Don't Miss!
- Sports
IND vs AUS: ഇന്ത്യയുടെ സ്പിന്‍ കെണി ഇത്തവണ ഏല്‍ക്കില്ല! ഓസീസിന്റെ മാസ്റ്റര്‍പ്ലാന്‍-അറിയാം
- Lifestyle
ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍
- News
ശത്രുക്കളുടെ എണ്ണം കൂടും, വിദേശത്ത് നിന്ന് പണമെത്തും, ദാമ്പത്യജീവിതം സംതൃപ്തം, ഇന്നത്തെ രാശിഫലം
- Automobiles
ഇതൊക്കെയാണ് മുതലാളിമാർ! ജീനക്കാർക്ക് പുത്തൻ ഗ്ലാൻസ സമ്മാനിച്ച് ഐടി കമ്പനി
- Finance
2 വര്‍ഷത്തേക്ക് ബാങ്കിനേക്കാള്‍ പലിശ വേണോ? സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ നിക്ഷേപിക്കാന്‍ ഈ പദ്ധതി നോക്കാം
- Technology
നമ്മളെല്ലാം ഒരു കുടുംബമല്ലേ നെറ്റ്ഫ്ലിക്സേ! പാസ്വേഡ് ഷെയറിങ്ങിൽ പുതിയ നിയന്ത്രണവുമായി നെറ്റ്ഫ്ലിക്സ്
- Travel
വിവാഹം പൊടിപൊടിക്കാം.. സ്വപ്നസാഫല്യത്തിന് കേരളത്തിലെ ഡെസ്റ്റിനേഷൻ വെഡ്ഡിങ്
ഭാര്യമാരെ വഞ്ചിച്ച് നടിമാരുടെ പുറകേ പോയ സൂപ്പര്‍താരങ്ങള്‍; മതം മാറി രണ്ട് ഭാര്യമാരെ സ്വന്തമാക്കിയവർ വരെയുണ്ട്
ബോളിവുഡ് സിനിമാലോകത്ത് നിരവധി പ്രണയങ്ങള്‍ കണ്ടിട്ടുണ്ട്. പലരും സിനിമാലൊക്കേഷനില്‍ നിന്നും നടിമാരുമായി ഇഷ്ടത്തിലാവുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തവരാണ്. എന്നാല്‍ ഒരു ഭാര്യയും മക്കളുമൊക്കെ ഉള്ളപ്പോള്‍ മറ്റ് ബന്ധത്തിലേക്ക് പോയി പണി ഏറ്റുവാങ്ങിയ നിരവധി പേരുണ്ട്.
ചിലര്‍ ആദ്യ ഭാര്യയെ മറന്ന് രണ്ടാമത് വിവാഹം കഴിച്ചെങ്കിലും അതും തകര്‍ച്ചയിലേക്ക് എത്തിച്ചു. മറ്റ് ചിലര്‍ ഇപ്പോഴും സന്തോഷത്തോടെ ആദ്യ ഭാര്യയുടെ കൂടെ തന്നെ താമസിച്ചും വരുന്നു. വർഷങ്ങൾക്ക് മുൻപ് മുതൽ ഇന്നും ഇക്കാര്യത്തിലൊരു മാറ്റവുമില്ലെന്നാണ് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാവുന്നത്. അത്തരത്തില്‍ സ്വന്തം ഭാര്യമാരെ ചതിച്ച് നടിമാരുടെ കൂടെ പോയ പത്ത് താരങ്ങളെ കുറിച്ചറിയാം...

