വിവാഹേതര ബന്ധമുണ്ടായിരുന്നു; കാരണമായത് ഭർത്താവിന്റെ തുറന്ന് പറച്ചിൽ; മുംതാസിന്റെ വാക്കുകൾ
അറുപതുകളിലും എഴുപതുകളിലും ഹിന്ദി സിനിമാ രംഗത്ത് നിറഞ്ഞ് നിന്ന നടിയാണ് മുംതാസ്. പട്ടിണിയും കഷ്ടപ്പാടുകളും മൂലം 11ാം വയസ്സിൽ സിനിമാ ലോകത്തേക്ക് കടന്ന് വന്ന മുംതാസ് തുടക്ക കാലത്ത് ചെറിയ വേഷങ്ങൾ ചെയ്തു. പിന്നീട് നായികയായും മുംതാസിന് അവസരങ്ങൾ ലഭിച്ചു. ഫോലുദ്, ദാകു മംഗൾ സിംഗ്, തുടങ്ങിയ സിനിമകളിൽ നായികയായി മുംതാസ് എത്തി. തുടക്ക കാലത്ത് നടി ചെയ്തവയെല്ലാം ആക്ഷൻ സിനിമകളായിരുന്നു.
സ്റ്റണ്ട് ഫിലിം ഹീറോയിൻ എന്ന ലേബലിൽ അറിയപ്പട്ടതോടെ മുംതാസിന് അവസരങ്ങൾ കുറഞ്ഞു. 1969 ൽ ദോ രസ്തെ എന്ന സിനിമയിൽ അഭിനയിച്ചതോടെയാണ് മുംതാസിന്റെ കരിയർ മാറി മറിയുന്നത്. കുടുംബപ്രേക്ഷകർക്കിഷ്ടപ്പെട്ട ഈ സിനിമ വിജയിച്ചു. പിന്നീട് ബന്ധൻ, ആദ്മി ഓർ ഇൻസാൻ, സച്ചാ ജൂത്താ തുടങ്ങിയ സിനിമകളിലൂടെ ഹിന്ദി സിനിമാ രംഗത്തെ മുൻനിര നായിക നടിയായി മുംതാസ് മാറി.

ഗ്ലാമറസായി അഭിനയിക്കാൻ മടി കാണിക്കാഞ്ഞ മുംതാസ് 70 കളിൽ സെക്സ് സിംമ്പലായി അറിയപ്പെട്ടു. അന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന നടിമാരിൽ ഒരാളുമായിരുന്നു മുംതാസ്. പിന്നീട് അഭിനയ രംഗത്ത് നിന്ന് മാറിയ മുംതാസ് ലണ്ടനിൽ ഭർത്താവിനും മക്കൾക്കൊപ്പം ജീവിച്ചു. 54ാം വയസിൽ മുംതാസിന് കാൻസർ ബാധിച്ചു. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷമാണ് നടി രോഗമുക്തി നേടിയത്.
നടൻ ഷമ്മി കപൂറുമായി പ്രണയത്തിലായിരുന്നു തന്റെ യുവത്വ കാലത്ത് മുംതാസ്. കരിയറിലെ തിളക്കമുള്ള സമയത്ത് നിൽക്കുമ്പോഴായിരുന്നു പ്രണയം. മുംതാസിനെ വിവാഹം കഴിക്കാൻ ഷമ്മി ആഗ്രഹിച്ചു. വിവാഹ ശേഷം മുംതാസ് അഭിനയിക്കരുതെന്ന് ഷമ്മിക്ക് നിർബന്ധമുണ്ടായിരുന്നു. എന്നാൽ ആ ആവശ്യം അംഗീകരിക്കാൻ മുംതാസ് തയ്യാറായില്ല. ഈ പ്രണയം നടി വേണ്ടെന്ന് വെക്കുകയും ചെയ്തു. തന്റെ വിവാഹേതര ബന്ധങ്ങളെക്കുറിച്ച് മുംതാസ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഭർത്താവ് മയുർ മദവനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് അറിഞ്ഞതോടെയാണ് താനും ഇത്തരമൊരു ബന്ധത്തിന് തയ്യാറായതെന്ന് മുംതാസ് പറയുന്നു. ഭർത്താവ് തന്റെ ബന്ധങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞപ്പോൾ വിഷമം തോന്നി. ഒറ്റപ്പെടൽ അനുഭവിച്ചു. ഇതോടെ ഇന്ത്യയിലേക്ക് വന്നു. ഇവിടെ വെച്ച് ഒരാളുമായി പ്രണയത്തിലായി, എന്നാൽ അത് സീരിയസ് ആയിരുന്നില്ല. കുറച്ച് നാളുകൾക്കുള്ളിൽ തന്നെ അവസാനിച്ചു.

ഭർത്താവിന്റെ ബന്ധവും നീണ്ടു നിന്നില്ല. അദ്ദേഹം ബന്ധത്തെക്കുറിച്ച് തന്നോട് തുറന്ന് പറഞ്ഞതിൽ അഭിമാനം തോന്നി. ഭർത്താവ് ഇപ്പോഴും തന്നെ സ്നേഹിക്കുന്നു. അസുഖം വന്നപ്പോൾ അദ്ദേഹം എനിക്കൊപ്പം നിന്നു. കഴിഞ്ഞതെല്ലാം പഴയ കാര്യമാണ്. ദൈവം പോലും ക്ഷമിക്കും. ഭർത്താവ് തന്നെ രാജ്ഞിയെ പോലെയാണ് കാണുന്നതെന്നും മുംതാസ് പറഞ്ഞു.
സിനിമാ ലോകത്ത് വിവാഹേതര ബന്ധങ്ങൾ എന്നും ചർച്ചയാവാറുണ്ട്. ശ്രീദേവി- ബോണി കപൂർ, ഹേമ മാലിനി-ധർമ്മേന്ദ്ര, പ്രഭുദേവ- നയൻതാര തുടങ്ങി നിരവധി പേർ ഇത്തരത്തിൽ വാർത്തകളിൽ നിറഞ്ഞു. ശ്രീദേവിയുടെ വിവാഹമാണ് ഇതിൽ കോളിളക്കം സൃഷ്ടിച്ചത്. ആദ്യ ഭാര്യ മോണ കപൂറിനെ ഒഴിവാക്കിയ ശേഷമാണ് ബോണി കപൂർ ശ്രീദേവിയെ വിവാഹം കഴിച്ചത്.
മോണ കപൂറിന്റെ കുടുംബം ഇല്ലാതാക്കിയെന്ന് പറഞ്ഞ് ശ്രീദേവിക്കെതിരെ അന്ന് വ്യാപക വിമർശനങ്ങൾ വന്നു. ഹേമ മാലിനി പക്ഷെ ധർമ്മേന്ദ്രയുടെ ആദ്യ വിവാഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ല. മറ്റൊരു വീട്ടിൽ നടന്റെ രണ്ടാം ഭാര്യയായി കഴിഞ്ഞു. ആദ്യ വിവാഹ ബന്ധം താനായിട്ട് തകർക്കരുതെന്നുണ്ടായിരുന്നെന്നാണ് ഹേമ മാലിന് മുമ്പ് പറഞ്ഞത്.


Click it and Unblock the Notifications











