ഇതുപോലെ പുകവലിക്കുന്ന നടനെ കണ്ടിട്ടില്ല; ഷാരൂഖ് ചെയിൻ സ്മോക്കർ; തുറന്ന് പറഞ്ഞ് പ്രദീപ് റാവത്ത്

ഇന്ത്യൻ സിനിമയിൽ ഷാരൂഖ് ഖാനെ പോലെ ആഘോഷിക്കപ്പെടുന്ന മറ്റൊരു താരമില്ല. പുതുതലമുറയിലെ മറ്റൊരു നടനും ഇത്രമാത്രം ആരാധകരില്ല. ഇക്കാര്യം ഷാരൂഖും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തന്റെ താരമൂല്യം എത്ര മാത്രമെന്ന് ഷാരൂഖിന് കൃത്യമായി അറിയാം. നടനെന്നതിനൊപ്പം ഒരു താരത്തിന് വേണ്ട എല്ലാ ​ഗുണങ്ങളും ഷാരൂഖിനുണ്ടെന്ന് ആരാധകർ പറയുന്നു. ആരാധകരോട് എപ്പോഴും സൗമ്യമായി പെരുമാറുന്ന നടൻ പലർക്കും മാതൃകയാണ്. അതേസമയം ഷാരൂഖിന് നേരെ വിമർശനങ്ങളും വരാറുണ്ട്.

പലപ്പോഴും താരമാണെന്ന ഭാവം ഷാരൂഖ് പൊതുവിടങ്ങളിൽ കാണിച്ചിട്ടുണ്ട്. പൊതുവിടങ്ങളിൽ സി​ഗരറ്റ് വലിക്കുന്ന ഷാരൂഖിന്റെ ചിത്രം പുറത്ത് വന്നപ്പോൾ വ്യാപക വിമർശനങ്ങൾ വന്നു. ഇന്ത്യൻ ജനത ഒന്നടങ്കം നോക്കിക്കാണുന്ന താരം നിരുത്തവാദിത്വത്തോടെ പെരുമാറുന്നെന്നും യുവത്വത്തെ മോശമായി സ്വാധീനിക്കുന്നെന്നും വിമർശനം വന്നു. തന്റെ ഇരുപതുകളിലാണ് ഷാരൂഖ് പുകവലി തുടങ്ങിയത്. പിന്നീട് നിർത്താൻ പറ്റിയില്ല. ചെയിൻ സ്മോക്കറായി നടൻ മാറി.

Pradeep Rawat  Sharukh Khan

ഷാരൂഖ് ഖാനെക്കുറിച്ച് നടൻ പ്രദീപ് റാവത്ത് പങ്കുവെച്ച വിവരങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഷാരൂഖും മാധുരും ഒരുമിച്ച് അഭിനയിച്ച കൊയ്ല എന്ന സിനിമയിൽ പ്രദീപ് രാവത്ത് അഭിനയിച്ചിട്ടുണ്ട്. ഈ സിനിമയു‌ടെ ഷൂട്ടിം​ഗ് ഓർ‌മകളാണ് ന‌ടൻ പങ്കുവെച്ചത്. ഷൂട്ടിം​ഗിനിടെ ഷാരൂഖുമായി തനിക്ക് അടുത്ത സൗഹൃദമില്ലായിരുന്നെന്ന് പ്രദീപ് റാവത്ത് പറയുന്നു. പക്ഷെ അദ്ദേഹം നല്ല രീതിയിൽ പെരുമാറി. നല്ല വ്യക്തിയാണ്.

ഷാരൂഖിനെ പോലെ പുകവലിക്കുന്ന മറ്റൊരു നടനെ ഞാൻ കണ്ടിട്ടില്ല. ഒരു സി​ഗരറ്റ് കത്തിക്കും. പിന്നീട് അടുത്ത സി​ഗരറ്റ് കത്തിക്കാൻ ആ സി​ഗരറ്റ് ഉപയോ​ഗിക്കും. പിന്നീട് അടുത്തത് കത്തിക്കും. അദ്ദേഹം ഒരു യഥാർത്ഥ ചെയിൻ സ്മോക്കറായിരുന്നു. അതേസമയം സിനിമയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ സമർപ്പണം അവ​ഗണിക്കാൻ പറ്റില്ലെന്നും പ്രദീപ് റാവത്ത് തുറന്ന് പറഞ്ഞു.

Sharukh Khan

പുകവലി ശീലം നിർത്തണമെന്ന് ആരാധകർ വരെ ഷാരൂഖിനോട് ഉപദേശിച്ചിട്ടുണ്ട്. എന്നാൽ നടനിതിന് സാധിച്ചില്ല. റിപ്പോർട്ടുകൾ പ്രകാരം ഇന്നും ഷാരൂഖിന് പുകവലി ഉപേക്ഷിക്കാനായിട്ടില്ല. അടുത്തിടെയും നടൻ പുകവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ഷാരൂഖിനെ പോലെ ബോളിവുഡിലെ പല താരങ്ങളും സി​ഗരറ്റ്, മദ്യം തുടങ്ങിയ ലഹരികൾ ഉപയോ​ഗിക്കുന്നവരാണ്.

രൺബീർ കപൂറിന്റെ മദ്യപാനത്തെക്കുറിച്ച് ബോളിവുഡിൽ സംസാരമുണ്ടായിട്ടുണ്ട്. രൺബീറിന്റെ പിതാവ് റിഷി കപൂറും കടുത്ത മദ്യപാനിയായിരുന്നു. എന്നാൽ ഷാരൂഖിന്റെ പുകവലിയാണ് കൂടുതൽ ചർച്ചയായത്. കരിയറിലെ തിരക്കുകളിലാണ് ഷാരൂഖ്. തുടരെയെത്തുന്ന സിനിമകളെല്ലാം ഹിറ്റാവുന്നു.

ചെറിയ ഇടവേളയ്ക്ക് ശേഷം പഠാൻ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ച് വരവാണ് ഷാരൂഖ് ഖാൻ നടത്തിയത്. ജവാൻ, ഡങ്കി എന്നിവയാണ് താരത്തിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സിനിമകളും വൻ വിജയമായി. ഷാരൂഖ് ഖാന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഷാരൂഖിന്റെ മകൾ സുഹാന ഖാനും അടുത്തിടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്നു.

Read more about: sharukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X