10 മാസത്തിന് ശേഷം ഐശ്വര്യ റായ് ബച്ചനും കുടുംബവും വീട് വിട്ട് ഇറങ്ങി, നേരെ ഗുരുവിന്റെ അടുത്തേയ്ക്ക്

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും. ഇവരുടെ ചെറിയ വിശേഷങ്ങൾ പോലും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. വിവാഹ ശേഷം ബോളിവുഡിൽ നിന്ന് ചെറിയ ഇടവേള എടുത്ത ഐശ്വര്യ റായ് ഇന്നും സിനിമാ കോളങ്ങളിലെ ഹോട്ട് ടോപ്പിക്കാണ് ആഷിന്റെ പഴയ സിനിമകളും വിശേഷങ്ങളുമാണ് സിനിമാ കോളങ്ങളിൽ ഇടം പിടിക്കുന്നത്. സിനിമയിൽ സജീവമല്ലെങ്കിലും ഇന്നും ഐശ്വര്യ റായ് ബോളിവുഡിന്റെ പ്രധാന ഘടകം തന്നെയാണെന്നാണ്.

സമൂഹമാധ്യമങ്ങളിൽ ഐശ്വര്യ റായ് ബച്ചൻ അത്രയധികം സജീവമല്ലെങ്കിലും നടിയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് നടിയുടെ പുതിയ വിശേഷമാണ്.

മണിരത്നം  ചിത്രം

10 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. മണിരത്നം ചിത്രത്തിനായി തയ്യാറെടുക്കുമ്പോഴായിരുന്നു രാജ്യത്ത് കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. സിനിമ- സീരിയൽ ചിത്രീകരണങ്ങൾ നിർത്തി വയ്ക്കുകയും മാസങ്ങളോളം ജനങ്ങൾ ഒന്നടങ്കം വീടുകളിൽ ഒതുങ്ങി കൂടുകയും ചെയ്തിരുന്നു. മാസങ്ങൾക്ക് ശേഷമായിരുന്നു സർക്കാർ ലോക്ക് ഡൗണിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങളോടെ സിനിമാ - സീരിയൽ ചിത്രീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആഷും തന്റെ ജോലിയിൽ സജീവമായിരിക്കുകയാണ്.

 കുടുംബത്തോടൊപ്പം ഹൈദരാബാദിൽ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഐശ്വര്യ റായ് ബച്ചന്റെ എയർപോർട്ട് ചിത്രമാണ്. മണിരത്നം ചിത്രത്തിനായി ആഷ് ഭർത്താവ് അഭിഷേക് ബച്ചനും മകൾ ആരാധ്യ ബച്ചനുമൊപ്പം മുംബൈയിൽ നിന്ന് ഹൈദരാബാദിലെത്തിയിട്ടുണ്ട്. 10 മാസത്തിന് ശേഷമാണ് താരസുന്ദരി മുബൈ വിട്ട് പുറത്തു പോകുന്നത്. നടിയുടേയും കുടുംബത്തിന്റേയും ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കറുത്ത വസ്ത്രവും മാസ്ക്കും കണ്ണടയും അണിഞ്ഞാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സിമ്പിൾ ലുക്കിലുള്ള നടിയുടെ ചിത്രം വൈറലായിട്ടുണ്ട്.

ആഘോഷങ്ങൾ  ഇല്ല

കൊവിഡ് കാലത്ത് ബച്ചൻ കുടുംബം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അമിതാഭ് ബച്ചനും അഭിഷേകിനും ആരാധ്യയ്ക്കും കൊവിഡ് പോസിറ്റീവായിരുന്നു. ആദ്യം ബച്ചനും ജൂനിയർ ബച്ചനുമായിരുന്നു കൊറോണ സ്ഥിരീകരിച്ചത്. തൊട്ട് പിന്നാലെ ആഷിന്റേയും മകൾ ആരാധ്യയുടേയും ടെസ്റ്റ് ഫലം പോസിറ്റീവ് ആവുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇവർ കൊവിഡ് നെഗറ്റീവ് ആയതിന് ശേഷമാണ് ആശുപത്രി വിട്ടത്. കൂടാതെ കൊവിഡ് പശ്ചാത്തലത്തിൽ ആരാധ്യയുടെ പിറന്നാൾ ഉൾപ്പെടെയുളള ആഘോഷങ്ങൾ 2020 ൽ ഒഴിവാക്കിയിരുന്നു. കൊവിഡിന് ശേഷം ഇതാദ്യമായിട്ടാണ് ഐശ്വര്യ മുംബൈയിൽ നിന്ന് പുറത്തു പോകുന്നത്.

 ഗുരുവിന്റെ സിനിമ

ഐശ്വര്യ റായ് ബച്ചന്റെ ഗുരുതുല്യനായിട്ടുള്ള വ്യക്തിയാണ് മണിരത്നം. മണിരത്നത്തിന്റെ ഇരുവറിലൂടെ കരിയർ ആരംഭിച്ച ആഷ് ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയായിരുന്നു. തൊട്ട് പിന്നാലെ തന്നെ ബോളിവുഡിലും അവസരം ലഭിക്കുകയായിരുന്നു. ഐശ്വര്യയെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നടി രണ്ട് വേഷത്തിലാണ് ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ തമിഴ് ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് പൊന്നിയന്‍ ശെല്‍വന്‍ ഒരുങ്ങുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്തിറങ്ങുന്ന ചിത്രത്തിൽ വിക്രം, തൃഷ, വിക്രം പ്രഭു, കാര്‍ത്തി, ജയം രവി, ഐശ്വര്യ ലക്ഷ്മി, ശരത് കുമാര്‍, ജയറാം, പ്രഭു, കിഷോര്‍, റഹ്മാന്‍, ലാല്‍, അശ്വിന്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ കഴിഞ്ഞ ജനുവരിയിൽ കഴിഞ്ഞിരുന്നു.

Read more about: aishwarya rai bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X