ആരാധ്യയെ കെട്ടിപ്പിടിച്ച് ബിഗ് ബി ഒപ്പം ഐശ്വര്യയും, ബച്ചന്റെ പിറന്നാൾ ആഘോഷമാക്കി ആഷും അഭിഷേകും

അമിതാഭ് ബച്ചന്റെ പിറന്നാൾ ഗംഭീരമാക്കുകയായിരുന്നു ബോളിവുഡ് സിനിമാ ലോകം. ബച്ചന് ആശംസയുമായി സഹപ്രവർത്തകരും കുടുംബങ്ങളും ആരാധകരും രംഗത്തെത്തിയിരുന്നു. എല്ലാവരുമായി വളരെ അടുത്ത ബന്ധമാണ് ബിഗ് ബിക്കുള്ളത്. കൊവിഡ് വൈറസ് വ്യാപനത്തിന് തൊട്ട് മുൻപ് വരെ തന്റെ ആരാധകരെ നേരിട്ട് കാണാനും അവരോട് സംവദിക്കാനും താരം സമയം കണ്ടെത്തിയിരുന്നു. 78ാം പിറന്നാൾ ആശംസ നേർന്ന് രംഗത്തെത്തിയ എല്ലാവർക്കും താരം നന്ദിയും അറിയിച്ചിട്ടുണ്ട്. ആരാധകരുടെ സ്നേഹമാണ് എന്റെ ഏറ്റവും വലിയ സമ്മാനമെന്നാണ് അദ്ദേഹം നന്ദി പറഞ്ഞ് കൊണ്ട് കുറിച്ചത്.

ബിഗ് ബിക്ക് ലഭിച്ച പിറന്നാൾ ആശംസയിൽ പ്രേക്ഷകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് മരുമകളും നടിയുമായ ഐശ്വര്യ റായ് ബച്ചന്റെ ആയിരുന്നു. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന ഒരു പിറന്നാൾ ആശംസ കൂടിയായിരുന്നു ഇത്. അതിമനോഹരമായ പിറന്നാൾ ആശംസയായിരുന്നു നടി നേർന്നിരിക്കുന്നത്. ഒപ്പം ആരാധ്യയുടേയും പിറന്നാൾ ആശംസയും ഐശ്വര്യ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിരുന്നു.

 ബിഗ് ബിയും ആരാധ്യയും

ബിഗ് ബിക്കൊപ്പമുളള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു ആരാധ്യ പിറന്നാൾ ആശംസ നേർന്നത്. അപ്പുപ്പന്റെ തോളിൽ ചാഞ്ഞ് കിടക്കുന്ന ആരാധ്യയാണ് ചിത്രത്തിലുള്ളത്. എന്റെ ഏറ്റവും പ്രിയപ്പെട്ട ദാദാജിക്ക് പിറന്നാൾ ആശംസകൾ.. എപ്പോഴും നിങ്ങളെ സ്നേഹിക്കുന്നു.... ആരാധ്യയുടെ പിറന്നാൾ ആശംസ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. പിറന്നാൾ ആശംസകൾ നേരുന്നതിനോടൊപ്പം തന്നെ മുത്തശ്ശന്റേയും ചെറുമകളുടേയും സ്നേഹത്തെ കുറിച്ചും പ്രേക്ഷകർ വാചാലരാകുന്നുണ്ട്.

