കുടുംബം ആശുപത്രിയിലായ നാളുകൾ; അന്ന് ഐശ്വര്യ പറഞ്ഞത്; മറക്കാൻ പറ്റില്ലെന്ന് അഭിഷേക് ബച്ചൻ

ബോളിവുഡിൽ ഏറെ ജനശ്രദ്ധ ലഭിക്കുന്ന താര ദമ്പതികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. നീണ്ട പതിനാറ് വർഷമായി സന്തോഷകരമായ കുടുംബ ജീവിതം നയിക്കുന്ന ഇരുവരും കരിയറിനേക്കാളും കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകുന്നു. ലോകമാെട്ടുക്കും അറിയപ്പെടുന്ന താരമായി കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നിൽക്കുമ്പോഴാണ് ഐശ്വര്യ റായ് വിവാഹിതയാകുന്നത്. പല സിനിമകളിലും ഒരുമിച്ച് അഭിനയിച്ച അഭിഷേക് ബച്ചനുമായി ഐശ്വര്യ പെട്ടെന്ന് അടുക്കുകയും ഇവരുടെ വിവാഹത്തിന് വീട്ടുകാർ മുൻകൈയെടുക്കുകയും ചെയ്തു.

ഐശ്വര്യയുടെ കരിയറിന് വലിയ പിന്തുണ നൽകുന്ന വ്യക്തിയാണ് അഭിഷേക്. വിവാഹശേഷവും നടി സിനിമാ രം​ഗത്ത് സജീവമായിരുന്നു. എന്നാൽ മകൾ ആരാധ്യ പിറന്ന ശേഷം സിനിമകളുടെ എണ്ണം താരം കുറച്ചു. വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമേ അമ്മയായ ശേഷം ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. നിസ്വാർത്ഥമായാണ് ഐശ്വര്യ വീട്ടുകാര്യങ്ങളെല്ലാം നോക്കുന്നതെന്ന് അടുത്തിടെ അഭിഷേക് ബച്ചൻ തുറന്ന് പറയുകയുമുണ്ടായി.

Abhishek Bachchan

ഇപ്പോഴിതാ ഐശ്വര്യ പറഞ്ഞ മറക്കാനാവാത്ത വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് അഭിഷേക് ബച്ചൻ. വീട്ടിലേക്ക് ദേഷ്യത്തോടെ വരുന്ന തന്നെ തണുപ്പിക്കാൻ ഐശ്വര്യക്ക് സാധിക്കാറുണ്ടെന്ന് അഭിഷേക് ബച്ചൻ പറയുന്നു. എന്തിനാണ് ദേഷ്യപ്പെടുന്നത്? ശാന്തനാകൂ, ജീവിതത്തിൽ പ്രധാനപ്പെട്ട ഒരുപാട് കാര്യങ്ങളുണ്ട്. നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങിയെത്താനായി, ആരോ​ഗ്യകരമായ കുടുംബവും ഒപ്പമുണ്ടെന്ന് ഐശ്വര്യ തന്നെ ഓർമ്മിപ്പിക്കും. കൊവിഡ് സമയത്ത് ഐശ്വര്യ പറഞ്ഞ വാക്കുകളും അഭിഷേക് പങ്കുവെച്ചു.

കൊവിഡ് സമയമായിരുന്നു അത്. ഞാൻ, അച്ഛൻ, ഭാര്യ, മകൾ എന്നിവരെല്ലാം ആശുപത്രിയിലായി. പതിയെ ഓരോരുത്തരായി ഡിസ്ചാർജ് ചെയ്യപ്പെട്ടു. ഞാനാണ് അവസാനം ഡിസ്ചാർജ് ആയത്. ഒരു മാസത്തോളം ഞാൻ ആശുപത്രിയിലായിരുന്നു. നമ്മൾ ഇപ്പോഴും ഇവിടെയിരിക്കുന്നതിൽ ഭാ​ഗ്യവാൻമാരാണ്. കൊവിഡ് നശിപ്പിച്ച ഒരുപാട് കുടുംബങ്ങളുണ്ട്. നമ്മൾ അക്കാര്യത്തിൽ ഭാ​ഗ്യമുള്ളവരാണ്. അതിനേക്കാൾ പ്രധാനപ്പെട്ടതൊന്നും ഇല്ലെന്ന് ഐശ്വര്യ എന്നോട് പറഞ്ഞു.

Abhishek Bachchan

ഈ വാക്കുകൾ തന്നെ ആഴത്തിൽ സ്പർശിച്ചെന്നും അഭിഷേക് ബച്ചൻ വ്യക്തമാക്കി. 2007 ലാണ് ഐശ്വര്യയും അഭിഷേക് ബച്ചനും വിവാഹിതരായത്. ഐശ്വര്യ കുടുംബജീവിതത്തിന് നൽകുന്ന പ്രാധാന്യം ആരാധകരുൾപ്പെടെ എടുത്ത് പറയാറുണ്ട്. കരിയറിനൊപ്പം തന്റെ തന്റെ കുടുംബത്തെയും ഒപ്പം നിർത്താനാണ് ഐശ്വര്യ റായ് ശ്രമിക്കുന്നത്. മകൾ ആരാധ്യയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് ഐശ്വര്യയാണ്. മകളെ പിരിഞ്ഞിരിക്കുന്നത് ഐശ്വര്യക്ക് ഇഷ്ടമല്ല. അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിവലിന് ഉൾപ്പെടെ പോയപ്പോഴും മകളെ നടി ഒപ്പം കൂട്ടി.

നാല് വർഷത്തെ ഇടവേള അവസാനിപ്പിച്ച് പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് ഐശ്വര്യ. നടി കരിയറിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. അതേസമയം പുതിയ സിനിമ സംബന്ധിച്ച് പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. കരിയറിൽ എക്കാലവും അടയാളപ്പെടുത്താൻ പറ്റുന്ന കഥാപാത്രമാണ് പൊന്നിയിൻ സെൽവനിൽ ഐശ്വര്യക്ക് ലഭിച്ചത്. വൻ ഹിറ്റായ ചിത്രത്തിലെ പ്രധാന കഥാപാത്രമാണ് ഐശ്വര്യ അവതരിപ്പിച്ച നന്ദിനി.

മറുവശത്ത് അഭിഷേക് ബച്ചനും കരിയറിന്റെ തിരക്കുകളിലാണ്. ​ഗൂമറാണ് നടന്റെ ഏറ്റവും പുതിയ സിനിമ. അഭിഷേകിന്റെ അമ്മ ജയ ബച്ചനും അടുത്തിടെ അഭിനയരം​ഗത്തേക്ക് തിരിച്ചെത്തി. റോക്കി ഓർ റാണി കീ പ്രേം കഹാനി എന്ന സിനിമയിലൂടെയായിരുന്നു ഇത്. 81 കാരനായ അമിതാഭ് ബച്ചൻ ഇപ്പോഴും സിനിമാ രം​ഗത്ത് സജീവ സാന്നിധ്യമാണ്.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X