നടി രേഖയുമായിട്ടുള്ള അടുപ്പത്തിന്റെ പേരിലാണ് അമിതാഭ് ബച്ചന് ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടി വന്നത്. ഭാര്യ ജയ ബച്ചനില്‍ രണ്ട് മക്കളായതിന് ശേഷമാണ് അമിതാഭും രേഖയും പ്രണയിക്കുന്നത്. ഇതറിഞ്ഞ ജയ ബച്ചന് വലിയ പ്രശ്നം ഉണ്ടാക്കിതോടെ അമിതാഭ് ഇതില്‍ നിന്നും പിന്മാറുകയായിരുന്നു. തന്റെ പേരിന് കളങ്കം വരുമെന്ന് ഓര്ത്തതോട് കൂടി നടന് ഇക്കാര്യം പുറംലോകത്തോട് പറഞ്ഞത് പോലുമില്ല.

ബാല്യകാല സുഹൃത്തായിരുന്ന റീന ദത്തിനെയാണ് 21-ാം വയസില്‍ ആമിര്‍ ഖാന് ആദ്യം വിവാഹം കഴിക്കുന്നത്. എന്നാല്‍ പതിനഞ്ച് വര്‍ഷത്തിന് ശേഷം ഭാര്യയെ ചതിക്കുകയാണ് താരം ചെയ്തത്. ശേഷം കിരണ്‍ റാവുമായി അടുപ്പത്തിലായി. റീനയുമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് ആമിര്‍ കിരണ്‍ റാവുവിനെ വിവാഹം കഴിക്കുന്നത്. നിലവില്‍ മറ്റൊരു പ്രണയത്തിന്റെ പേരില്‍ ആമിറും രണ്ടാം ഭാര്യയും വേര്‍പിരിഞ്ഞ് കഴിയുകയാണ്.

ഭാര്യ സെറീന വില്യംസ് കൂടെ തന്നെയുള്ളപ്പോഴാണ് നടനും നിര്‍മാതാവുമായ ആദിത്യ പഞ്ചോളി മറ്റൊരു റിലേഷനിലേക്ക് പോവുന്നത്. നടി കങ്കണ റാണവതുമായി ബന്ധത്തിലേര്പ്പെട്ടെങ്കിലും താരം അത് നിഷേധിച്ചു. കങ്കണ പരാതിയുമായി വന്നതിനെ തുടര്‍ന്നായിരുന്നു ആദിത്യ ഇതിനെതിരെ പ്രതികരിച്ചത്.

ഭാര്യ സുനിതയും രണ്ട് മക്കളും ഉള്ള കാലത്താണ് നടന് ഗോവിന്ദ റാണി മുഖര്‍ജിയുമായി ഇഷ്ടത്തിലാവുന്നത്. ഇരുവരും ഒരുമിച്ച് സിനിമയില്‍ അഭിനയിച്ചതോടെയാണ് ഇഷ്ടത്തിലാവുന്നത്. എന്നാല്‍ ഗോവിന്ദയുടെ ഭാര്യ ഈ ബന്ധത്തില്‍ ഇടപ്പെട്ടത് കൊണ്ടാണ് രണ്ടാളും വേര്‍പിരിയേണ്ടി വന്നതെന്ന് പില്ക്കാലത്ത് ഒരു അഭിമുഖത്തില്‍ റാണി പറഞ്ഞിരുന്നു.

നാല് മക്കളും ഭാര്യയും ഉള്ളപ്പോഴാണ് ധര്‍മേന്ദ്ര നടി ഹേമമാലിനിയുമായി ഇഷ്ടത്തിലാവുന്നത്. സിനിമാ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. നിലവില്‍ ഒരു ഭാര്യ ഉള്ളതിനാലും ഭാര്യ വിവാഹമോചനത്തിന് സമ്മതിക്കാതെ വന്നതും നടനെ വലച്ചു. ഇതോടെ മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമാണ് ധര്‍മേന്ദ്ര ഹേമയെ വിവാഹം കഴിക്കുന്നത്.

