'ഒടുവിൽ അതും സംഭവിച്ചു! ആര് വിചാരിച്ചാലും നടക്കാത്തത് അംബാനിക്ക് കഴിഞ്ഞു'; ആവേശത്തോടെ ആരാധകർ

ഇന്ത്യൻ സിനിമാ രം​ഗത്ത് സിനിമകളോടൊപ്പം തന്നെ സിനിമാ ലോകത്തെയാകെ പിടിച്ചു കുലുക്കിയ ​ഗോസിപ്പുകളുമുണ്ടായിട്ടുണ്ട്. ബ്ലാക്ക് ആന്റ് വൈറ്റ് കാലഘട്ടം മുതൽ ഇന്നു വരെ ​ഗോസിപ്പുകൾക്ക് ഒരു ക്ഷാമവും സിനിമാ ലോകത്തില്ല. പല താരങ്ങളുടെയും ജീവിതം സിനിമകളേക്കാൾ നാടകീയമായി പോവുന്നതും പ്രേക്ഷകർ കണ്ടതാണ്. അന്നും ഇന്നും ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ സംഭവമാണ് സൽമാൻ ഖാനും ഐശ്വര്യ റായും തമ്മിലുണ്ടായിരുന്ന പ്രണയവും വേർപിരിയലും.

വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ സംഭവം ഇന്നും സിനിമാ ലോകത്ത് ചർച്ചയാവുന്നു. അതിന് പ്രധാന കാരണം മറ്റ് പ്രണയത്തകർച്ചകൾ പോലെയായിരുന്നില്ല ഇവരുടെ ബ്രേക്ക് അപ്പ് എന്നാണ്. സൽമാനെതിരെ ഐശ്വര്യ അന്ന് പരസ്യ പ്രസ്താവന നടത്തുന്ന സാഹചര്യവുമുണ്ടായി. സൽമാന്റെ ഉപദ്രവം സഹിക്ക വയ്യാതെയാണത്രെ ഐശ്വര്യ ബന്ധം ഉപേക്ഷിച്ചത്. ഇതിന്റെ ചില സൂചനകളും ഐശ്വര്യ അന്ന് നടത്തിയ പ്രസ്താവനയിലുണ്ടായിരുന്നു.

സൽമാന്റെ ശല്യം കരിയറിലും ഐശ്വര്യക്ക് തിരിച്ചടിയുണ്ടാക്കി. നടൻ ഐശ്വര്യ അഭിനയിക്കുന്ന സെറ്റിലെത്തി പ്രശ്നങ്ങളുണ്ടാക്കിയതോടെ തന്റെ സിനിമകളിൽ നിന്നും ഷാരൂഖ് അക്കാലത്ത് ഐശ്വര്യയെ മാറ്റി നിർത്തി. ഐശ്വര്യ ഉന്നയിച്ച ആരോപണങ്ങൾ നടന്റെ ഇമേജിൽ ഇന്നും ഒരു കരിനിഴലായി നിൽക്കുന്നു. പൊതുവെ ബോളിവുഡിലെ ബാഡ് ബോയ് ആയാണ് സൽമാൻ അറിയപ്പെടുന്നത്. ബ്രേക്കപ്പിന് ശേഷം സൽമാനോടൊപ്പം ഒരു സിനിമയും ഐശ്വര്യ ചെയ്തില്ല.

Aishwarya Rai, Salman

സൽമാനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്നും ഐശ്വര്യ ഒഴിഞ്ഞ് മാറി. വർഷങ്ങൾക്കിപ്പുറവും ഈ അകൽച്ചയിൽ മാറ്റം വന്നിട്ടില്ല. സൽമാൻ ഖാന്റെ മറ്റ് കാമുകിമാരിൽ പലരും ബ്രേക്കപ്പിന് ശേഷം നടനുമായി സൗഹൃദം തുടർന്നെങ്കിലും ഐശ്വര്യ ഇതിന് തയ്യാറായില്ല. സൽമാനെ പോലൊരു സൂപ്പർ സ്റ്റാറിനോട് ഈ അകൽച്ച കാണിച്ചിട്ടും സിനിമാ രം​ഗത്തിന്റെ പേരും പ്രശസ്തിയും നേടാൻ ഐശ്വര്യ റായ്ക്ക് കഴിഞ്ഞു.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇരുവരുടെയും ഒരു ചിത്രമാണ് വൈറലാവുന്നത്. നിത മുകേഷ് അംബാനി കൾച്ചർ സെന്ററിന്റെ ഉദ്ഘാടനത്തിന് ഐശ്വര്യയും സൽമാനുമെത്തിയിരുന്നു. ഇരുവരും ഒരുമിച്ച് ഫോട്ടോയ്ക്കൊന്നും പോസ് ചെയ്തില്ലെങ്കിലും രണ്ട് പേരും ഒരു ഫ്രെയ്മിൽ കുടുങ്ങിയ ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഷാരൂഖ്, നിത അംബാനി തുടങ്ങിയവർക്കൊപ്പം പോസ് ചെയ്തതാണ് സൽമാൻ.

Aishwarya Rai, Salman

ഐശ്വര്യ മറുവശത്തൂടെ നടക്കുമ്പോൾ ഫോട്ടോയിൽ കുടുങ്ങുകയായിരുന്നു. രസകരമായ പല കമന്റുകളുമാണ് ഫോട്ടോയ്ക്ക് താഴെ വരുന്നത്. 'വർഷങ്ങളായി ഒരുമിച്ച് കാണാത്തവർ ഒടുവിൽ ഒരു ഫ്രെയ്മിൽ, ആർക്കും സാധിക്കാത്തത് അംബാനിക്ക് കഴിഞ്ഞു' തുടങ്ങി നിരവധി കമന്റുകളാണ് വരുന്നത്.

വർഷങ്ങൾക്കിപ്പുറവും ആരാധകരുടെ മനസ്സിൽ ഐശ്വര്യ-സൽമാൻ വിഷയം ഉണ്ടെങ്കിലും താരങ്ങൾ രണ്ട് പേരും ഇതെല്ലാം മറന്ന് തങ്ങളുടേതായ ജീവിതത്തിലേക്ക് കടന്നു. അഭിഷേക് ബച്ചനാണ് ഐശ്വര്യയുടെ ഭർത്താവായത്. 2007 ലായിരുന്നു ഇരുവരുടെയും വിവാഹം. ആരാധ്യ എന്ന മകളും ഇരുവർക്കും ജനിച്ചു. 57 കാരനായ സൽമാൻ ഇപ്പോഴും അവിവാഹിതനാണ്.

ഐശ്വര്യക്ക് ശേഷം കത്രീന കൈഫുമായുൾപ്പെടെ സൽമാൻ പ്രണയത്തിലായെങ്കിലും ഇതൊന്നും വിജയിച്ചില്ല. മറുവശത്ത് ഐശ്വര്യ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയൻ സെൽവനാണ് നടിയുടെ തിരിച്ചു വരവിലെ ആദ്യ സിനിമ. സിനിമ വൻ വിജയമായി. പൊന്നിയിൻ സെൽവന്റെ രണ്ടാ ഭാ​ഗം റിലീസിനൊരുങ്ങുകയാണ്. വിക്രം, തൃഷ, കാർത്തി, ഐശ്വര്യ ലക്ഷ്മി തുടങ്ങി വൻ താരനിര സിനിമയിൽ അണിനിരക്കുന്നു.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X