിക്കൂ...
സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ വിമർശനങ്ങൾക്ക് ഇരയാകുന്ന താരമാണ് അഭിഷേക് ബച്ചൻ. അച്ഛൻ അമിതാഭ് ബച്ചന്റേയും ഭാര്യ ഐശ്വര്യ റായ് ബച്ചന്റേയു താരമൂല്യമാണ് അഭിഷേകിന് നേരെ ഉയർന്ന വിമർശനങ്ങളുടെ അടിസ്ഥാനം. ബോളിവുഡ് അടക്കി വാഴുന്ന അച്ഛനും സിനിമയിൽ ഇല്ലെങ്കിൽ പോലും താരാറണിയായി നിറഞ്ഞു നിൽക്കുന്ന ഐശ്വര്യയേയും താരതമ്യപ്പെടുത്തി കൊണ്ടാണ് ജൂനിയർ ബച്ചനെതിരെയുള്ള ട്രോളുകൾ ഉയരുന്നത്.
ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചുള്ള ചർച്ചകൾ ജനങ്ങളുടെ ഇടയിൽ വലിയ ചർച്ചവാകുകയാണ്. നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ വിയോഗത്തിന് പിന്നാലെയാണ് സിനിമയിലെ സ്വജനപക്ഷപാതം വലിയ ചർച്ചയായത്. ഇതിന് പിന്നാലെ ബോളിവുഡിലെ മുൻനിരതാരങ്ങൾക്ക് നേരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്തെത്തുകയായിരുന്നു. അഭിഷേക് ബച്ചൻ, കപൂർ കുടുംബത്തില താരങ്ങൾ തുടങ്ങിയവർക്ക് നേരെ വിമർശനം ഉയർന്നിരുന്നു. ഇപ്പോഴിത സ്വജനപക്ഷപാതത്തിന്റെ പേരിൽ നടൻ അഭിഷേക് ബച്ചനെതിരെ സൈബർ ആക്രമണം രൂക്ഷമാകുന്നു. ട്വിറ്ററിലൂടെയാണ് നടനെതിരെ വൻ വിമർശനം ഉയർന്നത്. എന്നാൽ വിമർശനങ്ങൾക്ക് തക്കതായ മറുപടിയും താരം നൽകിയിട്ടുണ്ട്.

ജൂനിയർ ബച്ചൻ സ്വജനപക്ഷപാതത്തിന്റെ ഉൽപ്പന്നമാണെന്നാണ് പറഞ്ഞ് കൊണ്ടാണ് താരത്തിനെതിരെയുള്ള വിമർശനം ആരംഭിച്ചത്. നടൻ ഇപ്പോഴും സ്ട്രഗിൾ ചെയ്യുന്നുണ്ടെങ്കിൽ താരത്തെ പോലെ എല്ലാവരും സ്ട്രഗിൾ ചെയ്യട്ടെ എന്നും ഇയാൾ ട്വീറ്റിൽ പറയുന്നു. താൻ ഒരു യുട്യൂബറാണെന്നും കഴിഞ്ഞ കുറെ നാളുകളായി ഈ ജോലി ചെയ്യുകയാണെന്നും ഇയാൾ പറയുന്നു. താൻ സ്വന്തമായിട്ടാണ് ഈ ജോലി ചെയ്യുന്നതെന്നും അഭിഷേക് ബച്ചനെ പോലെ അച്ഛനെ കൊണ്ട് റഫർ ചെയ്യിപ്പിക്കാറില്ലെന്നും ഇയാൾ ഒക്ടോബർ 2 ന് ട്വിറ്ററിൽ കുറിച്ചു.

ട്വീറ്റിന് മറുപടിയുമായി താരം രംഗത്തെത്തിയിരുന്നു. താങ്കൾക്ക് ലഭിച്ച വിവരം തെറ്റാണെന്ന് അഭിഷേക് ബച്ചൻ കുറിച്ചു. താങ്കളുടെ പക്വതയില്ലാത്തതും വളരെ നിഷ്കളങ്കമായ പെരുമാറ്റവുമാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള വ്യാജ വിവാരങ്ങൾ വിശ്വസിക്കുന്നത് നിർത്തു. ദയവായി ചിന്തിക്കു! നിങ്ങളുടെ ഭാര്യയ്ക്കും കുടുംബത്തിനും വേണ്ടി- അഭിഷേക് ബച്ചൻ കുറിച്ചു.

