അമ്മയ്ക്കത് ഇഷ്ടമല്ലെന്ന് അറിയാം, പക്ഷെ...; കുടുംബത്തിൽ അങ്ങനെ കാണാത്ത ഒരേയൊരാൾ; അഭിഷേക്

ബോളിവുഡിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധ ലഭിക്കുന്ന കുടുംബമാണ് അഭിഷേക് ബച്ചന്റേത്. അച്ഛൻ അമിതാഭ് ബച്ചൻ ഇന്ത്യയൊട്ടുക്കും ആഘോഷിക്കപ്പെട്ട സൂപ്പർതാരം. ഭാര്യ ഐശ്വര്യ റായ് ആ​ഗോള തലത്തിൽ അറിയപ്പെടുന്ന താരസുന്ദരിയും. അമ്മ ജയ ബച്ചൻ രാഷ്ട്രീയത്തിലും ഇന്ന് സജീവ സാന്നിധ്യമാണ്. അച്ഛന്റെയും ഭാര്യയുടെയും താരമൂല്യവുമായി അഭിഷേകിന്റെ കരിയർ താരതമ്യപ്പെടുത്തുന്ന സാഹചര്യം പലപ്പോഴും ഉണ്ടായിട്ടുണ്ട്.

എന്നാൽ ഇതൊക്കെ ​ലാഘവത്തോടെയാണ് അഭിഷേക് കൈകാര്യം ചെയ്തത്. ഐശ്വര്യയുടെ പ്രശസ്തിയിൽ അഭിമാനിക്കുന്ന ഭർത്താവാണ് അഭിഷേക്. നടിയുടെ പൊന്നിയിൻ സെൽവൻ എന്ന സിനിമ വിജയിച്ചപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചവരിൽ ഒരാൾ അഭിഷേക് ബച്ചനാണ്. ഐശ്വര്യയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് പൊന്നിയിൻ സെൽവനെ അഭിഷേക് വിശേഷിപ്പിച്ചത്.

Abhishek Bachchan

അടുത്തിടെയാണ് റോക്കി ഓർ റാണി കി പ്രേം കഹാനി എന്ന സിനിമയിലൂടെ ജയ ബച്ചനും അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്. കരൺ ജോഹർ ചിത്രത്തിൽ നെ​ഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് ജയ ബച്ചൻ അവതരിപ്പിച്ചത്. ഇപ്പോഴിതാ ജയ ബച്ചനെക്കുറിച്ച് അഭിഷേക് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അമ്മയോട് തനിക്ക് അതിയായ സ്നേഹമുണ്ടെന്ന് നടൻ വ്യക്തമാക്കി. ഒരു നടിയെന്ന നിലയിൽ അമ്മയോട് പെരുമാറാനോ സിനിമകൾ കണ്ട് അഭിപ്രായം പറയാനോ തനിക്ക് പറ്റില്ലെന്നും അഭിഷേക് തുറന്ന് പറഞ്ഞു.

അഭിനേതാവെന്ന നിലയിൽ ഞാൻ റിയാക്ട് ചെയ്യാത്ത കുടുംബത്തിലെ ഒരേയൊരാൾ അമ്മയാണ്. കാരണം അതെന്റെ അമ്മയാണ്. അമ്മയ്ക്കത് ഇഷ്ടമല്ലെന്ന് എനിക്കറിയാം. കാരണം ഉള്ളിന്റെയുള്ളിൽ അമ്മയൊരു നടിയാണ്. പക്ഷെ എന്നെ സംബന്ധിച്ച് അവർ അമ്മയാണെന്നും അഭിഷേക് വ്യക്തമാക്കി. അടുത്തിടെ മറ്റൊരു അഭിമുഖത്തിലും ജയ ബച്ചനെക്കുറിച്ച് അഭിഷേക് സംസാരിച്ചിട്ടുണ്ട്. ദേഷ്യക്കാരിയാണെന്ന പ്രതിച്ഛായയാണ് അമ്മയ്ക്ക് പൊതു ജനത്തിനിടയിലെങ്കിലും തന്നെ സംബന്ധിച്ച് അമ്മ അങ്ങനെയല്ലെന്ന് അഭിഷേക് വ്യക്തമാക്കി.

Abhishek Bachchan

എന്നെയും സഹോദരിയെയും വളർത്തിയത് അമ്മയാണ്. സിനിമ തിരക്കുകളിലായിരുന്ന അച്ഛന്റെ വിടവ് തോന്നിക്കാതിരിക്കാതിരിക്കാൻ അമ്മ എപ്പോഴും ശ്രദ്ധിച്ചിരുന്നെന്നും നടൻ തുറന്ന് പറഞ്ഞു. മുൻകോപക്കാരിയെന്ന പ്രതിച്ഛായയാണ് ജയ ബച്ചന് പൊതുവെ ബി ടൗണിലുള്ളത്. പാപ്പരാസികളുമായുള്ള വഴക്കാണ് ഇതിന് പ്രധാന കാരണം.

തന്റെ സ്വകാര്യതിയിലേക്ക് പാപ്പരാസികൾ കടന്ന് കയറുന്നു എന്ന് ആക്ഷേപിക്കുന്ന ജയ ബച്ചൻ ഫോട്ടോ​ഗ്രാഫർമാരോട് കയർത്ത് സംസാരിക്കാനും മടിക്കാറില്ല. ഇത്തരം വാക്കേറ്റങ്ങളുടെ ഒന്നിലധികം വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇതോടെയാണ് ജയ ബച്ചനെതിരെയുള്ള വിമർശനം കടുത്തത്. എന്നാൽ ഇതൊന്നും ജയ കാര്യമാക്കാറില്ല. തന്റെ സ്വകാര്യത സംരക്ഷിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ് താരത്തിന്റെ വാദം. ജയ ബച്ചന്റെ രീതികളെ പിന്തുണയ്ക്കുന്നവരും ഉണ്ട്.

റോക്കി ഓർ റാണി കി പ്രേം കഹാനിയിൽ ഒപ്പം അഭിനയിച്ച അഞ്ജലി ആനന്ദ് ജയ ബച്ചനെക്കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. പുറമേക്ക് കാണുന്നത് പോലെ ദേഷ്യക്കാരിയല്ല ജയ ബച്ചനെന്ന് അഞ്ജലി വ്യക്തമാക്കി. സെറ്റിൽ എല്ലാവരോടും നല്ല രീതിയിലാണ് അവർ പെരുമാറിയത്. ആരെങ്കിലും വിശക്കുന്നു എന്ന് പറഞ്ഞാൽ സ്വന്തം ടിഫിനിൽ നിന്നും ഭക്ഷണം നൽകുമെന്നും അഞ്ജലി ആനന്ദ് പറഞ്ഞു.

പാപ്പരാസി മാധ്യമങ്ങളുടെ ഇടിച്ച് കയറലാണ് ജയ ബച്ചനെ പ്രകോപിപ്പിക്കുന്നത്. എയർപോർട്ടിലും പൊതുവേദികളിലും തന്റെ പിന്നാലെ വരുന്ന ക്യാമറകളെ ജയ ഇഷ്ടപ്പെടുന്നില്ല. ജയ ബച്ചന് പുറമെ മറ്റ് താരങ്ങൾക്കും ഇത് പലപ്പോഴും അസ്വസ്ഥത ഉണ്ടാക്കാറുണ്ട്. തപ്സി പന്നു ഉൾപ്പെടെയുള്ള താരങ്ങളും പാപ്പരാസികളോട് ദേഷ്യപ്പെട്ടിട്ടുണ്ട്.

Read more about: abhishek bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X