മകളോട് അക്കാര്യം ഞാൻ ചോദിക്കില്ല; താങ്ങാൻ കഴിയില്ലെന്ന് അഭിഷേക്; ഐശ്വര്യയെക്കുറിച്ചും നടൻ

ബോളിവുഡിലെ പ്രിയ താരദമ്പതികളായ ഐശ്വര്യ റായും അഭിഷേക് ബച്ചനും കരിയറിനൊപ്പം എന്നും കുടുംബ ജീവിതത്തിനും പ്രാധാന്യം നൽകിയിട്ടുണ്ട്. താരറാണിയായി കരിയറിന്റെ മികച്ച സമയത്ത് നിൽക്കുമ്പോഴായിരുന്നു ഐശ്വര്യയുടെ വിവാഹം. ഇന്ത്യൻ സിനിമ ആഘോഷിച്ച താരസുന്ദരിയുടെ വിവാഹം അന്ന് ഏറെ ചർച്ചയായി. മുൻനിര നായികയായി തിളങ്ങി നിൽക്കവെ വിവാഹത്തിന് തയ്യാറായതിനെക്കുറിച്ച് ഐശ്വര്യ നേരത്തെ സംസാരിച്ചിരുന്നു. ക​രിയറിൽ വിജയിക്കണമെങ്കിൽ നായികമാർ അവിവാഹിതരായി തുടരണമെന്ന ചിന്താ​ഗതി സിനിമാ രം​ഗത്തുണ്ട്. അത് തെറ്റാണെന്ന് നടി ചൂണ്ടിക്കാട്ടി.

വിവാഹ ശേഷവും ഐശ്വര്യ സിനിമാ രം​ഗത്ത് സജീവമായിരുന്നു. എന്നാൽ മകൾ ആരാധ്യ പിറന്ന ശേഷം താരം തിരക്കുകൾ കുറച്ചു. 2011 ൽ അമ്മയായ ശേഷം അഞ്ച് സിനിമകളിൽ മാത്രമേ ഇതുവരെ ഐശ്വര്യ റായ് അഭിനയിച്ചിട്ടുള്ളൂ. പൊന്നിയിൻ സെൽവനാണ് ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ വൻ ഹിറ്റായി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ സിനിമയിലൂടെ ഐശ്വര്യ റായ് ബി​ഗ് സ്ക്രീനിലേക്ക് തിരിച്ച് വന്നത്.

Aishwarya Rai, Abhishek Bachchan

മടങ്ങി വരവ് നടി ​ഗംഭീരമാക്കി. ഐശ്വര്യയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് പൊന്നിയിൻ സെൽവനിലെ നന്ദിനിയെന്ന് പ്രേക്ഷകർ പറയുന്നു. സിനിമകളിൽ ഐശ്വര്യ വീണ്ടും സജീവമാകുമെന്ന പ്രതീക്ഷയാണ് ആരാധകർക്ക്. ഇതിനിടെ അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഐശ്വര്യയെക്കുറിച്ചും മകൾ ആരാധ്യയെക്കുറിച്ചുമാണ് അഭിഷേക് സംസാരിച്ചത്.

താര കുടുംബത്തിലാണ് മകൾ പിറന്നതെങ്കിലും അത് മകളുടെ ജീവിതത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ടെന്ന് അഭിഷേക് ബച്ചൻ വ്യക്തമാക്കി. ഐശ്വര്യ കാരണമാണ് അത് സാധ്യമായത്. ഐശ്വര്യ മകളെ നോക്കുന്നത് കൊണ്ടാണ് തനിക്ക് സിനിമകളിലേക്ക് ശ്രദ്ധ കൊടുക്കാൻ പറ്റുന്നതെന്നും നടൻ തുറന്ന് പറഞ്ഞു.

