ലോകസുന്ദരി ആയാലും മരുമകളായാൽ ഇതാണ് സ്ഥിതി; അമ്മായിമ്മയും നാത്തൂനും ഒറ്റക്കെട്ട്; ദേഷ്യത്തിൽ ആരാധകർ

ബോളിവുഡിലെ സ്ഥിരം ചർച്ചാ വിഷയമാണ് ഐശ്വര്യ റായും കുടുംബവും. ഭർത്താവ് അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി ഐശ്വര്യ അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് നാളേറെയായി. എന്നാൽ ഇതുവരെയും ഇതേക്കുറിച്ച് താര കുടുംബം പ്രതികരിച്ചില്ല. റിപ്പോർട്ടുകൾ പ്രകാരം പ്രശ്നങ്ങളുണ്ടെങ്കിലും ഇവയെല്ലാം മാറ്റി വെച്ച് ഒരു പരിധി വരെ ഒന്നിച്ച് പോകാൻ ശ്രമിക്കുകയാണ് ബച്ചൻ കുടുംബം. വർഷങ്ങളായി ​ഗോസിപ്പുകൾ അഭിമുഖീകരിക്കുന്നതിനാൽ ഇവയെ അവ​ഗണിക്കാൻ താര കുടുംബത്തിലെ എല്ലാവർക്കും കഴിയുന്നു.

പ്രത്യേകിച്ചും ഐശ്വര്യ റായ് തന്നെക്കുറിച്ചുള്ള ​ഗോസിപ്പുകളെയൊന്നും കാര്യമാക്കാത്ത നടിയാണ്. അമ്മായിയമ്മ ജയ ബച്ചനും നാത്തൂൻ ശ്വേത ബച്ചനുമായാണ് ഐശ്വര്യക്ക് തീരെ ഒത്ത് പോകാൻ പറ്റാത്തതെന്നാണ് ബോളിവുഡ് മീഡിയകളുടെ റിപ്പോർട്ടുകൾ. ഇതിന് തെളിവുകളും ഇവർ നിരത്തുന്നുണ്ട്. ഭർത്താവിന്റെ കുടുംബത്തെക്കുറിച്ച് പൊതുവേദികളിലൊന്നും ഐശ്വര്യ ഇപ്പോൾ സംസാരിക്കാറില്ല. ഐശ്വര്യ റായ് പൊന്നിയിൻ സെൽവനിലൂടെ തിരിച്ച് വന്നപ്പോൾ അഭിഷേക് ബച്ചന്റെ കുടുംബവും മൗനത്തിലായിരുന്നു.

Aishwarya Rai Family

നടിയു‌ടെ തിരിച്ച് വരവിലെ ആദ്യ സിനിമയെ പ്രശംസിച്ച് പ്രമുഖർ സംസാരിച്ചപ്പോഴും അമിതാഭ് ബച്ചനോ ജയ ബച്ചനോ ശ്വേത ബച്ചനും മൗനം വെടിഞ്ഞില്ല. ഇപ്പോഴിതാ ഐശ്വര്യയുടെ ആരാധകരെ ദേഷ്യം പിടിപ്പിച്ച മറ്റൊരു സംഭവവും നടന്നു. ശ്വേത ബച്ചന്റെ മകൾ നവ്യ നവേലിയുടെ പോഡ്കാസ്റ്റ് വീഡിയോയുടെ ട്രെയ്ലർ പുറത്ത് വന്നിട്ടുണ്ട്. ജയ ബച്ചനും ശ്വേത ബച്ചനും സംഭാഷണത്തിൽ പങ്കു ചേരുന്നു. മൂവരും ഒരുമിച്ചുള്ള രസകരമായ സംസാരങ്ങൾ ട്രെയ്ലറിലുണ്ട്.

വിവാഹത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം ജയ ബച്ചൻ പങ്കുവെച്ചു. വിവാഹശേഷം പ്രണയം പുറത്ത് പോകുമെന്ന് ജയ ബച്ചൻ അഭിപ്രായപ്പെട്ടു. തമാശയായുള്ള ചില കശപിശകളും മറ്റും പോഡ്കാൈസ്റ്റിലുണ്ടെന്ന് ട്രെയ്ലറിൽ നിന്ന് വ്യക്തമാണ്. നവ്യയുടെ ഇതുവരെയുള്ള ഒരു പോഡ്കാസ്റ്റിലും ഐശ്വര്യ റായ് വന്നിട്ടില്ല. സ്ത്രീ സമത്വത്തെക്കുറിച്ചും സ്ത്രീകൾ വിവാ​ഹശേഷം കരിയറിൽ തുടരുന്നതിനെക്കുറിച്ചുമെല്ലാം പോഡ്കാസ്റ്റിൽ മൂവരും സംസാരിക്കാറുണ്ട്. ഐശ്വര്യക്ക് ഇതിലെല്ലാം വ്യക്തമായ അഭിപ്രായമുണ്ടെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

Aishwarya Rai Family

നടിയെ പോഡ്കാസ്റ്റിൽ പങ്കെടുപ്പിക്കാത്തതാണോ അതോ ഐശ്വര്യ വരാത്തതാണോ എന്ന ചോദ്യം ആരാധകർക്കുണ്ട്. പൊതുവെ ജയ ബച്ചനൊപ്പമോ ശ്വേത ബച്ചനൊപ്പമോ ഐശ്വര്യയെ കാണാറില്ല. വർഷങ്ങളായി ഒരു കുടുംബമായി കഴിഞ്ഞിട്ടും ഇവർക്കിടയിൽ ആത്മബന്ധമില്ലേ എന്ന് ഏറെ നാളുകളായി ആരാധകർ ചോദിക്കാറുണ്ട്. ലോക സുന്ദരിയായാലും മരുമകളായാൽ മിക്ക സ്ത്രീകൾക്കും നേരിടേണ്ടി വരുന്ന സാഹചര്യം ഐശ്വര്യക്കും വന്നെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

വിവാഹമുറപ്പിച്ച നാളുകളിലും വിവാഹ കഴിഞ്ഞ ആദ്യ വർഷങ്ങളിലും ഐശ്വര്യ റായിയെ പ്രശംസിച്ച് പല വേദികളിലും ജയ ബച്ചൻ സംസാരിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 2017 ൽ ഏ ദിൽ ഹെ മുഷ്കിൽ എന്ന സിനിമയിൽ ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിച്ച ശേഷമാണ് അമ്മായിയമ്മ-മരുമകൾ ബന്ധത്തിൽ ഉലച്ചിൽ വന്നത്. നടിമാർ ഇന്റിമേറ്റ് രം​ഗങ്ങളിൽ അഭിനയിക്കുന്നതിനെ എതിർക്കുന്ന വ്യക്തിയാണ് ജയ ബച്ചൻ.

ഐശ്വര്യ ഇത്തരം രം​ഗങ്ങളോട് പൊതുവെ നോ പറയാറായിരുന്നു പതിവെങ്കിലും ഏ ദിൽ ഹെ മുശ്കിലിൽ കിടപ്പറ രം​ഗങ്ങളിലുൾപ്പെടെ നടി അഭിനയിച്ചു. ഈ സിനിമയും പിന്നീട് ബച്ചൻ കുടുംബത്തെക്കുറിച്ച് വന്ന ​ഗോസിപ്പുകളും ഇപ്പോഴും ചർച്ചയാകാറുണ്ട്. ​അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ഐശ്വര്യ റായ് ഈ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X