പ്രിയപ്പെട്ട നായിക വഹീദയ്ക്ക് നരകൾ; സഹിക്കാൻ കഴിയാതെ സുനിൽ ദത്ത്; ആ ഓർമ്മ പങ്കുവെച്ച് നടി

അന്തരിച്ച നടൻ സുനിൽ ദത്തിനെക്കുറിച്ചുള്ള ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് വഹീദ റഹ്മാൻ

ബോളിവുഡ് സിനിമാ മേഖല ഇന്നത്തെ ​ഗ്ലാമറിലേക്ക് മാറുന്നതിന് മുമ്പുള്ള ഒരു കാലഘട്ടം ഒരുപക്ഷെ ഇന്നോർക്കുന്നവർ കുറവായിരിക്കും. സാഹിത്യ കൃതികൾ സിനിമകളായി വന്നിരുന്ന ഈ കാല​ഘട്ടത്തിന്റെ അവസാനത്തിലാണ് സൂപ്പർ താരങ്ങൾ ഉയർന്ന് വരുന്നത്. താരമത്യേന നായികമാർക്ക് പ്രാധാന്യം ലഭിച്ചിരുന്ന സിനിമകൾ അന്നുണ്ടായിരുന്നു.

ഇത്തരത്തിൽ അറുപതുകളിലും എഴുപതുകളിലും ഒരുപിടി നല്ല സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് വഹീദ റഹ്മാൻ‌. അക്കാലത്തെ താരങ്ങളിൽ ഇന്നും ജീവിച്ചിരിക്കുന്ന ചുരുക്കം കലാകാരികളിലാെരാളുമാണ് വഹീദ​ റഹ്മാൻ.

തെലുങ്ക് ചിത്രം റോജുലു മാരയിലൂടെയാണ് സിനിമാ രം​ഗത്തേക്ക് നടി കടന്ന് വരുന്നത്. പിന്നീട് പ്യാസ, കാ​ഗസ് കേ ഫൂൽ, ചോദ്വിൻ കാ ചാന്ദ്, സാഹി​ബ് ബിബി ഓർ ​ഗുലാം, ​ഗൈഡ്, നീൽ കമൽ തുടങ്ങിയ സിനിമകളിലൂടെ വഹീദ ശ്രദ്ധിക്കപ്പെട്ടു.

 Waheeda Rahman

ഫിലിം മേക്കർ ​ഗുരു ദത്തിനൊപ്പം വഹീദ ചെയ്ത സിനിമകളാണ് കരിയറിൽ നടിയെ ശ്രദ്ധേയയാക്കിയത്. സിനിമകളിൽ വഹീദയുടെ മിക്ക ഓൺസ്ക്രീൻ ജോഡി അന്തരിച്ച നടൻ സുനിൽ ദത്തായിരുന്നു. ഇരുവരും നിരവധി സിനിമകളിൽ അഭിനയിച്ചു. ഇപ്പോഴിതാ സുനിൽ ദത്തിനെക്കുറിച്ചുള്ള ഒരോർമ്മ പങ്കുവെച്ചിരിക്കുകയാണ് വഹീദ.

അർബാസ് ഖാന്റെ ഇൻവിസിബിൾസ് എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു താരം. പ്രായമായി വരുന്ന തന്റെ നരകൾ കണ്ട് സുനിൽ ദത്തിന് ഞെട്ടലുണ്ടായെന്നാണ് വഹീദ ഓർത്തത്. ഐസിയുവിൽ കിടക്കുന്ന സുനിൽ ദത്തിനെ കാണാൻ പോയതായിരുന്നു വഹീദ. മുടി ഡൈ ചെയ്യുന്നത് താൻ അപ്പോഴേക്കും നിർത്തിയിരുന്നെന്നും നടി പറയുന്നു. പെട്ടെന്ന് തന്റെ നരകൾ കണ്ടതോടെയാണ് സുനിൽ ദത്തിന് ആശ്ചര്യമായത്.

ഐസിയുവിലുള്ള സുനിൽ ദത്തിനെ കാണാൻ നിയമപ്രകാരം ഒരാൾക്കേ കഴിയുമായിരുന്നുള്ളൂ. അതിനാൽ ഞാൻ അകത്തേക്ക് കയറുകയും അദ്ദേഹത്തോട് ആരോ​ഗ്യ വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പക്ഷെ ഞെട്ടലോടെയാണ് അദ്ദേഹം എന്നെ നോക്കിയത്. എന്ത് പറ്റിയെന്ന് ഞാൻ ചോദിച്ചപ്പോൾ നീ എന്താണീ ചെയ്തതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ഞാൻ അകത്തേക്ക് വന്നതിനെക്കുറിച്ചാണ് ചോദിച്ചതെന്ന് കരുതി അനുവാ​ദം വാങ്ങിയാണ് ഉള്ളിലേക്ക് വന്നതെന്ന് മറുപടി നൽകി. അതല്ല ഞാൻ നിന്റെ മുടിയെക്കുറിച്ചാണ് സംസാരിക്കുന്നത്, നീ എന്തിനാണ് അതിന് വെള്ള കളർ നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. സുനിൽ, ഞാൻ കളർ ചെയ്തതല്ല, മറിച്ച് കളർ ചെയ്യുന്നത് നിർത്തിയതാണ് യഥാർത്ഥത്തിൽ മുടികൾക്ക് വെള്ള നിറമാണെന്ന് താൻ പറഞ്ഞെന്നും വഹീദ ഓർത്തു.

 Waheeda Rehman, Sunil Dutt

തനിക്ക് താരതമ്യേന നേരത്തെ തന്നെ നരകൾ വന്നിരുന്നെന്ന് വഹീദ മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ട്. ഓരോ പത്ത് ദിവസം കൂടുന്തോറും മുടി കളർ ചെയ്യണമായിരുന്നു. അത് പലപ്പോഴും ശ്രമകരമായിരുന്നു. ഭർത്താവിന് സുഖമില്ലാതിരുന്ന സമയത്ത് അതേക്കുറിച്ച് ചിന്തിക്കാതായെന്നും നടി അന്ന് വ്യക്തമാക്കി.

മേരി ഭാബി, ഏക് ഫൂൽ ഛർ കാന്തെ, മുജെ ജീനാ ദൊ, രേഷ്മ ഓർ ഷേര തുടങ്ങിയ സിനിമകളിൽ സുനിൽ ദത്തും വഹീദ റഹ്മാനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നടൻ കമാൽജീത്തിനെയാണ് വഹീദ വിവാഹം കഴിക്കുന്നത്. 1974 ലായിരുന്നു വിവാഹം. ഇരുവർക്കും രണ്ട് മക്കളുമുണ്ട്. 2000 ൽ കമാൽജീത് മരണപ്പെട്ടു. 1972 ൽ തന്നെ പദ്മശ്രീ പുരസ്കാരം വഹീദ റഹ്മാന് ലഭിച്ചു. 2011 ൽ പദ്മഭൂഷണും നടിയെ തേടിയെത്തി.

More from Filmibeat

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X