Aaradhya Bachchan, Abhishek Bachchan

ആരാധ്യ വലിയ തോതിൽ സിനിമകൾ കാണാറില്ല. അവളുടേതായ കാര്യങ്ങൾ ചെയ്യുന്നു. അവൾ വളരുമ്പോൾ എന്റെ ഇഷ്ടപ്പെട്ട സിനിമ ഏതാണെന്ന് ചോദിക്കാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. കാരണം മകൾ മുഖം നോക്കാതെ അഭിപ്രായം പറയും. അത് ചിലപ്പോൾ തനിക്ക് താങ്ങാൻ കഴിഞ്ഞേക്കില്ലെന്നും അഭിഷേക് ചിരിയോടെ പറഞ്ഞു. സോഷ്യൽ മീഡിയയിൽ മകൾ നിരന്തരം ചർച്ചാ വിഷയമാകുന്നതിനെക്കുറിച്ചും അഭിഷേക് സംസാരിച്ചു. മകളെക്കുറിച്ച് അനാവശ്യ കാര്യങ്ങൾ സംസാരിക്കാൻ അനുവദിക്കില്ല. ഇത്തരം കാര്യങ്ങളിൽ അതിർവരമ്പുണ്ടെന്ന് അഭിഷേക് വ്യക്തമാക്കി.

അടുത്തിടെ തന്നെക്കുറിച്ച് ഒരു യൂട്യൂബ് ചാനലിൽ വന്ന മോശം പരാമർശത്തിനെതിരെ ആരാധ്യ ബച്ചൻ പരാതി നൽകിയിരുന്നു. താരപുത്രിയായതിനാൽ ആരാധ്യ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്ക് ഇരയാവാറുണ്ട്. ആരാധ്യ ഇപ്പോഴും അമ്മയുടെ നിഴലിൽ നിന്ന് മാറിയിട്ടില്ലെന്നാണ് പ്രധാന കുറ്റപ്പെടുത്തൽ.

മകൾക്കൊപ്പമാണ് മിക്കപ്പോഴും പൊതുവിടങ്ങളിൽ ഐശ്വര്യയെ കാണാറ്. സിനിമയുമായി ബന്ധപ്പെട്ട ചടങ്ങുകളിലും സുഹൃത്തുക്കളുടെ ആഘോഷങ്ങളിലും ഐശ്വര്യ മകളെ ഒപ്പം കൂട്ടും. അടുത്തിടെ കാൻ ഫിലിം ഫെസ്റ്റിവലിന് എത്തിയപ്പോഴും ഐശ്വര്യക്കൊപ്പം മകളുണ്ടായിരുന്നു.

റാണി മുഖർജി, അനുഷ്ക ശർമ്മ തുടങ്ങിയ താരങ്ങളെല്ലാം തങ്ങളുടെ കുട്ടിയെ ലൈം ലൈറ്റിൽ നിന്ന് പരമാവധി മാറ്റി നിർത്തുകയാണ്. മറ്റ് കുട്ടികളെപ്പോലെ സാധാരണ അന്തരീക്ഷത്തിൽ മക്കൾ വളരണമെന്നാണ് ഇവർ പറയുന്നത്. എന്നാൽ ഐശ്വര്യ മകളെ ലൈം ലൈറ്റിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല. ഇത് പലരും വിമർശിക്കാറുണ്ട്. എന്നാൽ ഇത്തരം വിമർശനങ്ങളെ ഐശ്വര്യ കാര്യമാക്കാറില്ല.

പൊന്നിയിൻ സെൽവന് ശേഷം ഐശ്വര്യയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മികച്ച അവസരങ്ങൾക്കായി കാത്തിരിക്കുകയാണ് നടിയെന്ന് റിപ്പോർട്ടുകളുണ്ട്. സിനിമകളിൽ സജീവമാകാനാണ് തീരുമാനമെന്ന് അടുത്തിടെ ഐശ്വര്യ വ്യക്തമാക്കിയിരുന്നു.

Read more about: aishwarya rai abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X