32 വയസില്‍ അക്ഷയ് കുമാറിന്റെ അമ്മയായി! ഇനിയൊരിക്കലും താനങ്ങനെ ചെയ്യില്ലെന്ന് പറഞ്ഞ് നടി ഷെഫാലി ഷാ

ബോളിവുഡിന് ഏറെ പ്രിയപ്പെട്ട നടിയാണ് ഷെഫാലി ഷാ. രംഗീല എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ ഷെഫാലി ഇപ്പോഴും അഭിനയത്തില്‍ സജീവമായി തുടരുകയാണ്. അടുത്തിടെ 2023 ലെ ഇന്റര്‍നാഷണല്‍ എമ്മി അവാര്‍ഡില്‍ അടുത്തിടെ മികച്ച നടിക്കുള്ള വിഭാഗത്തില്‍ ഷെഫാലി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ സിനിമാ സെറ്റുകളില്‍ ഒരു 'ശ്രേണി'യുണ്ടെന്ന അഭിപ്രായവുമായിട്ടാണ് നടി എത്തിയത്. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് തനിക്ക് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചും കരിയറില്‍ ചില ശക്തമായ തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നതിനെ കുറിച്ചും ഷെഫാലി സംസാരിച്ചത്.

shefalishah

അഭിമുഖത്തിനിടയില്‍ താനിനി ഒരിക്കലും നടന്‍ അക്ഷയ് കുമാറിന്റെ അമ്മയായി അഭിനയിക്കില്ലെന്ന നിലപാടാണ് ഷെഫാലി എടുത്തിരിക്കുന്നത്. സിനിമാ ലൊക്കേഷനുകളിലുള്ള ആധിപത്യത്തെ കുറിച്ചുള്ള ചോദ്യത്തിന് വളരെ വിശദമായിട്ടുള്ള മറുപടിയാണ് നടി നല്‍കിയത്.

'ഇതിനെ കുറിച്ച് സത്യസന്ധമായി ഞാന്‍ നിങ്ങളോട് പറയും, അവിശ്വസനീയമായ പ്രകടനം കാഴ്ച വെക്കുന്ന ആളുകളുമായി പ്രവര്‍ത്തിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അത് രാഷ്ട്രീയമായി ശരിയായതിനാല്‍ ഞാനത് പറയുന്നില്ല. എന്നിരുന്നാലും ഈ വിഷയത്തില്‍ ഞാന്‍ ഇതാണ് അര്‍ത്ഥമാക്കുന്നത്. അങ്ങേയറ്റം ആക്ഷേപകരമായ ഒരു സംവിധായകന്റെയോ ഒരു നടന്റെയോ കൂടെ ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതുകൂടാതെ, അഭിനേതാക്കള്‍ വെറും അഭിനേതാക്കളല്ല, അവര്‍ സഹപ്രവര്‍ത്തകര്‍ കൂടിയാണെന്ന് കരുതുന്ന സംവിധായകരോടൊപ്പം ഞാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇത് സിനിമയില്‍ പതിവാണെന്നും ചിരിച്ചുകൊണ്ട് പറഞ്ഞു.

'എന്റെ ജീവിതത്തില്‍ ഇനിയൊരിക്കലും അക്ഷയ് കുമാറിന്റെ അമ്മയായി അഭിനയിക്കില്ലെന്ന് ഞാന്‍ ഉറപ്പ് പറയുകയാണ്', 2005 ല്‍ പുറത്തിറങ്ങിയ വക്ത്: ദി റേസ് എഗൈന്‍സ്റ്റ് ടൈം എന്ന സിനിമയില്‍, അക്ഷയ് കുമാറിന്റെ അമ്മയായി താന്‍ അഭിനയിച്ചിരുന്നു. അക്ഷയിനെക്കാളും അഞ്ച് വയസ്സ് കുറവാണെങ്കിലും അദ്ദേഹത്തിന്റെ അമ്മയായി അഭിനയിച്ചു.

shefalishah

അന്ന് ഷെഫാലിക്ക് 32 വയസ്സായിരുന്നു, മകനായി അഭിനയിച്ച അക്ഷയ്ക്ക് 37 വയസ്സും ഉണ്ടായിരുന്നു. അമിതാഭ് ബച്ചനും പ്രിയങ്ക ചോപ്രയുമടക്കം നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഒരു തവണ അമ്മ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ പിന്നീട് നടിമാരെ അത്തരം കഥാപാത്രങ്ങളിലേക്ക് മാത്രം ക്ഷണിക്കുന്നു എന്നൊരു പ്രത്യേകതയാണ് ഷെഫാലി ചൂണ്ടി കാണിക്കുന്നത്.

ബോളിവുഡിലെ മാത്രം കാര്യമല്ല, ഇന്ത്യന്‍ സിനിമയിലെ ഒട്ടുമിക്ക ഭാഷകളിലും ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നുണ്ടെന്നാണ് ശ്രദ്ധേയം. വിവാഹം കഴിഞ്ഞ നടിമാര്‍ക്ക് പിന്നീട് നായികയായി അവസരം ലഭിക്കില്ലെന്നതടക്കം പല പ്രശ്‌നങ്ങളും ചൂണ്ടി കാണിച്ച് നിരവധി നടിമാര്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. സമാനമായ രീതിയില്‍ ഷെഫാലി ഷാ യുടെ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

അമ്പത് വയസുകാരിയായ ഷെഫാലി രംഗീലയില്‍ അഭിനയിച്ചുകൊണ്ടാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. പിന്നീടിങ്ങോട്ട് ഒട്ടനവധി സിനിമകളില്‍ നായികയായി പ്രത്യക്ഷപ്പെട്ടു. 2000 ത്തില്‍ വിവാഹം കഴിഞ്ഞതോട് കൂടിയാണ് അഭിനയത്തില്‍ നിന്നും നീണ്ടൊരു ഇടവേള എടുക്കുന്നത്. പിന്നീട് സിനിമയിലേക്കും ഷോര്‍ട്ട് ഫിലിമുകൡലുമൊക്കെ നടി സജീവമായി.

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X