 ബച്ചനുമായുളള  ക്യൂട്ട് സെൽഫി

ബിഗ് ബിയുമായുളള ഒരു ക്യൂട്ട് സെൽഫി പങ്കുവെച്ച് കൊണ്ടാണ് ഐശ്വര്യ റായ് പിറന്നാൾ ആശംസ നേർന്നത്. ആഷിനോടൊപ്പം കുട്ടി ആരാധ്യയും ചിത്രത്തിലുണ്ട്. പ്രിയപ്പെട്ട ദാദജി പായ്ക്ക് മനോഹരമായ ഒരു പിറന്നാൾ ആശംസ നേരുന്നു. ആരോഗ്യം, സമാധാനം, സന്തോഷം ഉണ്ടാകട്ടെ. നിങ്ങളുടെ അനുഗ്രഹം എപ്പോഴും ഞങ്ങളോടൊപ്പമുണ്ടാകണമെന്നും ഐശ്വര്യ കുറിച്ചു . അഭിഷേക് ബച്ചനും പിതാവിന് ഹൃദയ സ്പർശിയായ പിറന്നാൾ ആശംസ നേർന്നിട്ടുണ്ട് . ഇതാണ് എന്റെ ഹീറോ, ഒരുപാട് സ്നേഹം പിറന്നാൾ ആശംസകൾ ബി അഭിഷേക് കുറിച്ചു.

 ശബ്ദത്തിലൂടെ സിനിമ  ലഭിച്ചു

1942 ഓക്ടോബർ പതിനൊന്നിന് അലഹബാദിലാണ് ബച്ചന്റെ ജനനം. ദില്ലിയിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയ ബച്ചൻ കൊൽക്കത്തയിലെ ഒരു ഷിപ്പിംഗ് കമ്പനിയിൽ ഏഴ് വർഷത്തോളം ജോലി നോക്കിയിരുന്നു. മുംബൈയിലേയ്ക്ക് എത്തിയപ്പോൾ അദ്ദേഹത്തിന്റെ ഗംഭീരമുള്ള ശബ്ദം സിനിമക്കാരെ ആകർഷിക്കുകയായിരുന്നു. ശബ്ദത്തിലൂടെയാണ് തന്റെ സിനിമ കരിയർ ആരംഭിക്കുന്നത്. സൗത്ത് ഹിന്ദുസ്ഥാനിയിലൂടെയാണ് ബച്ചൻ അഭിനയരംഗത്ത് എത്തുന്നത്. ഈ ചിത്രത്തിന് 1969​-​ൽ​ ​ദേ​ശീ​യോ​ദ്ഗ്ര​ഥ​ന​ ​ചി​ത്ര​ത്തി​നു​ള്ള​ ​ദേ​ശീ​യ​ ​പു​ര​സ്കാ​രം​ ലഭിക്കുകയും ചെയ്തിരുന്നു. അവതാരകൻ എന്ന നിലയിലും ബച്ചൻ ശ്രദ്ധിക്കപ്പെട്ടിരുന്നു.

 ബച്ചൻ ചിത്രങ്ങൾ

ഇന്ത്യൻ സിനിമയിൽ തന്നെ പകരക്കാരനില്ലാത്ത നടനാണ് അമിതാഭ് ബച്ചൻ. അദ്ദേഹത്തിന്റെ ആദ്യകാല ചിത്രങ്ങൾ മുതൽ ഏറ്റവും പുതിയ ചിത്രങ്ങൾ വരെ പ്രേക്ഷകരുടെ ഇടയിലും സിനിമ കോളങ്ങളിലും ചർച്ച വിഷയമാണ്. ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും താരത്തിന് കൈനിറയെ ആരാധകരുണ്ട് .'കഭി ഖുഷി കഭി ഗാം.പിങ്ക്, പീക്കു,തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ, തുടങ്ങിയവയാണ് ഏറ്റവും കളക്ഷൻ നേടിയ ബിഗ്ബിയുടെ ചിത്രങ്ങൾ. തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ 138.34 കോടി, പീക്കു 78.38 കോടി, പിങ്ക് 65.52 കോടി,കഭി ഖുഷി കഭി ഗാം 55.65 കോടി രൂപയുടെ കളക്ഷൻ നേടിയിരുന്നു.

ചിത്രംഃ ഇൻസ്റ്റഗ്രാം

Recommended Video

ലാലേട്ടനെ കുറിച്ച് അമിതാഭ് ബച്ചന്‍ പറയുന്നത് കേട്ടാല്‍ | Filmibeat Malayalam

ചിത്രം കാണാം

അഭിഷേക് ബച്ചന്റെ പിറന്നാൾ ആശംസ ചിത്രം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X