ദിലീപ് കുമാറിന് 44 വയസുള്ളപ്പോഴാണ് 22 കാരിയായ സൈറ ഭാനു അദ്ദേഹത്തെ വിവാഹം കഴിക്കുന്നത്. എന്നാല്‍ ഇവരുടെ ജീവിതത്തിലേക്ക് അസ്മ എന്ന പാകിസ്ഥാനി യുവതി കടന്ന് വന്നതോടെ പ്രശ്നങ്ങള്‍ രൂക്ഷമായി. എന്നാല്‍ അസ്മ അവരുടെ മുന്‍ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് തന്നെ ചതിക്കുകയായിരുന്നെന്ന് മനസിലായതോടെ ദിലീപ് കുമാറിന്റെ രണ്ടാം വിവാഹവും തകര്‍ന്നു.

തന്നെക്കാളും പ്രായമുണ്ടെങ്കിലും ഏറെ കാലം പ്രണയിച്ചാണ് സെയിഫ് അലി ഖാന് അമൃത സിംഗിനെ കെട്ടിയത്. പതിമൂന്ന് വര്‍ഷം ഇരുവരും ഒന്നിച്ച് ജീവിച്ചു. എന്നാല്‍ ഇറ്റാലിയന്‍ മോഡലായ റോസ് കാറ്റലനോയുമായി സെയിഫ് ഇഷ്ടത്തിലായതോടെ ആ ബന്ധം തകര്‍ന്നു. ശേഷം നടി കരീന കപൂറിനെയാണ് സെയിഫ് രണ്ടാമതും വിവാഹം കഴിക്കുന്നത്.

നടന് മിഥുന് ചക്രവര്‍ത്തിയും ശ്രീദേവിയും വളരെ രഹസ്യമായി വിവാഹം കഴിച്ചിരുന്നു. എന്നാല്‍ അതിന് മുന്‍പേ യോഗിത ബാലി എന്ന സ്ത്രീയെ നടന് വിവാഹം കഴിച്ചിരുന്നു. ആദ്യ ഭാര്യയെ മിഥുന് ഡിവോഴ്സ് ചെയ്തിട്ടില്ലെന്ന് അറിഞ്ഞതോട് കൂടിയാണ് ശ്രീദേവി ആ ബന്ധത്തില്‍ നിന്നും പിന്മാറുന്നത്.

ആദ്യ ഭാര്യ വാണി ഗണപതിയെ ഡിവോഴ്സ് ചെയ്യുന്നതിന് മുന്‍പ് നടി സരികയുമായി കമല്‍ ഹാസന് ബന്ധം തുടങ്ങിയിരുന്നു. വിവാഹത്തിന് മുന്‍പ് തന്നെ സരിക ഗര്‍ഭിണിയാവുകയും ഒരു മകളെ പ്രസവിക്കുകയും ചെയ്തു. അതിന് ശേഷമാണ് കമല്‍ ഹാസനും ആദ്യ ഭാര്യയും വേര്‍പിരിയുന്നത്. ശേഷം സരികയെ വിവാഹം കഴിച്ചെങ്കിലും അതും പിരിഞ്ഞു. മൂന്നാം തവണ നടി ഗൗതമിയുമായി ലിവിംഗ് റിലേഷനിലായിരുന്നെങ്കിലും അതും ഉപേക്ഷിച്ചു.

നടന് രാജ് കപൂര്‍ ഭാര്യ കൃഷ്ണയുടെ കൂടെ ജീവിക്കുമ്പോഴാണ് അക്കാലത്തെ മുന്‍നിര നായികയായ നര്‍ഗീസിനോട് ഇഷ്ടം തോന്നുന്നത്. എന്നാല്‍ സ്വന്തം ഭാര്യയോട് വിശ്വസ്ത പുലര്‍ത്താത്ത വ്യക്തിയെ വിവാഹം കഴിക്കാന്‍ സമ്മതമല്ലെന്ന് നര്‍ഗീസ് പറയുകയായിരുന്നു. ശേഷം നടി സുനില്‍ ദത്തിനെ വിവാഹം കഴിച്ചു.