ട്വിറ്ററിലൂട അഭിഷേക് ബച്ചന് സമനാമായ വിമർശനങ്ങൾ വീണ്ടും നേരിടേണ്ടി വന്നിരുന്നു. പിതാവ് അമിതാഭ് ബച്ചനിലൂടെയാണ് സിനിമയിൽ എത്തിയതെന്ന് മുതൽ കരിയർ ബ്രേക്ക് നൽകിയത് കുടുംബമാണെന്ന് താരത്തിലുള്ള വിമർശനങ്ങളാണ് ഉയർന്നത്. നിങ്ങൾ അമിതാഭ് ബച്ചന്റെ മകനായത് കൊണ്ട് സിനിമ ലഭിക്കുമെന്ന് കരുതിയോ? മറ്റൊരാൾ അഭിഷേകിനോട് ചോദിച്ചിരുന്നു. ഇതിനും കൃത്യമായ ഉത്തരം താരം നൽകിയിട്ടുണ്ട്. നിങ്ങൾ പറഞ്ഞത് സത്യമാകാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് എത്ര മാത്രം ജോലി ലഭിക്കുമെന്ന് സങ്കൽപ്പിച്ചു നോക്കൂ.. എന്നായിരുന്നു മറുപടി. താരപുത്രമായത് കൊണ്ടാണ് ആദ്യ ചിത്രമായ റെഫ്യൂജി എന്ന ചിത്രത്തിൽ ചാൻസ് ലഭിച്ചതെന്ന് അഭിഷേക് എന്ന് പേരുളള മറ്റൊരാൾ കുറിച്ചു, ഇതിനും താരം ഒരു മടിയും കൂടാതെ മറുപടി നൽകിയിട്ടുണ്ട്. എന്തുകൊണ്ടാണ് ലോകത്തുള്ള എല്ലാ അഭിഷേകുമാരും എന്നെ ആക്രമിക്കാൻ തുടങ്ങിയിരിക്കുന്നത്. കരുണ കാണിക്കൂ, ഞാൻ എന്റെ ജോലി ചെയ്യാൻ ശ്രമിക്കുകയാണ്- അഭിഷേക് കുറിച്ചു
Recommended Video

കഴിഞ്ഞ ദിവസം അടച്ചിട്ട തിയേറ്ററുകൾ തുറക്കുമെന്നുള്ള വാർത്ത താരം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു,. അഭിഷേകിനെതിരെ രൂക്ഷമായ പരിഹാസമായിരുന്നു ഉയർന്നത്. അപ്പോഴും നിങ്ങള്‍ക്ക് പണിയുണ്ടാകില്ലല്ലോ എന്നായിരുന്നു കമന്റ്. എന്നാൽ ഇത് കേട്ട് മിണ്ടാതിരിക്കാൻ നടൻ തയ്യാറായിരുന്നില്ല. തക്ക മറുപടിയുമായി നടൻ രംഗത്തെത്തിയിരുന്നു.അത് നിങ്ങളുടെ കെെയ്യിലാണ് സുഹൃത്തേ. നിങ്ങള്‍ക്ക് ഞങ്ങളുടെ ജോലി ഇഷ്ടമായില്ലെങ്കില്‍ ഞങ്ങള്‍ക്ക് അടുത്ത ജോലി ലഭിക്കില്ല. അതുകൊണ്ട് ഞങ്ങള്‍ കഴിവിന്റെ പരമാവധി ജോലി ചെയ്ത ശേഷം നല്ലതിനായി പ്രാര്‍ത്ഥിക്കും. എന്നായിരുന്നു അഭിഷേക് നല്‍കിയ മറുപടി.


Click it and Unblock the Notifications